head3
head1

പാസ്പോര്‍ട്ടില്ലാതെ ഡബ്ലിനില്‍ വിമാനമിറങ്ങിയ അഫ്ഗാനിസ്ഥാന്‍കാര്‍ പിടിയില്‍

ഡബ്ലിന്‍ :നോര്‍വേയിലെ ഓസ്ലോയില്‍ നിന്ന് പാസ്പോര്‍ട്ടില്ലാതെ ഡബ്ലിനിലെത്തിയ രണ്ടു പേരെ ഗാര്‍ഡ പിടികൂടി.ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ ടെര്‍മിനല്‍ ഒന്നിന്റെ അറൈവലില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഡബ്ലിന്‍ ജില്ലാ കോടതിയിലെ ജഡ്ജി ഡേവിഡ് മക്ഹഗിന്റെ മുമ്പാകെ ഹാജരാക്കി.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അച്ഛനും മകനുമാണെന്നാണ് ഇവര്‍ പറയുന്നത്. പാല്‍സിംഗ് ,മിതേഷ് സിംഗ് എന്നിങ്ങനെ പേരു പറയുന്ന ഇവര്‍ക്ക് യഥാക്രമം 67, 18 വയസ്സാണ് പ്രായം.ഇരുവര്‍ക്കും സ്ഥിരമായ വിലാസമോ സാധുവായ പാസ്പോര്‍ട്ടുകളോ ഐഡന്റിറ്റി തെളിയിക്കുന്ന മറ്റ് രേഖകളോ ഇല്ലായിരുന്നു. ഇമിഗ്രേഷന്‍ നിയമത്തിലെ സെക്ഷന്‍ 11 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.ഒരുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സിംഗ് എന്ന പേരുണ്ടെങ്കിലും ഇവര്‍ സിക്ക് വംശജരല്ലെന്നാണ് സൂചനകള്‍.

ഓസ്ലോയില്‍ നിന്ന് വിമാനത്തിലാണ് മിതേഷ് സിംഗ് എത്തിയത്. സാധുവായ യാത്രാ രേഖകളില്ലാത്തതിനാല്‍ വിമാനത്താവളത്തിന്റെ ബോര്‍ഡര്‍ മാനേജ്മെന്റ് യൂണിറ്റ് ജി എന്‍ ഐ ബിയെ അറിയിക്കുകയായിരുന്നു.പ്രതികള്‍ക്ക് വേണ്ടി പഷ്തോ സംസാരിക്കുന്ന ഇന്റര്‍പെര്‍ട്ടറാണ് കോടതിയില്‍ സംസാരിച്ചത്. പ്രതികള്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയില്ല.അതിനാല്‍ മെഡിക്കല്‍ സഹായം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച കോടതി ഇവരെ ഗാര്‍ഡാ കസ്റ്റഡിയില്‍ വിട്ടു.അടുത്ത ആഴ്ച ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.