ഡബ്ലിന്‍ : സൂര്യപ്രകാശമില്ലാതെ തുടര്‍ച്ചയായ 11 ദിവസം ഡബ്ലിന്‍ വിമാനത്താവളം ‘ഇരുട്ടിലായിരുന്നു’ .രാജ്യത്തിനിത് പുതുമയല്ലെങ്കിലും പതിനൊന്നാം ദിവസം സൂര്യനെത്തിയതോടെ ഈ വിഷയത്തിലുള്ള മുന്‍ റെക്കോഡ് തിരുത്താതെ പോയി.
ഡബ്ലിന്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ സൂര്യപ്രകാശം ലഭിക്കാത്ത ദിവസങ്ങളുടെ മുന്‍ റെക്കോര്‍ഡ് 11 ദിവസമാണ്.അത് 1969 മാര്‍ച്ചിലാണ് ഇതുണ്ടായത്.ഇപ്പോള്‍ ഫെബ്രുവരി എട്ട് ശനിയാഴ്ചയ്ക്കും 18 ചൊവ്വാഴ്ചയ്ക്കുമിടയില്‍ പൂജ്യമായിരുന്നു സൂര്യപ്രകാശം. എന്നാല്‍ ബുധനാഴ്ച ഫെബ്രുവരി 19ഓടെ കുറച്ച് സൂര്യപ്രകാശം ലഭിച്ചു.
കാര്യങ്ങള്‍…കാരണങ്ങള്‍ …
ഡബ്ലിന്‍ വിമാനത്താവളത്തിലെ ഇരുട്ടിനെക്കുറിച്ച് മെറ്റ് ഏറാന്‍ കാലാവസ്ഥാ നിരീക്ഷകന്‍ പോള്‍ മൂര്‍ പറയുന്നത് :ഫെബ്രുവരി ആറിന് വ്യാഴാഴ്ച അയര്‍ലണ്ടിന് മുകളിലുള്ള അതിമര്‍ദ്ദം തെക്കന്‍ സ്‌കാന്‍ഡിനേവിയയിലേക്ക് നീങ്ങി. ഇത് അയര്‍ലണ്ടിന് മുകളിലൂടെ തണുത്ത കിഴക്കന്‍ വായുപ്രവാഹം സൃഷ്ടിച്ചു.
താരതമ്യേന തണുപ്പുള്ളതും സ്ഥിരതയുള്ളതുമായ വായു കിഴക്ക് നിന്ന് വടക്കന്‍ കടലിലൂടെയും ഐറിഷ് കടലിലൂടെയും വന്നത് ഈര്‍പ്പത്തിനും മേഘപാളിയ്ക്കും കാരണമായി. അയര്‍ലണ്ടിന്റെ കിഴക്കന്‍ തീരത്തെയാകെ ഇത് മേഘാവൃതമാക്കി. അതിനിടെ തെക്ക് ഭാഗത്തെ ന്യൂനമര്‍ദ്ദം കാലാവസ്ഥയെ ദുര്‍ബലവുമാക്കി. ഇത് വടക്ക് കിഴക്കന്‍ പ്രവാഹം അവിടെത്തന്നെ തുടരാന്‍ കാരണമായി. ഇതാണ് 11 ദിവസവും മേഘാവൃതമാകാന്‍ കാരണമായത്.
12നും ചൊവ്വാഴ്ച 18നുമിടയില്‍, ഈ കാറ്റ് കൂടുതല്‍ തെക്കുകിഴക്കായി തിരിഞ്ഞു. ഇതോടെ കിഴക്ക്ഭാഗത്തെ തണുത്ത ബ്ലോക്കിനും പടിഞ്ഞാറ് നിന്നുള്ള അറ്റ്ലാന്റിക് വെതര്‍ ഫോണ്ടുകള്‍ക്കും ഇടയിലെ യുദ്ധക്കളമായി അയര്‍ലണ്ട് മാറി.യൂറോപ്പിലും സ്‌കാന്‍ഡിനേവിയയിലും നിന്നുള്ള അതിമര്‍ദ്ദം മൂലം ഇതിന് കിഴക്കോട്ട് കൂടുതല്‍ മുന്നേറാന്‍ കഴിയാതെ പോയി. മധ്യ-അറ്റ്ലാന്റിക്കിലെ പടിഞ്ഞാറ് ഭാഗത്ത് ന്യൂനമര്‍ദ്ദവും നിലച്ചു. ഇതോടെ അറ്റ്ലാന്റിക്കിലെ ന്യൂന മര്‍ദ്ദവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മുന്നണികള്‍ സ്തംഭിച്ചു.
ഇത് ധാരാളം മേഘങ്ങള്‍ കൊണ്ടുവന്നെങ്കിലും അധികം മഴയുണ്ടാക്കിയില്ല.അതിനിടെ യു എസിലെ കോള്‍ഡ് പ്ലഞ്ച് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് നീങ്ങുന്ന ജെറ്റ് സ്ട്രീമിനെ തീവ്രമാക്കാന്‍ കാരണമായി.ഇതോടെ നിശ്ചലമായ വെതര്‍ ഫോണ്ടുകള്‍ കൂടുതല്‍ കിഴക്കോട്ട് നീങ്ങി.അതോടെ ഈ ഭാഗത്ത് കുറച്ച് സൂര്യപ്രകാശമെത്താനും കാരണമായി. കൂടുതല്‍ കാറ്റും മഴയുമുണ്ടായി. എന്നാല്‍ ഇടയ്ക്ക് വെയിലുള്ള കൂടുതല്‍ സാധാരണമായ അറ്റ്ലാന്റിക് കാലാവസ്ഥയും ഇവിടെയുണ്ടായി-മെറ്റ് ഏറാന്‍ വിശദീകരിക്കുന്നു.
അയര്‍ലണ്ടും വെയിലും
അയര്‍ലണ്ടിന് സാധാരണയായി പ്രതിവര്‍ഷം 1,100 മുതല്‍ 1,600 മണിക്കൂര്‍ വരെയാണ് വെയില്‍ ലഭിക്കുന്നത്. മെയ്, ജൂണ്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വെയില്‍ ലഭിക്കുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശരാശരി 5 മുതല്‍ 6.5 മണിക്കൂര്‍ വരെയാണ് വെയില്‍ ലഭിക്കുന്നത്. തെക്കുകിഴക്കന്‍ ഭാഗത്താണ് ഏറ്റവും കൂടുതല്‍ വെയില്‍ ലഭിക്കുന്നത്. സമ്മറിന്റെ തുടക്കത്തില്‍ ഒരു ദിവസം ശരാശരി 7 മണിക്കൂറില്‍ കൂടുതല്‍ വെയില്‍ കിട്ടും.
ഡിസംബറിലാണ് ഏറ്റവും കുറഞ്ഞ വെയില്‍ കിട്ടുന്നത്. വടക്ക് ഭാഗത്ത് 1 മണിക്കൂര്‍ സമയവും തെക്കുകിഴക്കന്‍ ഭാഗത്ത് 2 മണിക്കൂര്‍ വരെയമമേ ഈ സമയത്ത് വെയില്‍ കിട്ടൂ. വര്‍ഷം മുഴുവനായി നോക്കിയാല്‍ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും ശരാശരി മൂന്നേകാല്‍ മുതല്‍ മൂന്നേ മുക്കാല്‍ മണിക്കൂര്‍ വരെ വെയില്‍ ലഭിക്കും.
സൂര്യനില്ലാതെ പോയ കാലം
1941 മുതല്‍ വിവിധ സ്റ്റേഷനുകളില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കാത്ത 10 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അയര്‍ലണ്ടിലെ ഒരു സ്റ്റേഷനില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കാത്ത 16 ദിവസങ്ങള്‍ വരെയുണ്ടായി. രണ്ടുതവണ ഇങ്ങനെ സംഭവിച്ചു, 1956 സെപ്തംബര്‍ ഒന്നു മുതല്‍ 1956 സെപ്റ്റംബര്‍ 16 വരെ മായോവിലെ ബെല്‍മുള്ളറ്റിലും 2018 ഡിസംബര്‍ 23 നും 2019 ജനുവരി 7 നും ഇടയില്‍ കോര്‍ക്ക് വിമാനത്താവളത്തിലുമായിരുന്നു ഇത് സംഭവിച്ചത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.