head1
head3

പാസഞ്ചേഴ്സ് …യുവര്‍ അറ്റന്‍ഷന്‍ പ്ലീസ് …. ഡബ്ലിന്‍ എയര്‍പോര്‍ട്ട് ‘പറക്കാ’നൊരുങ്ങുകയാണ്…

ഡബ്ലിന്‍ : സമ്മര്‍ തിരക്കുകളെ വരവേല്‍ക്കാന്‍ ഡബ്ലിന്‍ വിമാനത്താവളം ഒരുങ്ങുന്നു.അന്താരാഷ്ട്ര യാത്രകള്‍ ജൂലൈ 19 മുതല്‍ മടങ്ങിയെത്തുന്നതോടെ, ‘വണ്ടി പിടിക്കാന്‍ ‘ ആഗ്രഹിക്കുന്നവര്‍ക്ക് ഡബ്ലിന്‍ വിമാനത്താവളം യാത്ര സുഗമമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് തലസ്ഥാനത്തെ പ്രമുഖ എയര്‍പോര്‍ട്ട്. യാത്രക്കാരെ പുതിയ സുരക്ഷാ ക്രമീകരണങ്ങളും തയ്യാറെടുപ്പുകളും പരിചയപ്പെടുത്തുന്നതിന് ഡബ്ലിന്‍ വിമാനത്താവളം അവരുടെ എല്ലാ ഉപദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

യാത്രാ ഉപദേശങ്ങളും ഓരോ രാജ്യത്തെയും പ്രവേശന ആവശ്യകതകളും വിദേശകാര്യ വകുപ്പിന്റെ വെബ്‌സൈറ്റിലും gov.ie- ലും പരിശോധിക്കാമെന്ന് വിമാനത്താവളം അറിയിച്ചു.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് സൗകര്യം

റോക് ഡോക് ഹെല്‍ത്ത് ചെക്ക്, റാന്‍ഡോക്സ് എന്നീ രണ്ട് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വിമാനത്താവളത്തില്‍ ആര്‍ടി-പിസിആറും റാപ്പിഡ് ആന്റിജന്‍ പരിശോധനയും വാഗ്ദാനം ചെയ്യുന്നുണ്ട്.

മിക്ക രാജ്യങ്ങള്‍ക്കും യാത്രക്കാര്‍ 48 മണിക്കൂര്‍ മുമ്പെടുത്ത നെഗറ്റീവ് കോവിഡ് പരിശോധനാ ഫലം ആവശ്യമാണ്. അതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് ഉറപ്പാക്കണമെന്ന് എയര്‍പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

ജൂലൈ 19 നകം, യൂറോപ്യന്‍ യൂണിയന്‍ കോവിഡ് ഡിജിറ്റല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് അയര്‍ലണ്ടിലും പ്രാബല്യത്തില്‍ വരും.പല രാജ്യങ്ങളും പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോറം നല്‍കാന്‍ യാത്രക്കാരോട് ആവശ്യപ്പെടുന്നുണ്ട്.

യാത്രക്കാരന്‍ ഡബ്ലിന്‍ വിമാനത്താവളത്തില്‍ ഫ്ളൈറ്റ് പുറപ്പെടുന്നതിന് ഹ്രസ്വ ദൂരയാത്രയാണെങ്കില്‍ 2 മണിക്കൂര്‍ മുമ്പും ദീര്‍ഘദൂര വിമാനത്തിനായി 3 മണിക്കൂര്‍ മുമ്പും എത്താന്‍ ഡബ്ലിന്‍ വിമാനത്താവളം നിര്‍ദ്ദേശിക്കുന്നു.കാര്‍ പാര്‍ക്ക് ചെയ്യാനുണ്ടെങ്കില്‍ ഇതിനും 30 മിനിറ്റ് മുമ്പേ എത്തേണ്ടതാണ്.

സുരക്ഷാ നടപടികള്‍ പാലിക്കണേ….

എല്ലാ യാത്രക്കാരും വിമാനത്താവളലെത്തുന്നതു മുതല്‍ ലക്ഷ്യത്തിലെത്തുന്നതുവരെ യാത്രയിലുടനീളം, ഫേയ്‌സ് മാസ്‌ക് ധരിക്കണം.

സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്തയിടത്ത് സ്റ്റാഫുകളും ഫേയ്സ് മാസ്‌കുകള്‍ ധരിക്കണം.

സുരക്ഷാ മേഖലയിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും യാത്രക്കാര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം.ഇതിലൂടെ സഞ്ചരിക്കുമ്പോള്‍ സാമൂഹിക അകലവും പാലിക്കണം.

ബാഗേജിനും , സ്‌ക്രീനിംഗും ഉറപ്പാണേ...

സുരക്ഷാ ഏരിയയിലേക്ക് പ്രവേശിക്കുമ്പോള്‍ യാത്രക്കാര്‍ ഇപ്പോള്‍ സ്വന്തം ബോര്‍ഡിംഗ് കാര്‍ഡ് സ്‌കാന്‍ ചെയ്യണം.ട്രേകളില്‍ എല്ലാ ലഗേജുകളും അണുവിമുക്തമാക്കേണ്ടതാണ്.

സ്‌ക്രീനിംഗിനായി എല്ലാ ഹാന്‍ഡ് ബാഗേജുകളും ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കോട്ട് തുടങ്ങിയവയല്ലാം സുരക്ഷാ ട്രേകളില്‍ നിക്ഷേപിക്കണം.

പുതിയ നിര്‍ദേശങ്ങളും ഉണ്ടായേക്കാം,അത് കൊണ്ട് യാത്രയ്ക്ക് തൊട്ടുമുമ്പായി അതാത് എയര്‍ ലൈന്‍സുകളുടെയും,എയര്‍ പോര്‍ട്ടിന്റെയും വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാനും എയര്‍പോര്‍ട്ട് അതോററ്റി യാത്രക്കാരെ ഉപദേശിക്കുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്  ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.