കേരളം കാത്തിരുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ട് കെട്ടില്‍ പിറന്ന ദൃശ്യം ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ ചോര്‍ന്നു. ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷമാണ് ചിത്രം ചോര്‍ന്നത്.
റിലീസിന് പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ആമസോണ്‍ പ്രൈം ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സംവിധായകന്‍ ജീതത്തു ജോസഫ് പ്രതികരിച്ചു.
ചിത്രത്തിനു ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യമായാണ് സൂപ്പര്‍താരത്തിന്റെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവര്‍ത്തകരെയും നിരാശരാക്കുകയാണ്.
https://chat.whatsapp.com/


Comments are closed.