head3
head1

എന്‍ എസ് മാധവന്റെ ‘ഹിഗ്വിറ്റ ‘ നാടകമാക്കന്‍ അയര്‍ലണ്ടിലെ കലാപ്രവര്‍ത്തകര്‍

കഥാപാത്രമാകാന്‍ അവസരം : ഓഡിഷന്‍ മാര്‍ച്ച് 22, 23 തീയതികളില്‍

ഡബ്ലിന്‍ : എന്‍ എസ് മാധവന്റെ ‘ഹിഗ്വിറ്റ’ എന്ന ചെറുകഥയ്ക്ക് അയര്‍ലണ്ടില്‍ സ്വതന്ത്ര നാടകാവിഷ്‌കാരമൊരുക്കുന്നു.ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അഭിനേതാക്കളെ ആവശ്യമുണ്ട്.

നാടകത്തിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കാന്‍ താലയിലെ ടൈമെന്‍ബൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രണ്ടു ദിവസത്തെ പരിശീലന ക്യാമ്പും ഓഡിഷനും മാര്‍ച്ച് 22, 23 തീയതികളില്‍ നടത്തും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണിവരെയാണ് സമയം. കൂടുതല്‍ വിവരങ്ങള്‍ക്കും പേര്‍ രജിസ്റ്റര്‍ ചെയ്യാനും ഇമെയിലിലോ ( imandalaproductions@gmail.com) താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. 0877436038, 0870573885, 0871607720

മെയ് മൂന്ന് ശനിയാഴ്ച ‘ഹിഗ്വിറ്റ’ താലയിലെ നാഷണല്‍ ബാസ്‌കറ്റ്ബാള്‍ അരിനയില്‍ അവതരിപ്പിക്കും. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ശശിധരന്‍ നടുവിലാണ് നാടകത്തിന്റെ സംവിധായകന്‍.അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളത്തിന് വേണ്ടി ഐ മണ്ഡല പ്രൊഡക്ഷന്‍സാണ് ‘ഹിഗ്വിറ്റ’ അരങ്ങിലെത്തിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.