head3
head1

മലയാള ഗ്രന്ഥലോകത്തില്‍ നൂറു പൂക്കള്‍ വിരിയിച്ച് ഡോ. ഏഴുമറ്റൂര്‍’

ഡബ്ലിന്‍ :വിഖ്യാത എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മയുടെ നൂറാമത്തെ പുസ്തകം പുറത്തിറങ്ങി.

ശ്രീകുമാരന്‍ തമ്പിയുടെ പഠനാര്‍ഹമായ അവതാരിക കോട്ടയം കറന്റ് ബുക്ക്‌സ് ആണു പ്രസാധകര്‍ .വില:Rs.399.00

അയര്‍ലണ്ടിലെ രാജ്‌നന്ദിനിക്ക് എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ കര്‍ത്താവെന്ന നിലയിലും ഡബ്‌ളിനിലും ബ്‌ളാക്ക്റോക്കിലും മറ്റും സംഘടിപ്പിച്ച മലയാളഭാഷാ സാഹിത്യശില്പശാലകളിലെ പ്രഭാഷകന്‍ എന്ന നിലയിലും മലയാളം ,സദ്ഗമയ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 2019ല്‍ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിലെ ആചാര്യന്‍ എന്ന നിലയിലും ഐറിഷ് മലയാളികള്‍ക്ക് സുപരിചിതനാണ് എഴുമറ്റൂര്‍.

പത്തനംതിട്ട ജില്ലയില്‍ മല്ലപ്പളളി താലൂക്കിലെ എഴുമറ്റൂര്‍ ഗ്രാമത്തില്‍ ചെങ്ങഴശ്ശേരി കോയിക്കലില്‍ പി.ആര്‍. ഉദയവര്‍മ്മയുടെയും സി.കെ. രുഗ്മിണിത്തമ്പുരാട്ടിയുടെയും മകനായി ജനിച്ചു.

എഴുമറ്റൂര്‍ ഗവ.ഹൈസ്‌കൂള്‍, വായ്പൂര് എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, ചേര്‍ത്തല എന്‍.എസ്.എസ്. കോളേജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളെജ്, തിരുവനന്തപുരം ഗവ. ലോകോളെജ്, വിദ്യാധിരാജാ പോസ്റ്റ് ഗ്രാഡ്വേറ്റ് സ്റ്റഡി സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രസതന്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍. സാമൂഹിക ശാസ്ത്രത്തിലും മലയാളസാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങള്‍. ‘പ്രാചീന കേരള കവികളെക്കുറിച്ചുളള ഐതിഹ്യങ്ങളും അവയുടെ സാഹിത്യ വിമര്‍ശനമൂല്യവും’ എന്ന ഗവേഷണ പ്രബന്ധത്തിന് കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. ബിരുദം. 1985 മുതല്‍ ‘സര്‍വവിജ്ഞാനകോശം’ പത്രാധിപസമിതി അംഗമാണ്

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.