head1
head3

അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിനെതിരെ സൗദി അറേബ്യന്‍ റിക്രൂട്ടിംഗ് ഏജന്‍സി കമ്പനി കോടതിയില്‍

ഡബ്ലിന്‍ : സൗദി അറേബ്യയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സി അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിനെതിരെ കോടതിയില്‍. വിദ്യാര്‍ത്ഥികളുടെ ഫീസിന്റെ പേരിലുള്ള കമ്മീഷന്‍ സംബന്ധിച്ച തര്‍ക്കമാണ് കോളേജിനെതിരെ നാജ് കമ്പനിയെ കേസ് കൊടുക്കുന്നതിലെത്തിച്ചത്.

മെഡിക്കല്‍ പ്രവേശനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ 16,000 യൂറോ ഫീസില്‍ റിക്രൂട്ട്മെന്റ് ഏജന്‍സി യുടെ കമ്മീഷനായ 5000 യൂറോ കൂടി ഉള്‍ക്കൊള്ളുന്നതാണെന്നാണ്നജിന്റെ വാദം.ഏജന്‍സിയുടെ ഇതുസംബന്ധിച്ച അവകാശവാദങ്ങള്‍ കോളേജ് നിഷേധിച്ചതോടെയാണ് കേസ് ഉടലെടുത്തത്.

2012ലാണ് കേസ് ആരംഭിച്ചതെങ്കിലും 2016ലാണ് കോളജ് ഡിഫെന്‍സ് നല്‍കിയത്. പ്രീ-ട്രയല്‍ നടപടിക്രമങ്ങളുടെ ഭാഗമായി, നിയമപരമായ ചില ചോദ്യങ്ങള്‍ക്ക് നജ് രേഖാമൂലമുള്ള ഉത്തരം നല്‍കണമെന്ന് കോളേജ് ആവശ്യപ്പെട്ടു.എന്നാല്‍ അതിന് നജ് തയ്യാറായില്ല. ചോദ്യം ചെയ്യലുകള്‍ക്ക് കോടതിയുടെ അനുമതി ആവശ്യമാണെന്നും നജ് വാദിച്ചു.സാക്ഷികളെ വിളിച്ച് പ്രതിരോധം സ്ഥാപിക്കുന്നതിനാണ് കോളേജ് ശ്രമിക്കുന്നതെന്നും നജ് ആരോപിച്ചു.

ഇത് നിഷേധിച്ച കോളേജ് ചോദ്യം ചെയ്യലുകളിലെ തര്‍ക്കം പരിഹരിക്കാന്‍ ജസ്റ്റിസ് ഗാരറ്റ് സൈമണ്‍സിനോട് ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്ന് കോളജിന്റെ ചോദ്യം ചെയ്യലുകള്‍ക്ക് മറുപടി നല്‍കണമെന്ന് ജഡ്ജി ഉത്തരവിട്ടു.നടപടികളിലെ പ്രീ-ട്രയല്‍ അപേക്ഷകളെല്ലാം തന്റെ മുമ്പാകെ കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 2012 ല്‍ ആരംഭിച്ച നടപടികള്‍ ഇതുവരെ വിചാരണയ്ക്കായി കൊണ്ടുവന്നിട്ടില്ലെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

നജ് പറയുന്നത്…

ഓരോ വിദ്യാര്‍ത്ഥിയുടെയും 16,000 യൂറോ എന്ന ഫീസിന് പകരം 21,000 യൂറോയാണെന്നാണ് സൗദി അറേബ്യന്‍ ഉദ്യോഗസ്ഥരെ റോയല്‍ കോളജ് തെറ്റായി ധരിപ്പിച്ചതെന്ന് നജ് കമ്പനി ആരോപിച്ചു.2010നും 2014 നും ഇടയില്‍ കോളേജ് 5,000 യൂറോ ഈടാക്കുന്നത് തുടര്‍ന്നു.

അതിനിടെ മൊത്തം ഫീസ് 21,000 യൂറോയില്‍ നിന്ന് 16,000 യൂറോയായി കുറച്ചുകൊണ്ട് ഈ വസ്തുത മറച്ചുവെക്കാനും ശ്രമിച്ചു കമ്പനിയുമായി ഏര്‍പ്പെട്ട കരാറിലെ പങ്കാളിയെന്ന നിലയില്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോളജിനുണ്ടായിരുന്നു.അത് പാലിച്ചില്ല.ഇത് കരാര്‍ ലംഘനമാണ്.

റോയല്‍ കോളജിന്റെ നിലപാട്..
2010ല്‍ സൗദി അറേബ്യയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് ആ രാജ്യത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ എങ്ങനെ റിക്രൂട്ട് ചെയ്യണമെന്നതു സംബന്ധിച്ച നിര്‍ദേശം ലഭിച്ചതായി കോളേജ് അവകാശപ്പെടുന്നു.അതനുസരിച്ച് നടപടികള്‍ മാറി.ലണ്ടനിലെ സൗദി അറേബ്യന്‍ എംബസിയുടെ സാംസ്‌കാരിക വിഭാഗത്തിലൂടെയാണ് അന്നുമുതല്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്.സൗദിയിലെ റിക്രൂട്ട്മെന്റ് അവസാനിച്ചതുമാണ്.സൗദി മന്ത്രാലയം വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന ഫീസില്‍ നിന്നും നജ്ജിന് നല്‍കുന്നതിന് തുല്യമായ തുക കുറച്ചിരുന്നു.ഇതാണ് കോളജും നജും തമ്മിലുള്ള കരാര്‍ പാലിക്കല്‍ അസാധ്യമാക്കിയത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.