ഡബ്ലിന്‍ :മുന്‍ യു.സി.ഡി. വിദ്യാര്‍ഥിനി കൂടിയായ ഇന്ത്യന്‍ യുവതിയുടെ നോവല്‍ അയര്‍ലണ്ടില്‍ വമ്പന്‍ പബ്ലിക്കേഷന്‍ കരാര്‍ സ്വന്തമാക്കി .സബര്‍ബിയയുടെ ഇരുണ്ടവശങ്ങള്‍ പ്രമേയമാക്കിയ ദിശാ ബോസിന്റെ നോവല്‍ ഇന്‍ ഡേര്‍ട്ടി ലോണ്‍ഡ്രിയാണ് ആറ് അക്ക പ്രസിദ്ധീകരണ കരാറെന്ന നേട്ടം സ്വന്തമാക്കിയത്. ഇതിന്റെ പകര്‍പ്പവകാശം വൈക്കിംഗ് പ്രസാധകന്‍ കാറ്റി ലോഫ്റ്റസ് ആണ് നേടിയത്. തുക വെളിപ്പെടുത്തിയിട്ടില്ല.ബീ കീപ്പര്‍ ഓഫ് അലെപ്പോയുടെ പ്രസാധകനായ ബാലന്റൈനിലെ ആന്‍ഡ്രാ മില്ലറാണ് ഈ നോവലിന്റെ യുഎസ് അവകാശങ്ങള്‍ വാങ്ങിയത്.
മൂന്ന് സ്ത്രീകളുടെ കഥയാണ് നോവല്‍ പറയുന്നത്. ഇവരുടെ ജീവിതരഹസ്യങ്ങളും നുണകളും അവരിലൊരാളുടെ കൊലപാതകത്തിലേക്ക് നയിക്കുന്ന സംഭവഗതികളുമാണ് നോവല്‍ വിവരിക്കുന്നത്. ലോകത്തിന് മുന്നില്‍ നമ്മള്‍ അവതരിപ്പിക്കുന്ന പഴയ ആശയങ്ങള്‍, പ്രണയത്തില്‍പ്പെടാനുള്ള അസാധ്യതകള്‍, കുട്ടികളില്‍ നമ്മളിലെ മികച്ച പതിപ്പുകള്‍ സൃഷ്ടിക്കാനുള്ള പ്രേരണ എന്നിവയൊക്കെയും നോവല്‍ കൈകാര്യം ചെയ്യുന്നുണ്ട്.
നോവലിനെക്കുറിച്ച് ദിശ
ഇന്നത്തെ ദമ്പതികളുടെ സങ്കീര്‍ണ്ണമായ റോളുകളാണ്, ഇന്‍ ഡേര്‍ട്ടി ലോണ്‍ഡ്രിയില്‍ എഴുത്തിന് വിധേയമായതെന്ന് നോവലിസ്റ്റ് പറയുന്നു. സ്ത്രീ സൗഹൃദത്തിന്റെ അസുഖകരമായ ഡൈനാമിക്സുകളും സന്തോഷമെന്ന ആശയവുമാണ് ആഴത്തില്‍ പരിശോധിച്ചത്.
നോവലിലെ ഒരു കഥാപാത്രത്തിലൂടെ, രക്ഷാകര്‍തൃത്വത്തിന്റെ കുടിയേറ്റ അനുഭവവും സ്വന്തം രാജ്യത്തല്ലാതെ കുട്ടികളെ വളര്‍ത്തുന്നതിന്റെ അര്‍ത്ഥവ്യാപ്തിയും പരിശോധിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും ദിശ പറയുന്നു.
മുപ്പത്തിയൊന്നുകാരിയ ദിശ ഇപ്പോള്‍ കോര്‍ക്കിലാണ് താമസിക്കുന്നത്.ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണ്. ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജില്‍ നിന്നാണ് ക്രിയേറ്റീവ് റൈറ്റിംഗില്‍ ബിരുദാനന്തര ബിരുദം നേടിയത്. അവിടെ വെച്ചാണ് അവാര്‍ഡ് നേടിയ എഴുത്തുകാരന്‍ ആന്‍ എന്റൈറ്റ് ഇവര്‍ക്ക് പ്രേരണയായത്.കൊല്‍ക്കത്ത, ലണ്ടന്‍, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ നിരവധി വര്‍ഷങ്ങള്‍ ടെക് വ്യവസായത്തിലും പ്രവര്‍ത്തിച്ചിരുന്നു.
പബ്ലിഷര്‍ പറയുന്നു...
ദിശയുടെ നോവല്‍ നല്‍കിയ ആത്മവിശ്വാസവും അത് വായിച്ചതിന്റെ അനുഭൂതിയും തന്നെ കീഴ്പ്പെടുത്തിയതായി കാറ്റി ലോഫ്റ്റസ് പറയുന്നു.
ലിറ്റില്‍ ഫയര്‍ ടു എവരിവെയര്‍ മുതല്‍ ബിഗ് ലിറ്റില്‍ ലൈസ് വരെയുള്ള മികച്ച നോവലുകളെല്ലാം തന്നെ സബര്‍ബന്‍ ജീവിതത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും ഇരുണ്ട വശത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതാണ്. എന്നാല്‍ ഇത് ഈ നോവലില്‍ സമ്പൂര്‍ണ്ണമാകുന്നുവെന്നതാണ് പ്രത്യേകത.
‘നോവലിലെ മൂന്ന് സ്ത്രീകള്‍ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളല്ല. അവര്‍ സൂക്ഷിക്കുന്ന രഹസ്യങ്ങളും അങ്ങനെതന്നെ ,എന്നിരുന്നാലും ആ നോവലിനെ വിടാന്‍ കഴിഞ്ഞില്ല’ പബ്ലിഷര്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക


 
			 
						
Comments are closed.