ഡബ്ലിന്‍ : യൂറോ നോട്ടുകളുടെ കാലം കഴിഞ്ഞു, ഇനി ഡിജിറ്റല്‍ യൂറോ കറന്‍സിയിലേക്ക് മാറുന്നതിനെക്കുറിച്ചാലോചിക്കണമെന്ന് ഇറ്റാലിയന്‍ വിദഗ്ധന്‍.
എപ്പോള്‍ വേണമെങ്കിലും പണം ഉപയോഗിക്കാവുന്ന നിലയിലേയ്ക്ക് നമ്മള്‍ മാറേണ്ട കാലം അതിക്രമിച്ചതായാണ് പഠനങ്ങള്‍ പറയുന്നതെന്ന് ഇസിബി ബോര്‍ഡ് അംഗം ഫാബിയോ പനെറ്റ പറയുന്നു.ഡിജിറ്റല്‍ യൂറോ കറന്‍സിയാണ് ഇപ്പോഴത്തെ ആവശ്യം.പൗരന്മാര്‍ യൂറോ ഉപേക്ഷിക്കുന്നതിനെ തടയാനും വിദേശ രൂപത്തിലുള്ള ഇലക്ട്രോണിക് പണം ഏറ്റെടുക്കുന്നതൊഴിവാക്കാനും മറ്റ് പണമടയ്ക്കല്‍ മാര്‍ഗങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും ഡിജിറ്റല്‍ യൂറോ വളരെയേറെ സഹായകമാകുമെന്ന് പനേറ്റ പറഞ്ഞു.എപ്പോള്‍ വേണമെങ്കിലും പണാവശ്യം പരിഹരിക്കുന്നതിന് ഡിജിറ്റല്‍ യൂറോ നല്‍കാന്‍ ഇസിബി തയ്യാറാകണം- പനേറ്റ പറഞ്ഞു.
ഇലക്ട്രോണിക് പണമടയ്ക്കല്‍ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ബിറ്റ്കോയിന്‍, മറ്റ് ക്രിപ്റ്റോ ടോക്കണുകള്‍ എന്നിവയില്‍ നിന്നുള്ള മത്സരം ഒഴിവാക്കുന്നതിനുമായി ഡിജിറ്റല്‍ കറന്‍സികള്‍ സൃഷ്ടിക്കുന്നതിനെ പ്രധാന കേന്ദ്ര ബാങ്കുകള്‍ പഠിച്ചുവരികയാണ്.
നമുക്ക് ചുറ്റുമുള്ള സംഭവവികാസങ്ങള്‍ക്കനുസരിച്ച് ആവശ്യമായാല്‍ ഡിജിറ്റല്‍ യൂറോ നല്‍കാന്‍ നമ്മള്‍ തയ്യാറായിരിക്കണം.അതിനര്‍ഥം നമ്മള്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട് എന്നാണ്- പനേറ്റ പറഞ്ഞു.
സ്വന്തമായി ക്രിപ്‌റ്റോകറന്‍സിയുള്ള ആദ്യ യൂറോപ്യന്‍ രാജ്യമായിമാറാനുള്ള ശ്രമംസ്വീഡന്‍ തുടങ്ങി കഴിഞ്ഞു.. ഇക്രോണ എന്നായിരിക്കും ഈ ഡിജിറ്റല്‍ കറന്‍സി അറിയപ്പെടുക. ഏതാനും വര്‍ഷത്തിനിടെ ഇതു വ്യാപകമായി ഉപയോഗത്തില്‍ വരുമെന്നാണ് ധനകാര്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ഡിജിറ്റല്‍ കറന്‍സി പരമ്പരാഗത നിക്ഷേപങ്ങളെ ഇല്ലാതാക്കുകയും വാണിജ്യ ബാങ്കുകളെ ഒഴിവാക്കുകയും ചെയ്യുമെന്നതാണ് പ്രധാന ആശങ്ക. എല്ലാം സ്വകാര്യ കേന്ദ്രീകൃതമാകുമെന്നതും മറ്റൊരു ആശങ്കയാണ്.ഡിജിറ്റല്‍ യൂറോയിലേയ്ക്ക് മാറുന്നതിന് ഇ സി ബി സ്വയം അനുവദിച്ചിട്ടുള്ള സമയം അടുത്ത വര്‍ഷം പകുതി വരെയാണ്. ഈ പദ്ധതിയുമായി മുന്നോട്ടുപോകണമോ വേണ്ടയോ എന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായ രൂപീകരണമാണ് ഇനിയുണ്ടാകേണ്ടത്.
ഡിജിറ്റല്‍ കറന്‍സി ; വേറിട്ട സ്വരവുമായി ഐറിഷ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍
ഡിജിറ്റല്‍ പേയ്‌മെന്റുകളിലേക്ക് മാറുന്നത് ധന നയത്തിന് നിരവധി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഐറിഷ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഗബ്രിയേല്‍ മഖ്‌ലൂഫ് പറഞ്ഞു.പ്രത്യേകിച്ചും ഇത് സെന്‍ട്രല്‍ ബാങ്കിന്റെ പണത്തിന്റെ വിതരണവും നിയന്ത്രണവും ദുര്‍ബലപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വിദഗ്ധരുടെ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് യൂറോപ്യന്‍ അഫയേഴ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു മഖ്‌ലൂഫ് .
ഡിജിറ്റല്‍ യൂറോ പണത്തിന് പരിഹാരമോ പകരക്കാരനോ ആവില്ലെന്ന് കഴിഞ്ഞ മാസം ഐറിഷ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഗബ്രിയേല്‍ മഖ്‌ലൂഫ് അഭിപ്രായപ്പെട്ടിരുന്നു.അടുത്ത കാലത്തൊന്നും അത്തരമൊരു ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.