ന്യൂഡല്‍ഹി:ഇന്ത്യ സാമ്പത്തിക വളര്‍ച്ച നേടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയും ബാങ്ക് ഓഫ് ഫ്രാന്‍സിന്റെ ഗവര്‍ണറുമായ ജീന്‍-ക്ലോഡ് ട്രിഷെ.
ന്യൂഡല്‍ഹിയില്‍ കൗടില്യ സാമ്പത്തിക കോണ്‍ക്ലേവിന്റെ ഭാഗമായി പ്രഭാഷണം നടത്തുകയായിരുന്നു ജീന്‍-ക്ലോഡ് ട്രിഷെ.ഉയര്‍ന്ന നിക്ഷേപവും അഭിലാഷവും മനുഷ്യവിഭവശേഷിയുമുള്ളപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു
നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ട്രിഷെ പറഞ്ഞു.വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്കും വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ക്കും നിക്ഷേപത്തിന്റെ ഗുണനിലവാരവും അളവും വളരെ പ്രധാനമാണ്.ഇന്ത്യയുടെ വളര്‍ച്ചയില്‍ കൂടുതല്‍ ഉയരുക എന്ന അഭിലാഷവും ജനങ്ങളുടെ ഉയര്‍ന്ന ജീവിത നിലവാരവും നമുക്ക് കാണാനാകും.
നിലവില്‍ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ.2030ഓടെ 7.3 ട്രില്യണ്‍ യു എസ് ഡോളര്‍ ജിഡിപിയുമായി മൂന്നാമത്തെ വലിയ രാജ്യമാകാനുള്ള പാതയിലാണ് രാജ്യം.നിര്‍ണായകമായ ഭരണനിര്‍വ്വഹണം, ദീര്‍ഘവീക്ഷണമുള്ള പരിഷ്‌കാരങ്ങള്‍, സജീവമായ ആഗോള ഇടപെടല്‍ എന്നിവയാണ് ഈ ഗതിവേഗത്തിന് കരുത്ത് പകരുന്നത്.
2025-26 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ജി ഡി പി 7.8 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.ഒരു വര്‍ഷം മുമ്പ് ഇത് 6.5 ശതമാനമായിരുന്നുവെന്ന് സര്‍ക്കാര്‍ ഡാറ്റ പറയുന്നു.
ശക്തമായ ആഭ്യന്തര ഡിമാന്‍ഡും പരിവര്‍ത്തനാത്മക നയ പരിഷ്‌കാരങ്ങളുമാണ് ഈ ഉയര്‍ച്ചയ്ക്ക് കരുത്ത് നല്‍കുന്നത്. ഇന്ത്യയെ ആഗോള മൂലധനത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമാക്കി ഇത് മാറ്റുന്നു. പണപ്പെരുപ്പം ലഘൂകരിക്കല്‍, ഉയര്‍ന്ന തൊഴില്‍, ഉന്മേഷദായകമായ കണ്‍സ്യൂമര്‍ സെന്റിമെന്റ് എന്നിവ മൂലം വരും മാസങ്ങളില്‍ ഉയരുന്ന സ്വകാര്യ ഉപഭോഗം ജിഡിപി വളര്‍ച്ചയെ കൂടുതല്‍ മുന്നോട്ടു നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരിഷ്‌കാരങ്ങള്‍ സാര്‍വത്രികമാണെന്ന് ട്രിഷെ പറഞ്ഞു. എന്നിരുന്നാല്‍ ഇവ തടസ്സങ്ങള്‍ നേരിടും.വിനാശകരമായ ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിയമാധിഷ്ഠിത സംവിധാനം ആവശ്യമാകുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ ആഗോള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇദ്ദേഹം എടുത്തു പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.