ഡബ്ലിന്‍ : അനധികൃത, നിയമവിരുദ്ധ കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ജസ്റ്റിസ് വകുപ്പ് കര്‍ശന നിലപാടില്‍.ജസ്റ്റിസ് മന്ത്രിയുടെ നാടുകടത്തല്‍ ഉത്തരവുകളിലെ വന്‍തോതിലുള്ള വര്‍ദ്ധനവാണ് ഈ സൂചന നല്‍കുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള നാടുകടത്തല്‍ ഉത്തരവുകള്‍ കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ എണ്ണത്തേക്കാള്‍ 40% കൂടുതലാണെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ഒമ്പത് മാസത്തിനുള്ളില്‍ 3,370 നാടുകടത്തല്‍ ഉത്തരവുകളാണ് ജസ്റ്റിസ് വകുപ്പ് സ്ഥിരീകരിച്ചത്. 2024ല്‍2,403 ,2023ല്‍ 857 എന്നിങ്ങനെയാണ് നാടുകടത്തല്‍ ഉത്തരവുകള്‍ പുറത്തിറക്കിയത്.ഉത്തരവ് ലഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ രാജ്യത്ത് തുടരുന്നവരാണ് ഇവരില്‍ അധികവും.
അഭയാര്‍ത്ഥികളെ മാത്രമല്ല , നിയമപരമായി രാജ്യത്ത് പ്രവേശിച്ച ശേഷം , നിയമാനുസൃത കാലാവധി കഴിഞ്ഞിട്ടും, നിര്‍ദ്ദിഷ്ട അപേക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തവരും, നിയമപ്രകാരം അനുവദിച്ച മണിക്കൂറുകളില്‍ കൂടുതല്‍ ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളും ഡിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരിലുണ്ട്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി അപേക്ഷകള്‍ ലഭിച്ചത് നൈജീരിയയില്‍ നിന്നാണ് (1,401), രണ്ടാം സ്ഥാനം സോമാലിയ (1,315)യ്ക്കാണ്. പാകിസ്ഥാന്‍ (1,230), അഫ്ഗാനിസ്ഥാന്‍ (967), ജോര്‍ജിയ (690) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കോമഡേഷന്‍ സര്‍വീസസിന്റെ (ഐ പി എ എസ്) 316 കേന്ദ്രങ്ങളിലായി 9,567 കുട്ടികള്‍ ഉള്‍പ്പെടെ 32,617 പേരെയാണ് രാജ്യത്ത് താമസിപ്പിച്ചിട്ടുള്ളത്.
ഈ വര്‍ഷം ഇതുവരെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷനായി ആകെ 9,589 അപേക്ഷകള്‍ ലഭിച്ചു.അതേ സമയം,കെട്ടിക്കിടക്കുന്ന അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 22,554ല്‍ നിന്നും 17,021 ആയി കുറഞ്ഞു. അപ്പീലുകള്‍ക്കുള്ള ശരാശരി പ്രോസസ്സിംഗ് സമയം 2024 ലെ പത്ത് മാസത്തില്‍ നിന്ന് 12.8 മാസമായും വര്‍ദ്ധിച്ചു.
104 ഐപിഎഎസ് കരാറുകളുടെ റി നെഗോസിയേഷനിലൂടെ 52.9 മില്യണ്‍ ലാഭം നേടിയതായും വകുപ്പ് പറഞ്ഞു. 2022 മുതല്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു.ഇപ്പോള്‍ 630 ജീവനക്കാരാണ് ഓഫീസില്‍ ജോലി ചെയ്യുന്നതെന്നും വകുപ്പ് വിശദീകരിച്ചു
നാടുകടത്തലുകള്‍ ചെലവേറിയതും നടപ്പിലാക്കല്‍ സങ്കീര്‍ണ്ണവുമാണെന്ന് ഉദ്യോഗസ്ഥര്‍ കമ്മിറ്റിയില്‍ പറഞ്ഞു. അതിനാല്‍ വോളന്ററി റിട്ടേണ്‍സിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയനിലുടനീളമുള്ള സമീപനമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യാക്കാരും
വിസ ക്യാന്‍സല്‍ ചെയ്ത് നാട് വിടാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയവരില്‍ നിരവധി ഇന്ത്യാക്കാരുമുണ്ട്. എന്നാല്‍ ഇതില്‍ അഭയാര്‍ഥികളുടെ എണ്ണം കുറവാണ്. പരിധിയില്‍ കൂടുതല്‍ ജോലിയെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇവരില്‍ അധികവും. തൊഴിലിടങ്ങളില്‍ നടത്തുന്ന പരിശോധനയിലാണ് ഇവരിലധികവും പിടിക്കപ്പെട്ടത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

