കോപ്പന്‍ഹേഗന്‍: ഊര്‍ജത്തിന്റെയും ഭക്ഷണത്തിന്റെയും വില കുതിച്ചുയര്‍ന്നതോടെ ഡാനിഷ് പണപ്പെരുപ്പം കഴിഞ്ഞ മാസം നാല് പതിറ്റാണ്ടിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി ഔദ്യോഗിക കണക്കുകള്‍.
ഡെന്‍മാര്‍ക്കിന്റെ ഉപഭോക്തൃ വില സൂചിക (സിപിഐ) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 6.7% ഉയര്‍ന്നു. 1984 ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതേസമയം, ചരക്കുകളുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10.3% വര്‍ദ്ധിച്ചു. 1982 നവംബറിലാണ് അവസാനമായി ഇത്രയും വില ഉയര്‍ന്നതെന്ന് ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നു.
ഊര്‍ജ്ജം, സംസ്‌കരിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കണക്കുകള്‍ ഒഴിച്ചാലും ഡാനിഷ് ഉപഭോക്തൃ വില 3.6% ഉയര്‍ന്നു, ഇത് മാര്‍ച്ചില്‍ 3.2% ആയിരുന്നു.
റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് മോസ്‌കോയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളും വിതരണത്തെ തടസ്സപ്പെടുത്തിയതിനാല്‍ ഇന്ധനത്തിന്റെയും ഭക്ഷണത്തിന്റെയും വില ആഗോളതലത്തില്‍ കുതിച്ചുയര്‍ന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.