ഡബ്ലിന്‍ : പണപ്പെരുപ്പവും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ന്യായമായ ശമ്പള വര്‍ദ്ധനവ് നല്‍കണമെന്ന ആവശ്യമുയരുന്നു.
ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയനുകളുടെ പ്രൈവറ്റ് സെക്ടര്‍ കമ്മിറ്റിയുടെ ഇന്നലെ നടത്തിയ യോഗത്തിലാണ് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജീവിത ദുരിതം ചര്‍ച്ചയായത്.
ഈ വിഭാഗത്തിന് 4.5% വരെ വര്‍ധന നല്‍കണമെന്നാണ് തീരുമാനമായത്. ഈ ആവശ്യം 2022ലെ ശമ്പള ചര്‍ച്ചകളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തി തൊഴിലുടമകള്‍ക്ക് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
സാമ്പത്തിക വീണ്ടെടുക്കലില്‍ നിന്നുള്ള നേട്ടങ്ങള്‍ എല്ലാ വിഭാഗം തൊഴിലാളികളിലേക്കും ന്യായമായ രീതിയില്‍ പങ്കുവെക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗ ശേഷം പുറത്തിറക്കിയ ബുള്ളറ്റിന്‍ പറയുന്നു.
ഗതാഗത ചെലവുകളും ഇന്ധന, പാചകവാതക, വൈദ്യുതി നിരക്കുകളുമെല്ലാം വര്‍ധിക്കുകയാണ്. ഇവയെല്ലാം ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.
അതേസമയം, 2019 ഒക്ടോബറിനും ഈ വര്‍ഷം ഇതേ മാസത്തിനും ഇടയില്‍ ചില്ലറ വില്‍പ്പന 9% ഉയര്‍ന്നിട്ടുണ്ട്. വ്യക്തിഗത ഉപഭോഗം ഇനിയും കൂടുതല്‍ ശക്തമായി വളരുമെന്നാണ് പ്രവചനങ്ങള്‍ വന്നിട്ടുള്ളത്. അതിനാല്‍ ജീവിതച്ചെലവുമായി പൊരുത്തപ്പെടുന്നതിന് ഈ മേഖലയിലെ ജീവനക്കാരുടെ വേതനത്തില്‍ അടുത്ത വര്‍ഷം 2.5% മുതല്‍ 4.5% വരെ വര്‍ദ്ധിക്കേണ്ടതുണ്ടെന്ന് ബുള്ളറ്റിന്‍ പറഞ്ഞു.
ഡ്രൈവിംഗ്, സോഫ്‌റ്റ്വെയര്‍, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെല്ലാം തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ഇത് 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും ബുള്ളറ്റിന്‍ ചൂണ്ടിക്കാട്ടുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG


Comments are closed.