അയര്‍ലണ്ടിലെ വിമാനത്താവളങ്ങളില്‍ പാസഞ്ചര്‍ ബോര്‍ഡിംഗ് പാസ് ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങി
ഡബ്ലിന്‍ : ഡബ്ലിന്‍ ,കോര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്നും പാസഞ്ചര്‍ ബോര്‍ഡിംഗ് പാസ് ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങി.ചോര്‍ച്ച ബാധിച്ച യാത്രക്കാരുടെ എണ്ണം ഇനിയും വ്യക്തമായിട്ടില്ല.ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്നാണ് കരുതുന്നത്.ഏത് തരത്തിലുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്നും വ്യക്തമായിട്ടില്ല.
ഓഗസ്റ്റില്‍ ഡബ്ലിന്‍ വിമാനത്താവളത്തിലൂടെ 3.8 മില്യണ്‍ യാത്രക്കാരാണ് കടന്നുപോയത്.തേര്‍ഡ് പാര്‍ട്ടി സപ്ലയറായ കോളിന്‍സ് എയ്‌റോസ്‌പേസിന്റെ ഐ ടി വീഴ്ചയിലാണ് ഡാറ്റകള്‍ ചോര്‍ന്നത്.
2025 ഓഗസ്റ്റ് 1 മുതല്‍ 31 വരെയുള്ള ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നുള്ള പുറപ്പെടലുകളെക്കുറിച്ചുള്ള പാസഞ്ചര്‍ ബോര്‍ഡിംഗ് പാസ് ഡാറ്റാ ഫയലുകളാണ് ചോര്‍ന്നത്. സൈബര്‍ ക്രിമിനല്‍ സംഘം ഈ ഫയല്‍ ഓണ്‍ലൈനില്‍ വെളിപ്പെടുത്തിയെന്ന് ഡിഎഎയ്ക്ക് വിവരം ലഭിച്ചിരുന്നു.
ഐടി സംവിധാനങ്ങളുടെ വീഴ്ചയെക്കുറിച്ച് കോളിന്‍സ് എയ്‌റോസ്‌പേസ് ഡി എ എയെ അറിയിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 19ന് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന് ഡി എ എ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.തുടര്‍ന്നാണ് ഐ എ എ, ഡി പി സി,എന്‍ സി എസ് സി റെഗുലേറ്റര്‍മാരുമായും എയര്‍ലൈനുകളുമായും സഹകരിച്ച് അന്വേഷണം നടത്തുന്നത്.
ചോര്‍ച്ചകള്‍ ഡി എ എ സിസ്റ്റത്തില്‍ നേരിട്ട് സ്വാധീനിച്ചതായി തെളിവില്ലെന്ന് ഡി എ എ വക്താവ് പറഞ്ഞു.അതിനാല്‍ ഓഗസ്റ്റില്‍ യാത്ര ചെയ്തവര്‍ ഉടനടി നടപടിയെടുക്കേണ്ടതില്ല. എന്നിരുന്നാലും ബുക്കിംഗുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും അസാധാരണ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കണമെന്ന് വക്താവ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

