അയര്‍ലണ്ടില്‍ കോവിഡ് കുതിക്കുന്നു… ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് ആരോഗ്യ വകപ്പ്…
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച നഗര പ്രദേശങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്തുവിട്ടു.
കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് നിലവില്‍ ഡബ്ലിനിലും ഡോണേഗലിലും ലെവല്‍ 3 നിയന്ത്രണങ്ങള്‍ തുടരുകയാണ്.
ഈ പ്രധാന കൗണ്ടികള്‍ക്കു പുറമേ മറ്റ് പ്രദേശങ്ങളിലേക്കും വൈറസ് ബാധ അതിവേഗം പടരുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത്.
ഉദാഹരണത്തിന്, സെല്‍ബ്രിഡ്ജല്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ലക്ഷത്തില്‍ 300.6 ആണ്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എന്‍പിഎച്ച്ഇറ്റി, ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ പ്രധാനമായും പരിഗണിക്കുന്ന പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നത് രാജ്യത്തെ ഒന്നടങ്കം ആശങ്കയിലാക്കുന്നു.
കോവിഡ് ഏറ്റവും കൂടുതലുള്ള നഗര പ്രദേശങ്ങള്‍
- കാര്‍ലോ
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ടുള്ളോ (പോസിറ്റിവിറ്റി: 53.6)
- കവാന്‍
എല്ലാ പ്രദേശങ്ങളിലും അഞ്ചില്‍ കുറയാത്ത കേസുകള്‍
- ക്ലെയര്‍
ഏറ്റവും മോശമായി ബാധിച്ച സ്ഥലം എന്നീസ് (പോസിറ്റിവിറ്റി: 84.1)
- കോര്‍ക്ക്
ഏറ്റവും മോശമായി ബാധിച്ച സ്ഥലം കോര്‍ക്ക് സിറ്റി സൗത്ത് വെസ്റ്റ് (പോസിറ്റിവിറ്റി: 59.5)
- ഡോണേഗല്‍
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ലിഫോര്‍ഡ് ,സ്ട്രാനോര്‍ലാര്‍ (പോസിറ്റിവിറ്റി: 336.1)
- ഡബ്ലിന്‍
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ബാലിമന്‍, ഫിംഗ്ലാസ് (പോസിറ്റിവിറ്റി: 265.4)
- ഗാല്‍വേ
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ലോഫ്രിയ (പോസിറ്റിവിറ്റി: 86.1)
- കെറി
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ട്രേലി (പോസിറ്റിവിറ്റി: 47.9)
- കില്‍ഡെയര്‍
ഏറ്റവും മോശമായി ബാധിച്ച സ്ഥലം സെല്‍ബ്രിഡ്ജ് (പോസിറ്റിവിറ്റി: 300.6)
- കില്‍കെന്നി
ഏറ്റവും മോശമായി ബാധിച്ച സ്ഥലം പില്‍ടൗണ്‍ (പോസിറ്റിവിറ്റി: 56.2)
- ലാവോയിസ്
ഏറ്റവും മോശമായി ബാധിച്ച സ്ഥലം പോര്‍ട്ട്‌ലോയിസ് (പോസിറ്റിവിറ്റി: 78.6)
- ലൈട്രിം
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ബല്ലിനാമോര്‍ (പോസിറ്റിവിറ്റി: 50.7)
- ലിമെറിക്ക്
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ന്യൂകാസില്‍ വെസ്റ്റ് (പോസിറ്റിവിറ്റി: 80.2)
- ലോംഗ്‌ഫോര്‍ഡ്
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ലോംഗ്‌ഫോര്‍ഡ് ടൗണ്‍ (പോസിറ്റിവിറ്റി: 43.6)
- ലൂത്ത്
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ഡണ്ടാല്‍ക്ക്-കാര്‍ലിംഗ്‌ഫോര്‍ഡ് (പോസിറ്റിവിറ്റി: 179.7)
- മേയോ
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ബെല്‍മുള്ളറ്റ് (പോസിറ്റിവിറ്റി: 47.6)
- മീത്ത്
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ആഷ്‌ബോണ്‍ (പോസിറ്റിവിറ്റി: 61.9)
- മോണാഗാന്‍
ഏറ്റവും മോശമായി ബാധിച്ച സ്ഥലം മോണാഗാന്‍ (പോസിറ്റിവിറ്റി: 61.7)
- ഓഫലി
ഏറ്റവും മോശമായി ബാധിച്ച സ്ഥലം തുള്ളാമോര്‍ (പോസിറ്റിവിറ്റി: 54.9)
- റോസ്‌കോമണ്‍
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ബോയ്ല്‍ (പോസിറ്റിവിറ്റി: 87)
- സ്ലൈഗോ
ഏറ്റവും മോശമായി ബാധിച്ച സ്ഥലം സ്ലൈഗോ – സ്ട്രാന്‍ഡ്ഹില്‍ (പോസിറ്റിവിറ്റി: 28.4)
- ടിപ്പററി
ഏറ്റവും മോശമായി ബാധിച്ച സ്ഥലം നീനാ (പോസിറ്റിവിറ്റി: 23.4)
- വാട്ടര്‍ഫോര്‍ഡ്
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ട്രാമോര്‍-വാട്ടര്‍ഫോര്‍ഡ് സിറ്റി ഈസ്റ്റ് (പോസിറ്റിവിറ്റി: 134.1)
- വെസ്റ്റ്മീത്ത്
ഏറ്റവും മോശമായി ബാധിച്ച സ്ഥലം കിന്നെഗഡ് (പോസിറ്റിവിറ്റി: 69.2)
- വെക്‌സ്‌ഫോര്‍ഡ്
ഏറ്റവും മോശമായി ബാധിച്ച സ്ഥലം കില്‍മുക്രിഡ്ജ് (പോസിറ്റിവിറ്റി: 65.8)
- വിക്ലോ
ഏറ്റവും മോശമായി ബാധിച്ച സ്ഥലം ബ്രേ വെസ്റ്റ് (പോസിറ്റിവിറ്റി: 206.5)
ഐറിഷ് മലയാളി ന്യൂസ്
Comments are closed.