head3
head1

യാത്രാ നിയമങ്ങള്‍ അറിയണം , പാസ്പോര്‍ട്ടിന്റെ ആറുമാസമെന്ന കാലാവധിയെ ശരിക്കും മനസ്സിലാക്കണം

ഡബ്ലിന്‍ : പാസ്പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഐറിഷ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് യാത്രയ്ക്കിടെ പ്രശ്നം നേരിടേണ്ടി വരുമെന്ന് ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.സാധാരണയായി പാസ്പോര്‍ട്ടുകള്‍ക്ക് ആറുമാസത്തെ സാധുതയുണ്ടെങ്കില്‍ യാത്രയില്‍ പ്രശ്നമുണ്ടാകാറില്ല.എന്നാല്‍ ചില രാജ്യങ്ങളില്‍ ഈ നിയമത്തില്‍ മാറ്റമുണ്ട്.അത് മനസ്സിലാക്കാതെ പോയാല്‍ യാത്ര ‘കുള’മാകും.

യാത്രാവേളയില്‍ കാലഹരണപ്പെടാത്തതും ഗുഡ് കണ്ടിഷനിലുള്ളതും സാധുവായതുമായ പാസ്‌പോര്‍ട്ട് ഉറപ്പാക്കണമെന്ന് ഐറിഷ് പാസ്പോര്‍്ട്ടുടമകളോട് എമിഗ്രേഷന്‍ അധികൃതര്‍ ഉപദേശിക്കുന്നു. രാജ്യത്ത് പ്രവേശിച്ച തീയതി മുതലോ പുറപ്പെട്ട തീയതി മുതലോ കുറഞ്ഞത് ആറ് മാസത്തെ സാധുത ഉറപ്പാക്കണം.

യാത്രാ രേഖയിലെ കാലഹരണ തീയതി മുതലായിരിക്കില്ല ഈ തീയതി ചില രാജ്യങ്ങള്‍ പരിഗണിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്നതിന് ശേഷമുള്ള ആറ് മാസമാകും നോക്കുക.ഈ സമയത്ത് പാസ്‌പോര്‍ട്ട് സാധുവല്ലെന്നു കണ്ടാല്‍ രാജ്യത്ത് പ്രവേശനം നിഷേധിക്കും. വിമാനത്താവളത്തില്‍ വെച്ച് തന്നെ തിരിച്ചയയ്ക്കപ്പെടും.അതിനാല്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെ പ്രവേശന ആവശ്യകതകള്‍ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഓര്‍മ്മിക്കണം.

കസ്റ്റംസ് ഡിക്ലറേഷന്‍, ബുക്ക് ചെയ്ത റിട്ടേണ്‍ ഫ്ളൈറ്റുകള്‍ , വിസ തുടങ്ങി ഓരോന്നിലും ഓരോ രാജ്യത്തിനും അവരുടേതായ നിയമങ്ങളുണ്ട്. ചില ഡസ്റ്റിനേഷനുകളില്‍ വളരെ കൃത്യമായ പാസ്‌പോര്‍ട്ട് നിയമങ്ങളുമുണ്ടാകും.വിദേശകാര്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ പോയി ഓരോ രാജ്യത്തിന്റെയും യാത്രാ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നത് യാത്രാ പ്ലാനിംഗില്‍ നല്ലതാണ്. .

തായ് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് ഡാമേജ്ഡ് പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതില്‍ കര്‍ശനമായ സമീപനമാണ്.തായ്‌ലന്‍ഡിലെ ജനപ്രിയ അവധിക്കാല കേന്ദ്രങ്ങളിലേയ്ക്ക് പോകാനാഗ്രഹിക്കുന്നവര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ പാസ്‌പോര്‍ട്ട് പുതുക്കണമെന്ന് തായ് ഇമിഗ്രേഷന്‍ വെബ്‌സൈറ്റ് പറയുന്നു.

തായ്‌ലന്‍ഡിലേക്ക് പ്രവേശിക്കുന്നതിന് ഐറിഷ് പാസ്‌പോര്‍ട്ടുകള്‍ക്ക് കുറഞ്ഞത് ആറ് മാസത്തെ സാധുത ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. യു എ ഇ, സിംഗപ്പൂര്‍, മലേഷ്യ, ചൈന എന്നിവയും ഈ നിലപാടുള്ള രാജ്യങ്ങളാണ്.അതേസമയം,ഹോങ്കോങ്ങില്‍ പുറപ്പെട്ട തീയതി മുതല്‍ യാത്രാ രേഖകള്‍ക്ക് കുറഞ്ഞത് ഒരു മാസത്തെ സാധുത മതിയാകും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.