എസ്സന്‍സ് അയര്‍ലന്‍ഡ് സംഘടിപ്പിച്ച ”ക്യൂരിയോസിറ്റി’ 20” ല്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.കഴിഞ്ഞ നവംബര്‍ മാസം പ്രൈമറി -സെക്കണ്ടറി തലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി എസ്സെന്‍സ് അയര്‍ലന്‍ഡ് സംഘടിപ്പിച്ച ശാസ്ത്ര ശില്പശാലയായ ക്യൂരിയോസിറ്റി ‘ 20 ല്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സെര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു . അയര്‍ലണ്ടില്‍ കോവിഡ് പ്രോട്ടോകോള്‍ നിലവില്‍ ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികളുടെ ഭവനങ്ങളില്‍ ഇവ എത്തിച്ചു നല്‍കുകയായിരുന്നു .
മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും എസ്സന്‍സ് ഭാരവാഹികള്‍ അഭിനന്ദനങ്ങളറിയിച്ചു.കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിയെടുക്കുന്നതിന് എസ്സന്‍സ് പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുന്നുണ്ടെന്ന് മത്സരത്തില്‍ സമ്മനങ്ങള്‍ നേടിയ വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും അഭിപ്രായപ്പെട്ടു.വിജയികളുടെ പേരുവിവരങ്ങള്‍ ചുവടെ
Science Poster –
Primary
First – Brianna Susan Binu
Second – Prahaladh Pradeep
Third – Dave Jaison
Science Poster -Secondary
First – Aaron Roy
First – Angel Roy
Second – Nived Binu
Third – Amal Tomy
Science Article – Primary
First – Brianna Susan Binu
Second – Madhav Sandip Nambiar
Third – Prahaladh Pradeep
Science Article – Secondary
First – Nived Binu
Second – Amal Tomy
Third – Karthik Sreekanth
Science Project – Primary
First – Brianna Susan Binu
Second – Madhav Sandip Nambiar
Third – Prahaladh Pradeep
Science Project – Secondary
First – Nived Binu
Second – Alan Tomy
Third – Steve Santhosh
Science Quiz – Primary
First – Brianna Susan Binu
Second – Sidharth Biju
Third – Madhav Sandip Nambiar
Science Quiz – Secondary
First – Seya Sen
First – Anjika Nayak
Second – Katik Sreekanth
Third – Joel Saiju
ക്യൂരിയോസിറ്റി ’21 ഹാലോവീന്‍ അവധിക്കു ശേഷം നവംബര്‍ മാസം നടക്കും.എല്ലാ വര്‍ഷവും വിവിധ സയന്‍സ് വിഷയങ്ങളില്‍ പ്രൊജക്ടുകള്‍, പോസ്റ്റര്‍ ഡിസൈനിങ് ,സെമിനാര്‍ , സയന്‍സ് ക്വിസ് എന്നിവയാണ് ക്യൂരിയോസിറ്റിയില്‍ ഉള്‍പെടുത്താറുള്ളത് .ഹാലോവീനില്‍ ലഭിക്കുന്ന അവധി ദിനങ്ങളില്‍കുട്ടികള്‍ക്കു ഇവ തയ്യാറാക്കാനുള്ള സമയം ലഭിക്കും .വിദ്യാര്‍ത്ഥികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും വലിയ തോതിലുള്ള പ്രതികരണവും പങ്കാളിത്തവും ഈ പരിപാടിക്ക് എല്ലാ വര്‍ഷവും ലഭിച്ചു വരുന്നു . വരും വര്‍ഷങ്ങളിലെ ക്യൂരിയോസിറ്റി എന്ന ഈ സയന്‍സ് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ തങ്ങള്‍ ആകാംഷയോടെയും പ്രതീക്ഷയോടെയും കത്തിരിക്കുകയാണെന്ന് സമ്മാനര്‍ഹരായവര്‍ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷത്തെ ക്യൂരിയോസിറ്റിയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണെന്നു എസ്സെന്‍സ് ഭാരവാഹികള്‍ അറിയിച്ചു .
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക


Comments are closed.