head3
head1

തിരിച്ചുവരവിനെ ആഘോഷമാക്കാന്‍ സെപ്തംബര്‍ 17 ന് കള്‍ച്ചര്‍ നൈറ്റ്… ആയിരത്തോളം ഇവന്റുകള്‍

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ കലാസാംസ്‌കാരിക മേഖലയുടെ സമ്പൂര്‍ണ്ണ തിരിച്ചുവരവിന് സെപ്തംബര്‍ 17ന് നടക്കുന്ന കള്‍ച്ചര്‍ നൈറ്റോടെ തുടക്കമാകും. കാണികളുടെ എണ്ണത്തിലും പ്രവേശനത്തിലും ചില നിയന്ത്രണങ്ങളുണ്ടെങ്കിലും കള്‍ച്ചറല്‍ നൈറ്റിനെ ആഘോഷമാക്കാനൊരുങ്ങുകയാണ് സംഘാടകര്‍.

കള്‍ച്ചര്‍ നൈറ്റില്‍ ആയിരത്തിലധികം ഇവന്റുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നിലവിലെ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഇവയെല്ലാം അരങ്ങേറുക.

ഇന്‍ഡോറുകളില്‍ 60 ശതമാനവും ഔട്ട്ഡോറില്‍ 75% പ്രേക്ഷകരെയുമാണ് അനുവദിച്ചിട്ടുള്ളത്. വാക്സിനെടുത്തവര്‍ക്കും കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചവര്‍ക്കുമാണ് പ്രവേശനം ലഭിക്കുക.

നന്ദി വീണ്ടും വരിക

‘കം ടുഗെദര്‍ എഗെയ്ന്‍’ എന്ന പേരിലാണ് ഈ വര്‍ഷത്തെ കള്‍ച്ചര്‍ നൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കോമഡി, സര്‍ക്കസ്, ഡാന്‍സ്, മ്യൂസിയം സന്ദര്‍ശനങ്ങള്‍, സംഗീത പ്രകടനങ്ങള്‍, സിനിമ എന്നിവയുള്‍പ്പെടെ വിപുലമായ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടത്തുക. ഭൂരിഭാഗവും വ്യക്തിഗത പരിപാടികളാണ്.

റേഡിയോയിലും ടെലിവിഷനിലും ഓണ്‍ലൈനിലുമെല്ലാം ഇതിന്റെ പ്രവര്‍ത്തനങ്ങളുണ്ടാകും. അരീനയുടെ കള്‍ച്ചര്‍ നൈറ്റ് എഡിഷന്‍, രാജ്യവ്യാപക കള്‍ച്ചര്‍ നൈറ്റ് സ്പെഷ്യല്‍, ലേറ്റ് ഷോയില്‍ പ്രത്യേക ഓപ്പണിംഗ് പെര്‍ഫോമന്‍സ് എന്നിവയുള്‍പ്പെടെയുള്ള സ്പെഷ്യല്‍ പരിപാടികള്‍ ആര്‍ടിഇയും ഒരുക്കിയിട്ടുണ്ട്.

കള്‍ച്ചര്‍ നൈറ്റില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്ത എല്ലാ പ്രായക്കാര്‍ക്കും ഓണ്‍ലൈനിലും ടെലിവിഷനിലും റേഡിയോയിലും പ്രക്ഷേപണത്തിന് ധാരാളം അവസരങ്ങളൊരുക്കിയിട്ടുണ്ടെന്ന് ആര്‍ട്ട്സ് കൗണ്‍സില്‍ ഡയറക്ടര്‍ മൗറീന്‍ കെന്നല്ലി വ്യക്തമാക്കി. കള്‍ച്ചറല്‍ നൈറ്റിലേയ്ക്ക് രാജ്യത്തെ തിരിച്ചെത്തിക്കുന്നതില്‍ ഭാഗഭാക്കായ എല്ലാവരെയും അഭിനന്ദിക്കുന്നതായി ആര്‍ട്ട്സ് കൗണ്‍സില്‍ ഡയറക്ടര്‍ മൗറീന്‍ കെന്നല്ലി പറഞ്ഞു.

ആഘോഷിക്കാനുള്ള അവസരം

ഐറിഷ് കലാ – സാംസ്‌കാരിക മേഖലയ്ക്ക് ആഘോഷിക്കാനുള്ള അവസരമാണ് കള്‍ച്ചറല്‍ നൈറ്റ് കൊണ്ടുവരുന്നതെന്ന് വകുപ്പ് മന്ത്രി കാതറിന്‍ മാര്‍ട്ടിന്‍ പറഞ്ഞു. വീണ്ടെടുക്കലിലേക്കുള്ള നമ്മുടെ വഴിയിലെ പ്രധാന വഴിത്തിരിവായിരിക്കുമിതെന്നും മന്ത്രി പറഞ്ഞു. ഇവന്റ് വ്യവസായത്തിന് 80 ശതമാനത്തിലധികം ജനക്കൂട്ടം ആവശ്യമാണെന്ന് അറിയാം. ഒക്ടോബര്‍ 22 മുതല്‍ എല്ലാ വേദികളിലും 100% ശേഷി തിരികെ കൊണ്ടുവരാനാണ് കാത്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.