കൊച്ചി : ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണമുന്നണിയിലെ ചിലര്‍ മന്ത്രിസഭാ തീരുമാനമില്ലാതെ എടുത്ത നിലപാടില്‍ നിന്നും പിന്മാറി കീഴടങ്ങാന്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കും. പി എം ശ്രീയില്‍ ഒപ്പുവെച്ചതിന് പിന്നാലെ കടുത്ത എതിര്‍പ്പിലായിരുന്നു സിപിഐ. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നില്‍ വെച്ചതോടെയാണ് സമവായം ഉണ്ടായത്. .
ഇതോടെ പിഎം ശ്രീയില്‍ മയപ്പെട്ട സിപിഐ മന്ത്രിമാര്‍ ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ പിഎം ശ്രീയില്‍ കീഴടങ്ങാന്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പദ്ധതിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെടുമെന്ന് സിപിഎം അറിയിച്ചിരുന്നു.
സിപിഐ ഉപാധി അംഗീകരിച്ച് കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നില്‍ സിപിഎം വെച്ചിരുന്നു. കരാറില്‍ നിന്നും പൂര്‍ണമായും പിന്മാറില്ലെങ്കിലും ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്.
.അതേസമയം വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണി യോഗവും ഉടന്‍ വിളിക്കും. എന്നാല്‍ കരാര്‍ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളില്‍ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക. ഇക്കാര്യത്തില്‍ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

