head1
head3

ലോകം വര്‍ക്ക് ഫ്രം ഹോമിലേക്കാകുമോ ….?

ബ്രസ്സല്‍സ് : ആരോഗ്യ അടിയന്തരാവസ്ഥയും ലോക്ഡൗണുകളും സൃഷ്ടിച്ച പ്രതിസന്ധി നഗരപ്രദേശങ്ങളേക്കാള്‍ ഗ്രാമീണ മേഖലകളെ ബാധിച്ചതായി യൂറോഫൗണ്ട് പഠനം.

ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇരു മേഖലകള്‍ക്കുമിടയില്‍ സാമൂഹികവും സാമ്പത്തികവുമായ വിഭജനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം സൂചിപ്പിക്കുന്നു.

മൂന്ന് വ്യത്യസ്ത സമയങ്ങളില്‍ (2020 വസന്തകാലം, വേനല്‍ക്കാലം 2020, വസന്തകാലം 2021) യൂറോഫൗണ്ട് നടത്തിയ പകര്‍ച്ചവ്യാധിയുടെ പ്രദേശങ്ങളിലെ ആഘാതത്തെക്കുറിച്ചുള്ള സര്‍വേയുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്.

ഇത്തരം വിശകലനത്തില്‍ വൈദഗ്ദ്ധ്യവും അനുഭവസമ്പത്തുമുള്ള ESPON പ്രോഗ്രാമിന്റെ TerritoriALL എന്ന മാസികയുടെ ഏറ്റവും പുതിയ പതിപ്പില്‍ ഈ പഠന ഫലങ്ങള്‍ വിവരിച്ചിട്ടുണ്ട് .

വരുംകാലങ്ങളില്‍ റിമോട്ട് വര്‍ക്കിംഗ് ജോലി അഥവാ വര്‍ക്ക് ഫ്രം ഹോം എന്നത് സ്ഥിരവും സ്വാഭാവികമായ രീതിമാത്രമായി മാറാനുള്ള സാധ്യതയും ഈ പഠനം മുന്നോട്ട് വെക്കുന്നുണ്ട്.

കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ജോലി നഷ്ടപ്പെട്ട ആളുകളുടെ അനുപാതം ഗ്രാമപ്രദേശങ്ങളില്‍ (5.4%) നഗരങ്ങളേക്കാള്‍ (5.1%) കൂടുതലാണ്. സര്‍വേ അനുസരിച്ച്, നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം വളരെ കൂടുതലുമാണ്.

ആവശ്യത്തിന് നെറ്റ്വര്‍ക്ക് ഇല്ലാത്തതും , മറ്റു സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലമാണ് ഗ്രാമങ്ങളിലെ ഈ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെട്ടത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.