മുംബൈ :ബോളിവുഡ് താരം കങ്കണ റണൗട്ടിന് കോവിഡ് സ്ഥിരീകരിച്ചു.ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നടി ഇപ്പോള്‍ ക്വാറന്റൈയ്‌നിലാണ്. അസുഖവിവരം കങ്കണ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.കുറച്ചുദിവസങ്ങ ളിലായി കണ്ണിന് ചുറ്റും അസ്വസ്ഥത ഉണ്ടായിരുന്നുവെന്ന് നടി അറിയിച്ചു.
ഹിമാചലിന് പോകാന്‍ തയ്യാറെടുക്കുന്ന സമയത്താണ് അസുഖം ബാധിച്ചതെന്ന് താരം പറഞ്ഞു.വൈറസിനെ ഭയപ്പെടരുത്. അങ്ങനെ വന്നാല്‍ അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തും.നമുക്കൊരുമിച്ച് കോവിഡിനെ നേരിടാം.ഇത് ചെറിയൊരു പനിയാണ്. അതിനെക്കുറിച്ചധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കുന്നുവെന്ന് മാത്രം- നടി പറയുന്നു.


 
			 
						
Comments are closed.