head1
head3

സൗത്ത് ടിപ്പററിയിലെ വീട്ടില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

ക്ലോണ്‍മല്‍ : സൗത്ത് ടിപ്പററിയിലെ വീട്ടില്‍ 70കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഫെതാര്‍ഡിനും മുള്ളിനഹോണിനും ഇടയിലുള്ള ക്ലോണ്‍ ഏരിയയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഗാര്‍ഡ അന്വേഷണം പുരോഗമിക്കുകയാണ്.

മരണകാരണമൊന്നും ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എന്തെങ്കിലും ഫൗള്‍ പ്ലേ നടന്നതായി ഗാര്‍ഡ കരുതുന്നില്ല. ഗാര്‍ഡ ടെക്‌നിക്കല്‍ ബ്യൂറോയിലെ അംഗങ്ങളും സ്റ്റേറ്റ് പാത്തോളജിസ്റ്റ് ടീമും സ്ഥലത്തെത്തിയിരുന്നു.

വിരമിച്ചതിന് ശേഷമാണ് ദമ്പതികള്‍ ഈ പ്രദേശത്ത് താമസത്തിനെത്തിയത്. കുറച്ചുനാളായി ഇവരെ കാണാനില്ലായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. മരണത്തെക്കുറിച്ച് ക്ലോണ്‍മല്‍ ഗാര്‍ഡ സ്റ്റേഷനാണ് കേസ് അന്വേഷിക്കുന്നത്. പരിസരവാസികള്‍ അറിയിച്ചതനുസരിച്ച് വൈകീട്ട് നാലുമണിയോടെയാണ് ലോക്കല്‍ ഗാര്‍ഡ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.