ഡബ്ലിന്‍ : ഇന്നലെ നടന്ന ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 30-40% പേര്‍ വോട്ടുചെയ്തതായി കണക്കുകള്‍.രാജ്യത്താകെ 5,500ലധികം പോളിംഗ് സ്റ്റേഷനുകളും 3.6മില്യണ്‍ വോട്ടര്‍മാരുമാണുണ്ടായിരുന്നത്.പൊതുവില്‍ മന്ദഗതിയിലായിരുന്നുവെന്നാണ് പോളിംഗ് കേന്ദ്രങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഔദ്യോഗിക പോളിങ് കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല.
വോട്ടെണ്ണല്‍ ഇന്ന് രാവിലെ 9ന് തുടങ്ങും.വൈകീട്ടോടെ ഫലം അറിയാനാകുമെന്നാണ് കരുതുന്നത്.
അതേ സമയം,ഫിനഗേല്‍ സ്ഥാനാര്‍ത്ഥി ഹീതര്‍ ഹംഫ്രീസിന്റെ മണ്ഡലമായ മോനഹാനിലെ ഗ്രാമപ്രദേശങ്ങളില്‍ 60%ല്‍ കൂടുതലാളുകള്‍ വോട്ടുചെയ്തു.കില്ലീവനില്‍ 72% പേര്‍ വോട്ടുചെയ്തു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാതറിന്‍ കൊണോളി ഗോള്‍വേ നഗരത്തിലെ ക്ലാഡ്ഡാഗ് പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്തു.
വെസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ് മണ്ഡലങ്ങളില്‍
വെസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ് മണ്ഡലങ്ങളിലുടനീളം പോളിംഗ് മന്ദഗതിയിലായിരുന്നെങ്കിലും വൈകീട്ടോടെ മാറ്റമുണ്ടായി.ഗോള്‍വേ വെസ്റ്റില്‍ ശരാശരി പോളിംഗ് 40% വരെയാണ്. സാള്‍ട്ട്ഹില്ലില്‍ 47% , നോക്ക്നാകാരയില്‍ 44% മോയ്കുല്ലനില്‍ 43% വരെയും ക്ലിഫ്ഡനില്‍ 36% വരെയും ആളുകള്‍ വോട്ടു ചെയ്തു.
ഗോള്‍വേ ഈസ്റ്റില്‍, 38%മാണ് പോളിംഗ്. ഏറ്റവും കൂടിയ പോളിംഗ് കിന്‍വാരയിലായിരുന്നു, 47% . കൗണ്ടിയുടെ വടക്ക് ഭാഗത്ത്, ടുവാമില്‍ 31%, എഥന്റിയില്‍ 42% എന്നിങ്ങനെയും വോട്ടിംഗ് നടന്നു.കാസില്‍റിയ, ബോയില്‍, ബല്ലിനാസ്ലോ എന്നിവിടങ്ങളില്‍ 25% പേരെ വോട്ടു ചെയ്തുള്ളു.
ഡബ്ലിനില്‍
ഡബ്ലിനില്‍ 43% പേര്‍ വോട്ടു ചെയ്തു.2018ലേതിനേക്കാള്‍ കൂടുതലാണിത്.ഡബ്ലിന്‍ സിറ്റിയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും ശരാശരി 38% പോളിംഗ് രേഖപ്പെടുത്തി. ഡബ്ലിന്‍ ബേ നോര്‍ത്തിലാണ് ഏറ്റവും കൂടിയ പോളിംഗ് (48.9%).ഡബ്ലിന്‍ സൗത്ത് സെന്‍ട്രലില്‍ (38.2%), ഡബ്ലിന്‍ സെന്‍ട്രല്‍ 37%, ഡബ്ലിന്‍ നോര്‍ത്ത് വെസ്റ്റ് 34.7% എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിംഗ്.ഡബ്ലിന്‍ ബേ സൗത്തില്‍ 31.7%മാണ് പോളിംഗ്.
ഡബ്ലിന്‍ കൗണ്ടിയിലെ ഏഴ് നിയോജകമണ്ഡലങ്ങളിലായി 47% പേര്‍ വോട്ടു ചെയ്തു.ഫിംഗല്‍ ഈസ്റ്റിലാണ് കൂടിയ പോളിംഗ്(49.6%) ഏറ്റവും കുറവ് ഡബ്ലിന്‍ സൗത്ത് വെസ്റ്റിലും 41.5%.ഡണ്‍ ലേരി 49.4%, റാത്ത്ഡൗണ്‍ 48.6%, ഫിംഗല്‍ വെസ്റ്റ് 48.5%, ഡബ്ലിന്‍ മിഡ്വെസ്റ്റ് 48.4%, ഡബ്ലിന്‍ വെസ്റ്റ് 43.5% എന്നിങ്ങനെയും പോളിംഗ് രേഖപ്പെടുത്തി. ഡബ്ലിന്‍ സിറ്റിയില്‍ 33%, ഡബ്ലിന്‍ ബേ നോര്‍ത്തില്‍ 44%, ഡബ്ലിന്‍ ബേ സൗത്തില്‍ 27%(ഏറ്റവും കുറവ്) എന്നിങ്ങനെയും പോളിംഗുണ്ടായി.
മയോവില്‍,വെസ്റ്റ്മീത്തില്‍
മയോവില്‍ പോളിംഗ് 30.2% രേഖപ്പെടുത്തി.ലോംഗ്ഫോര്‍ഡില്‍ 35%മാണ് പോളിംഗ്.ബാലിമഹോണില്‍ 35.06% പോളിംഗ് രേഖപ്പെടുത്തി.കെനാഗില്‍ 35% പേര്‍ വോട്ടു ചെയ്തു.
വെസ്റ്റ്മീത്തില്‍ മുള്ളിംഗറില്‍ 40%പേര്‍ വോട്ടു ചെയ്തു.ടോഗ്മോണ്‍ എന്‍എസില്‍ 50%,ഗെയ്ല്‍സ്‌കോയിലില്‍ 45% എന്നിങ്ങനെയും പോളിംഗ് ഉണ്ടായി.കോളിന്‍സ്ടൗണില്‍ 40% പേര്‍ വോട്ടുചെയ്തു.കാസില്‍പോളാര്‍ഡില്‍ 42%.
പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍
പ്രധാനമന്ത്രിയുടെ മണ്ഡലമായ കോര്‍ക്ക് സിറ്റിയിലെ സൗത്ത് സെന്‍ട്രലില്‍ 44.6%,നോര്‍ത്ത് സെന്‍ട്രലില്‍ 36.8% എന്നിങ്ങനെയാണ് പോളിംഗ്.കൗണ്ടിയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലുമായി 38.5% പോളിംഗ് രേഖപ്പെടുത്തി.
ലിമെറിക്ക് സിറ്റിയില്‍, എനിസ് റോഡിലും കാഹെര്‍ഡാവിനിലും 42%-43% പോളിംഗ് രേഖപ്പെടുത്തി. ബ്രഫ്, ബാലിലാന്‍ഡേഴ്‌സ്, ടെമ്പിള്‍ഗ്ലാന്റൈന്‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ 40% പേര്‍ വോട്ടു ചെയ്തു.
ക്ലെയര്‍,ടിപ്പററി,കെറി കൗണ്ടികളില്‍
മുറോയിലും ആബിഫീലിലും 33%,നഗരത്തിലെ മോയ്‌റോസില്‍ 22% ക്ലെയര്‍ കൗണ്ടിയിലെ എനിസില്‍ 36% ക്രാറ്റ്‌ലോയില്‍ 39% എന്നിങ്ങനെയും പോളിംഗ് രേഖപ്പെടുത്തി.വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ ബാലിഗണ്ണറില്‍ 40%, ഫാരോണ്‍ഷോണീന്‍ 38.5%, സ്‌കോയില്‍ ലോര്‍ക്കൈന്‍ 34% എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി.കാപ്പോക്വിന്‍, ടാലോ, ലിസ്മോര്‍ എന്നിവിടങ്ങളില്‍ 34%മാണ് പോളിംഗ്.
ടിപ്പററിയിലെ ക്ലോണ്‍മെലില്‍ 37.5%; നീനയില്‍ ല്‍ 32%, ടിപ്പ് ടൗണില്‍ 29%,തര്‍ലെസില്‍ 31%, ബല്ലിനയില്‍ 37% എന്നിങ്ങനെയായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.കെറിയിലെ ട്രാലിയില്‍ 38%, കില്ലര്‍ണിയില്‍ 48%, ലിസ്റ്റോവലില്‍ 33%, ഡൈന്‍ജിയന്‍ യുഐ ച്യൂസില്‍ 42% എന്നിങ്ങനെയും വോട്ടിംഗ് രേഖപ്പെടുത്തി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

