ഡബ്ലിന്‍ :കുറഞ്ഞ വാടകയില്‍ അവശ്യ ജീവനക്കാര്‍ക്ക് അപ്പാര്‍ട്ട്മെന്റുകള്‍ നല്‍കാനുള്ള പദ്ധതിയില്‍ അപേക്ഷകരുടെ കുത്തൊഴുക്ക്.ഡബ്ലിനിലെ ഗൂഗിളിന്റെ ബോളണ്ട്സ് മില്‍സ് ക്വാര്‍ട്ടറിലെ 46 ഡിസ്‌കൗണ്ടഡ് അപ്പാര്‍ട്ടുമെന്റുകള്‍ക്കായി 2,300ലേറെ അപേക്ഷകളാണ് ലഭിച്ചത്.അപേക്ഷകളില്‍ 23% മാത്രമേ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.നഴ്‌സുമാര്‍,ഗാര്‍ഡ,അധ്യാപകര്‍ എന്നീ മുന്‍നിര തൊഴിലാളികള്‍ നേരിടുന്ന ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സ്‌കീമാണിത്.
മാര്‍ച്ച് 5 വരെ അപേക്ഷിക്കാം
കഴിഞ്ഞ ആഴ്ചയാണ് അപ്പാര്‍ട്ട്മെന്റുകള്‍ക്കായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്.മാര്‍ച്ച് 5 വരെ അപേക്ഷ നല്‍കാം.നറുക്കെടുപ്പിലൂടെയാകും അപ്പാര്‍ട്ട്മെന്റുകളുടെ വിതരണം നടക്കുക.അപേക്ഷകര്‍ക്ക് ലോക്കല്‍ ഏരിയയുമായി ലിങ്ക് ഉണ്ടാകണമെന്ന് വ്യവസ്ഥയുണ്ട്. അഫോര്‍ഡബിലിറ്റി, കുടുംബത്തിന്റെ വലുപ്പം,വരുമാന പരിധി എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍.
മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ 36% വരെ കുറഞ്ഞ വാടക
മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ 36% വരെ കുറഞ്ഞ വാടകയിലാണ് അപ്പാര്‍ട്ട്മെന്റുകള്‍ ലഭ്യമാക്കുന്നത്.35 ടു ബെഡ് റൂം അപ്പാര്‍ട്ടുമെന്റുകള്‍ 1,710യൂറോയ്ക്കും പത്ത് ത്രീ ബെഡ് റൂം അപ്പാര്‍ട്ടുമെന്റുകള്‍ 1,850യൂറോയ്ക്കും ഒരു ലാര്‍ജ് ത്രീ ബെഡ് റൂം അപ്പാര്‍ട്ട്മെന്റ് 2,100യൂറോയ്ക്കുമാണ് ലഭിക്കുക.
ഗൂഗിളും ക്ലൂയിഡും
മത്സരാധിഷ്ഠിത ടെന്ററിലൂടെയാണ് ഗൂഗിള്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹൗസിംഗ് സ്ഥാപനമായ ക്ലൂയിഡിനെ, 46 അപ്പാര്‍ട്ടുമെന്റുകള്‍ പാട്ടത്തിനെടുത്ത് കൈകാര്യം ചെയ്യാന്‍ തിരഞ്ഞെടുത്തത്.നാമമാത്രമായ ഫീസിനാണ് ഗൂഗിള്‍ 25 വര്‍ഷത്തെ പാട്ടത്തിന് പ്രോപ്പര്‍ട്ടികള്‍ ക്ലൂയിഡിന് കൈമാറിയത്.വാടക വീടുകള്‍ക്ക് അതിശയകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് ക്ലൂയിഡ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഐബ്ലിന്‍ ഒ കോണര്‍ പറഞ്ഞു.
ഈ പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡിസ്‌കൗണ്ട് നിരക്കില്‍ വാടക വീടുകള്‍ വിപണിയിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന മറ്റ് കമ്പനികളുമായി പങ്കാളിത്തത്തിന് താല്‍പ്പര്യമുണ്ടെന്ന് ക്ലൂയിഡ് വ്യക്തമാക്കി.
ചരിത്രമുറങ്ങുന്ന പ്രദേശവും കെട്ടിടങ്ങളും
ഈ സമുച്ചയത്തിനും പ്രദേശത്തിനും ചരിത്രപരമായ പ്രാധാന്യമുണ്ട്.1916ലെ ഈസ്റ്റര്‍ റൈസിംഗ് സമയത്ത് ഈ കെട്ടിടങ്ങള്‍ വിമത സേന കൈവശപ്പെടുത്തിയിരുന്നു.ട്രഷറി ബില്‍ഡിംഗായി മാറിയ സമീപത്തെ ബൊലാന്‍ഡ്സ് ബേക്കറി, എമോണ്‍ ഡി വലേരയുടെ കീഴിലുള്ള ഐറിഷ് വളണ്ടിയര്‍മാരുടെ മൂന്നാം ബറ്റാലിയന്റെ ആസ്ഥാനമായിരുന്നു.2018ലാണ് ഗൂഗിള്‍ ബൊലാന്‍ഡ്സ് മില്‍സ് വാങ്ങിയത്.2023 സെപ്തംബറില്‍ ഡെവലപ്മെന്റിന്റെ ആദ്യ ഘട്ടം തുടങ്ങി ഈ സമുച്ചയത്തിലെ ചരിത്രപ്രസിദ്ധമായ ഫ്ളോര്‍ മില്‍സ് കെട്ടിടം ഗൂഗിള്‍ പുനസ്ഥാപിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.