head1
head3

പ്രവാസികളുടെ ജീവിതച്ചെലവില്‍ ഡബ്ലിന്‍ ലോകത്തില്‍ 39ാം സ്ഥാനത്ത്

ഡബ്ലിന്‍ : പ്രവാസികളുടെ ജീവിതച്ചെലവിന്റെ കാര്യത്തില്‍ ഡബ്ലിന്‍ ലോകത്ത് 39ാം സ്ഥാനത്ത്. ലോകമെമ്പാടുമുള്ള 209 നഗരങ്ങളില്‍ നടത്തിയ  കോസ്റ്റ് ഓഫ് ലിവിംഗ് സര്‍വേയിലാണ് ഡബ്ലിന്‍ 39ാം സ്ഥാനത്തെത്തിയത്. മള്‍ട്ടി നാഷണല്‍ കമ്പനികളെയും സര്‍ക്കാരുകളെയും അവരുടെ പ്രവാസി ജീവനക്കാരുടെ ശമ്പള നിരക്ക് നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ സര്‍വ്വേ.ഡബ്ലിനിലെ റാങ്കിംഗിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് വാടകയ്ക്ക് താമസിക്കാനുള്ള ചെലവാണെന്ന് മെര്‍സറിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റ് നോയല്‍ ഓ കോണര്‍ പറയുന്നു.ഉയര്‍ന്ന ഡിമാന്‍ഡും വീടുകളുടെ ലഭ്യതക്കുറവും, പ്രവാസികള്‍ക്ക് താമസ സൗകര്യം കണ്ടെത്താന്‍ പ്രയാസമുണ്ടാക്കുന്നു.ഏറ്റവും കൂടിയ ചെലവും ഇതുതന്നെയാണ്.

യൂറോപ്പില്‍ മുന്നില്‍ സൂറിച്ചും ജനീവയും ബേണും

ഏറ്റവും ചെലവേറിയ നഗരങ്ങളുടെ ആദ്യ പത്ത് പേരുകളില്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ നഗരങ്ങള്‍ സ്വിസിലെ സൂറിച്ച് (അഞ്ചാം സ്ഥാനത്ത്)ജനീവ (എട്ട്) ബെര്‍ണ്‍ (പത്ത്) എന്നിവയാണ്.കഴിഞ്ഞ വര്‍ഷം 33ാം സ്ഥാനമായിരുന്നു ഡബ്ലിന്. പാരിസ് 33ാം സ്ഥാനത്തും മിലാന്‍ 36ാം സ്ഥാനത്തുമാണ്.ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള പടിഞ്ഞാറന്‍ യൂറോപ്യന്‍ നഗരങ്ങളില്‍ 18ാം സ്ഥാനത്ത് ലണ്ടനുണ്ട്.വിയന്ന(37), ആംസ്റ്റര്‍ഡാം (44), റോം (47), മ്യൂണിച്ച് (52)-ാം എന്നിവയും ലിസ്റ്റിലുണ്ട്.

അഷ്ഗബാത്ത് ഏറ്റവും ചെലവേറിയ നഗരം

തുര്‍ക്ക്മെനിസ്ഥാനിലെ അഷ്ഗബാത്ത് ഏറ്റവും ചെലവേറിയ നഗരമായി ഒന്നാം സ്ഥാനത്തെത്തി, ഹോങ്കോങ്ങാണ് രണ്ടാം സ്ഥാനത്ത് .മൂന്നാം സ്ഥാനം ബെയ്‌റൂട്ടിനാണ്. വിവിധ പ്രതിസന്ധികള്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് കഴിഞ്ഞ സര്‍വേയില്‍ 42 സ്ഥാനത്തായിരുന്ന ഈ രാജ്യം മൂന്നിലെത്തിയത്. ടോക്കിയോയും സൂറിച്ചും യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങളിലാണ്.സിംഗപ്പൂര്‍ അഞ്ചാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് മാറി.

യുഎസില്‍ ന്യൂയോര്‍ക്ക്

യുഎസിലെ ഏറ്റവും ചെലവേറിയ നഗരമായി ന്യൂയോര്‍ക്ക് സ്ഥാനം നേടി.എന്നിരുന്നാലും ഈ സര്‍വ്വേയില്‍ പതിനാലാം സ്ഥാനത്തായി.ലോസ് ഏഞ്ചല്‍സ് 20ാമതും സാന്‍ ഫ്രാന്‍സിസ്‌കോ 25ലും ഹൊനോലുലു 43ലും ചിക്കാഗോ 45ലും ഇടം നേടി.ഏറ്റവും ചെലവേറിയ യുഎസ് നഗരമായി വിന്‍സ്റ്റണ്‍ സേലം തുടരുന്നതായി സര്‍വെ പറയുന്നു.

ഏറ്റവും ചെലവേറിയ കനേഡിയന്‍ നഗരം 93-ാം സ്ഥാനത്തുള്ള വാന്‍കൂവറാണ്. 98-ാം സ്ഥാനമാണ് ടൊറന്റോയ്ക്ക്.കാനഡയിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരമാണ് ഒട്ടാവ.

തെക്കേ അമേരിക്കയില്‍, പോര്‍ട്ട് ഓഫ് സ്പെയിന്‍ 91ാം സ്ഥാനത്ത്, ഏറ്റവും ചെലവേറിയ നഗരമായി റാങ്ക് ചെയ്യപ്പെട്ടു. പോര്‍ട്ട് ഓഫ് പ്രിന്‍സിന് 92-ാം സ്ഥാനമാണ്.ഏറ്റവും ചെലവ് കുറഞ്ഞ നഗരം ബ്രസീലിയയാണ്.

ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവേറിയ നഗരമായ സിഡ്‌നി 31ാം സ്ഥാനത്തും മെല്‍ബണ്‍ 59-ാം സ്ഥാനത്തുമുണ്ട്.

.ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.