head3
head1

കോര്‍ക്കില്‍ ഇന്ന് പായസമേള

കോര്‍ക്ക്: കേരളത്തിന്റെ തനതായ പാചക പരമ്പര്യ രുചി വൈവിദ്ധ്യങ്ങളിലൂടെ ആഘോഷമെന്നതിലുപരി മലയാളത്തനിമ നിറഞ്ഞൊരു വേദിയില്‍ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പായസ മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ക്ലോയീന്‍ കെറി പൈക്ക് കമ്മ്യൂണിറ്റി ഹാളില്‍ ഇന്ന് ( സെപ്റ്റംബര്‍ മൂന്നിന്) സംഘടിപ്പിക്കുന്ന പായസ മേളയിയില്‍ കോര്‍ക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഇരുപതില്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നതാണ്. പ്രസ്തുത മത്സരത്തില്‍ യുകെയിലെ പ്രമുഖ ഷെഫും ഫുഡ് വ്‌ലോഗറുമായ ബിനോജ് ജോണ്‍ വിധികര്‍ത്താവാണ്.

വിജയികള്‍ക്ക് ക്യാഷ് പ്രൈസും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് Paulട Cuisine Cork, Olive catering Cork, Confident travel Ltd, Spice India Catering Athlone എന്നിവരാണ്. ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.