ഡബ്ലിന്‍ : ഓഗസ്റ്റ് അവസാനത്തോടെ തൊഴിലാളികള്‍ക്ക് അവരുടെ ഓഫീസുകളിലേക്ക് മടങ്ങാന്‍ കഴിഞ്ഞേക്കുമെന്ന് പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിന്‍
ഓഗസ്റ്റോടെ കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നും അതോടെ കൂടുതല്‍ ഇളവുകള്‍ എല്ലാവര്‍ക്കും അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം റിക്രൂട്ട് ചെയ്ത നിരവധി ചെറുപ്പക്കാര്‍ക്ക് ഇപ്പോഴും കമ്പനി ഓഫീസുകളിലെത്തി ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കവേ മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
കോവിഡ് ഇളവുകള്‍ക്കിടയിലും അഞ്ച് രാജ്യങ്ങളെക്കൂടി അയര്‍ലണ്ട് ചുവപ്പ് പട്ടികയില്‍പ്പെടുത്തി.അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്,ശ്രീലങ്ക, സുഡാന്‍, ട്രിനിഡാഡ്- ടൊബാഗോ എന്നീ രാജ്യങ്ങളെ ചൊവ്വാഴ്ച മുതല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്ന്‍ പട്ടികയിലുള്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവരും ഇവിടങ്ങളിലൂടെ സഞ്ചരിച്ചവരും അയര്‍ലണ്ടിലെത്തിയാല്‍ നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈയ്നില്‍ പ്രവേശിക്കേണ്ടി വരും.ആകെ 51 രാജ്യങ്ങളാണ് ഇപ്പോള്‍ ഈ പട്ടികയില്‍ ഉള്ളത്.
അതിനിടെ,ഡൗണ്‍ കൗണ്ടിയിലെ കില്‍കീല്‍ പ്രദേശത്ത് ഡെല്‍റ്റ വേരിയന്റിന് നിരവധി കേസുകള്‍ കണ്ടെത്തിയതിനെതിരെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
അടുത്തയാഴ്ച നിയമം കാലഹരണപ്പെടുന്ന സാഹചര്യത്തില്‍ ജൂലൈ 31 വരെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്ന്‍ നിയമം നീട്ടണമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി ആവശ്യപ്പെട്ടിട്ടുണ്ട്.കോവിഡിന്റെ ഡെല്‍റ്റ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം, ബ്രിട്ടനില്‍ നിന്ന് അയര്‍ലണ്ടില്‍ എത്തുന്നവര്‍ അഞ്ച് ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധിത ഹോം ക്വാറന്റൈയ്നും സ്വീകരിക്കണം.
ഇതേവരെ . ആകെ 4,400 പേരാണ് ഹോട്ടല്‍ ക്വാറന്റൈയന്‍ സംവിധാനത്തിലൂടെ കടന്നുപോയത്.ഇതില്‍ ആശങ്കയുള്ളത് 59 കേസുകളിലാണ്. ഇതില്‍ 47 ബി117, 12 ബി1351/പി1 വേരിയന്റുകള്‍ എന്നിവയാണുള്‍പ്പെടുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.