head1
head3

കോര്‍ക്കിലെ ഇന്ത്യന്‍ കുടുംബം രാജ്യം വിട്ടുപോകണമെന്ന് ഐറിഷ് സര്‍ക്കാര്‍, ഒരു കൈ സഹായിക്കാം ഈ കുടുംബത്തെ…

കോര്‍ക്ക് : കോര്‍ക്കിലെ ഇന്ത്യന്‍ കുടുംബം നാടുകടത്തല്‍ ഭീഷണി നേരിടുന്നു.അയര്‍ലണ്ടില്‍ മൂന്ന് വര്‍ഷമായി ജീവിക്കുന്ന കുടുംബമാണിത്.

ഹാന്റ് മെയ്ഡ് ഫെയ്സ് മാസ്‌കുകള്‍ വിതരണം ചെയ്ത് ഈ കുടുംബം അടുത്തിടെ ഓണ്‍ലൈനിലൂടെ ജനശ്രദ്ധ നേടിയിരുന്നു.

രമീന്ദര്‍ സിങ്ങും ഭാര്യ ഹരീന്ദര്‍ കൗറും മൂന്ന് മക്കളും മൂന്ന് വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ നിന്ന് അയര്‍ലണ്ടിലെത്തിയത്. ഇപ്പോള്‍ കിന്‍സാലെ റോഡ് ഡയറക്ട് പ്രൊവിഷന്‍ സെന്ററിലാണ് താമസിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് കുടുംബത്തിന് അയര്‍ലണ്ടില്‍ തുടരാനാവില്ലെന്ന് അറിയിക്കുന്ന സര്‍ക്കാരിന്റെ കത്ത് ലഭിച്ചത്. ഇപ്പോള്‍ നാടുകടത്തലിന്റെ വക്കിലാണ്.

സമൂഹത്തില്‍ വളരെ ആക്ടീവായ കുടുംബമാണ് ഇത്. സ്വന്തമായുണ്ടാക്കിയ ഫെയ്‌സ് മാസ്‌കുകള്‍ കോര്‍ക്ക് സിറ്റി സെന്ററില്‍ സൗജന്യമായി വിതരണം ചെയ്തതിലൂടെയാണ് അടുത്തിടെ ഓണ്‍ലൈനില്‍ ഇവര്‍ ശ്രദ്ധേയരായിരുന്നു.
ഫെയ്‌സ് മാസ്‌കുകള്‍ ഹരീന്ദര്‍ കൈകൊണ്ടുണ്ടാക്കിയതാണ്. കുടുംബം കോര്‍ക്കിനെ സ്വന്തം നാടും വീടുമൊക്കെയായാണ് ഈ കുടുംബം കണക്കാക്കുന്നത്.

ഇളയ മകന്‍ ഗുര്‍ചരന്‍ കോര്‍ക്ക് കൗണ്ടിക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുന്നു. മകള്‍ സന്ദീപ് ഒരു ബ്യൂട്ടിഷ്യന്‍ പരിശീലനം നേടി കോര്‍ക്കില്‍ സ്വന്തമായി ഒരു ബിസിനസ്സ് നടത്തണമെന്ന് ആഗ്രഹിക്കുന്ന മൂത്തമകന്‍ ഗുര്‍സ്വാക്ക് മിടുക്കനായ തബല വാദകനാണ്. കോര്‍ക്കിലെ സിറ്റാഡല്‍ ബാന്‍ഡിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്.

‘കുടുംബത്തിന് ഇവിടെ താമസിക്കാനാണ് ആഗ്രഹം. അവര്‍ വളരെ സന്തുഷ്ടരാണ്, ജീവന്‍ അപകടപ്പെടുത്തുന്ന ചില പ്രശ്നങ്ങള്‍ ജന്മനാട്ടിലുണ്ട്., അതിനാല്‍ തിരികെ പോകാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ കഷ്ടപ്പെടുന്നതും ഇവിടെ തുടരാന്‍ പരമാവധി ശ്രമിക്കുന്നതും’കുടുംബസുഹൃത്ത് ദാവൂദ് ഖാന്‍ പറഞ്ഞു.

അഞ്ചുപേരടങ്ങുന്ന കുടുംബത്തെ സഹായിക്കുന്നതിനായി സര്‍ക്കാരിന് ഓണ്‍ലൈന്‍ നിവേദനം നല്‍കാനൊരുങ്ങുകയാണ് സുഹൃത്തുക്കള്‍.നിലവില്‍ നിവേദനത്തില്‍ 2,000 പേര്‍ ഒപ്പിട്ടുകഴിഞ്ഞു.

എന്നിരുന്നാലുംകേസ് കൊടുക്കുന്നതിനും
മറ്റുമായി ഒപ്പുകളുടെ എണ്ണം 10,000 ആയി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.അയര്‍ലണ്ടില്‍ തുടരാനും ജീവിക്കാനും ആഗ്രഹിക്കുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കൈകള്‍ കോര്‍ക്കാം.അതിനായി ഒപ്പുകള്‍ ശേഖരിക്കാം. ഈ കുടുംബത്തെയും
അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിനൊപ്പം ചേര്‍ത്തു പിടിക്കാം.

സിംഗ് കുടുംബത്തെ അയര്‍ലണ്ടില്‍ നിലനിര്‍ത്തുന്നതിനുള്ള നിവേദനത്തില്‍ ഒപ്പിടാന്‍, Change.org petition സന്ദര്‍ശിക്കുക.

https://www.change.org/p/helen-mcentee-keep-the-singh-family-in-ireland

ഐറീഷ് മലയാളി ന്യൂസ്

Comments are closed.