മഹാമാരിയെ ശക്തമായും ശാസ്ത്രീയമായും നേരിടുന്ന അയര്‍ലണ്ടിലെ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോപ്സിറ്റലില്‍ സീനിയര്‍ മെഡിക്കല്‍ രജിസ്ട്രാര്‍ പദവിയില്‍ ഒരു വര്‍ഷത്തിലേറെയായി കോവിഡ് അസ്സെസ്സ്മെന്റ് യൂണിറ്റിന് നേതൃത്വം നല്‍കിവരുന്ന ഡോ: ഹിലാല്‍ പ്രശംസനീയമായ സേവന മികവ് കാഴ്ചവെച്ചതിനാണ് യൂണിവേഴ്സിറ്റി ഹോപ്സിറ്റലിലെ മെഡിക്കല്‍ ഫാക്കല്‍റ്റി അദ്ദേഹത്തെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നല്കി അംഗീകരിച്ചത്. ഒരു ഇന്ത്യന്‍ ഡോക്ടര്‍ക്ക് അയര്‍ലണ്ടില്‍ ആദ്യമായി ലഭിക്കുന്ന അവാര്‍ഡാണിത്.

കോവിഡ് മാനദണ്ഡം പാലിച്ചുള്ള ലളിതമായ ചടങ്ങില്‍ ഡയറക്ടര്‍ ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് എഡ്യൂക്കേഷന്‍ & റിസര്‍ച് , ഫെലോ ഓഫ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് പ്രൊഫസര്‍ കാതറിന് മെക്ഹ്യൂഗ് ഡോ: ഹിലാലിന് അവാര്‍ഡ് സമ്മാനിച്ചു. കോവിഡും അനുബന്ധ രോഗാവസ്ഥയുമുള്ള അനേകംപേര്‍ക്ക് രോഗമുക്തിക്കായി ഡോ: ഹിലാല്‍ അഹോരാത്രം നല്കിയ സേവനവും കഠിനാധ്വാനവും മെഡിക്കല്‍ പ്രഫഷന് ഒരു മാതൃകയാണെന്ന് പ്രൊഫസര്‍ മെക്ഹ്യൂഗ് അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ ഡിഗ്രിയോടെ 2014 ല്‍ അയര്‍ലണ്ടിലെത്തിയ ഡോ: ഹിലാല്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്നും ഇന്റെര്ണല് മെഡിസിനില്‍ സ്പെഷ്യാലിറ്റി ട്രെയിനിങ് പൂര്‍ത്തിയാക്കി MRCP Ireland, MRCP UK ബിരുദാനന്തര യോഗ്യതകളും കരസ്ഥമാക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടന നടത്തുന്ന കോവിഡ് റിസേര്‍ച്ച് പഠനങ്ങളില്‍ അംഗവുമാണ് ഡോ:ഹിലാല്‍.
കൊല്ലം സ്വദേശിയായ ഡോ:ഹിലാല്‍ ഭാര്യ സെനയോടും മകന് സെയിനോടുമൊപ്പം സ്ലൈഗോയിലാണ് താമസം.
വാര്‍ത്ത : സലിൻ ശ്രീനിവാസന്
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.