head3
head1

അയര്‍ലണ്ടിന്റെ ക്ലൈമറ്റ് ആക്ഷന്‍ ബില്‍ പൊതുജനങ്ങളുടെ ചര്‍ച്ചയ്ക്ക്…

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ഗ്രീന്‍ഹൗസ് വാതകങ്ങളെ നിര്‍ണ്ണായകമായി കുറയ്ക്കുന്നത് ലക്ഷ്യമിടുന്ന ക്ലൈമറ്റ് ആക്ഷന്‍ ആന്റ് ലോ ഡവലപ്മെന്റ് ബില്‍ പ്രസിദ്ധീകരിച്ചു.2050ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ സ്റ്റാറ്റസ് നേടുന്നതിനുള്ള ദേശീയ ലക്ഷ്യങ്ങളാണ് ക്ലൈമറ്റ് ബില്ലില്‍ അനാവരണം ചെയ്യുന്നത്.

ലക്ഷ്യമിടുന്ന ജൈവവൈവിധ്യ സമ്പന്നമായ, പരിസ്ഥിതി-സുസ്ഥിര, കാലാവസ്ഥാ നിഷ്പക്ഷ സമ്പദ്വ്യവസ്ഥയിലേക്ക് മാറാന്‍ അയര്‍ലണ്ടിനെ സഹായിക്കുമെന്ന് ബില്‍ പറയുന്നു.

കാര്‍ബണ്‍ ബജറ്റുകള്‍ നിലവില്‍ വരും

ഗതാഗതം ,കൃഷി പോലെയുള്ള എല്ലാ മേഖലകളും അഞ്ച് വര്‍ഷത്തെ കാലയളവില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയും അളവിന് പരിധി സ്ഥാപിക്കുകയെന്നതാണ് കാര്‍ബണ്‍ ബജറ്റ് അര്‍ഥമാക്കുന്നത്.2030 ഡിസംബര്‍ 31 ന് അവസാനിക്കുന്ന ആദ്യ രണ്ട് ബജറ്റ് കാലയളവില്‍ മൊത്തം ഹരിതഗൃഹ വാതക ഉദ്ഗമനം 51% കുറയ്ക്കുന്ന ഇടക്കാല ലക്ഷ്യമാണ് ബില്ലില്‍ ഉള്‍പ്പെടുന്നത്.

കാര്‍ബണ്‍ ബജറ്റ് ആവിഷ്‌കരിക്കുന്നത് എന്റിറ്റി ക്ലൈമറ്റ് ചേഞ്ച് അഡൈ്വസറി കമ്മിറ്റി (സി .സി .എ .സി) ആണ്. ഇതിന്റെ അംഗസംഖ്യ 11ല്‍ നിന്ന് 14 ആയി വിപുലീകരിക്കും.ഈ കമ്മിറ്റിയാണ് കാര്‍ബണ്‍ ബജറ്റ് കാലാവസ്ഥാകാര്യമന്ത്രിയോട് പ്രപ്പോസ് ചെയ്യുന്നത്.പ്രപ്പോസല്‍ മന്ത്രിസഭയുടെ അനുമതിയോടെയാകും നടപ്പാക്കുക.

കാലാവസ്ഥാ ഒറിയാച്ചാസ് സംയുക്ത സമിതിക്ക് കൂടുതല്‍ അധികാരം

കാലാവസ്ഥാ നടപടികള്‍ക്കായുള്ള ഒറിയാച്ചാസ് സംയുക്ത സമിതിയെ സൂക്ഷ്മപരിശോധനയ്ക്കുള്ള അധികാരം കൂടി നല്‍കി ബില്‍ ശക്തിപ്പെടുത്തും.ബില്‍ പ്രകാരം ബന്ധപ്പെട്ട ഓരോ മന്ത്രിമാരും ഓരോ വര്‍ഷവും കമ്മിറ്റിയില്‍ ഹാജരായി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കണം.നയപരമായ ശുപാര്‍ശ നല്‍കാന്‍ കമ്മിറ്റി തീരുമാനിക്കുകയാണെങ്കില്‍, മന്ത്രി മൂന്ന് മാസത്തിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കണം.

പ്രാദേശിക കാലാവസ്ഥാ ആക്ഷന്‍ പ്ലാനുകളും

പ്രാദേശിക അധികാരികളും തനതായ കാലാവസ്ഥാ ആക്ഷന്‍ പ്ലാനുകള്‍ ആവിഷ്‌കരിക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. അതില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലഘൂകരണ നടപടികള്‍ വ്യക്തമാക്കണം.

അടുത്ത എട്ടാഴ്ചകള്‍ ബില്ലിനെക്കുറിച്ച് പൊതുജനങ്ങളോട് ആലോചിക്കുന്നതിനുള്ള സമയമാണ്. ഈ കാലയളവ് മെയ് 18ന് അവസാനിക്കും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/JFxiQTtNtYA4HJkPRglgNl

Comments are closed.