head1
head3

അയര്‍ലണ്ട് പശ്ചാത്തലമാക്കി ‘സ്‌നേഹോദാരമെന്‍ നാവില്‍ തൂകി’ റിലീസിങ്ങിനായി ഒരുങ്ങുന്നു

ഗോള്‍വേ : അയര്‍ലണ്ട് പശ്ചാത്തലമാക്കി 12 star rhythms ireland ന്റെ ബാനറില്‍ ഗോള്‍വേ മലയാളി മാത്യൂസ് കരിമ്പന്നൂര്‍ നിമ്മിക്കുന്ന ക്രിസ്തിയ ഭക്തിഗാന വീഡിയോ ‘സ്‌നേഹോദാരമെന്‍ നാവില്‍ തൂകി’ റിലീസിങ്ങിനായി ഒരുങ്ങുന്നു. സുജന്‍ മലയില്‍ ഗാനരചന നിര്‍വഹിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് ക്രിസ്തിയ ഭക്തിഗാനമേഖലയില്‍ പ്രശസ്തനായ ജോബി കാവാലം ആണ്.

അതിമനോഹരമായി ഇതിലെ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷി ആണ്. അയര്‍ലന്‍ഡ് സംഗീത ലോകത്തിനു ഒരു പുതുമുഖ ഗായികയെ ഇതിലൂടെ പരിചയപ്പെടുത്തുന്നു. കേള്‍ക്കും തോറും മനസുകളില്‍ ആത്മചൈതന്യം നിറയുന്ന ഈ ഗാനം ദൃശ്യമനോഹരമാക്കിരിക്കുന്നത് പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ ഷൈജു ലൈവ് ആണ്. ജോബി കാവാലം മ്യൂസിക് ഡയറീസ് എന്ന യൂട്യൂബ് ചാനല്‍ വഴി ഈ മനോഹരഗാനം ഇടന്‍ നിങ്ങളില്‍ എത്തുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.