ഡബ്ലിന്‍ : യൂറോപ്പിലെങ്ങും ചൈല്‍ഡ് കെയര്‍ ചെലവുകള്‍ സാധാരണ കുടുംബങ്ങളുടെ ബജറ്റിലൊതുങ്ങാതെ പറപറക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ക്രഷുകളില്‍ തുടങ്ങുന്ന ഏര്‍ളി ഇയേഴ്‌സ് സെക്ടര്‍, ഏര്‍ളി എഡ്യുക്കേഷന്‍ പ്രൊവൈഡേഴ്സ്, കമ്മ്യൂണിറ്റി ചൈല്‍ഡ് കെയര്‍ ഫെസിലിറ്റികള്‍ വരെയുള്ള ചെലവുകള്‍ സംബന്ധിച്ച് വെളിച്ചം വീശുന്നതാണ് പുതിയ കണക്കുകള്‍..
ഫുള്‍ടൈം ചൈല്‍ഡ് കെയറിന്റെ കാര്യത്തില്‍ അയര്‍ലണ്ട് യൂറോപ്പില്‍ മുന്‍നിരയിലാണ്. ഇവിടെ ശരാശരി ചെലവ് ആഴ്ചയില്‍ 187 യൂറോയാണ്. പ്രതിമാസത്തിലിത് 810 യൂറോയും വര്‍ഷത്തില്‍ 9,340 യൂറോയുമാണ്.
ചെലവിന്റെ കാര്യത്തില്‍ അയര്‍ലണ്ട് മൂന്നാം സ്ഥാനത്ത്
ചൈല്‍ഡ് കെയര്‍ ചെലവിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ചെലവേറിയ മൂന്നാമത്തെ രാജ്യമാണ് അയര്‍ലണ്ടെന്ന് (യൂറോപ്പിലെ നാലാമത്തേത്) 2020ലെ ഒ സി ഇ ഡി റിപ്പോര്‍ട്ട് പറയുന്നു.
സൈപ്രസാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കുടുംബ വരുമാനത്തിന്റെ 30%വും ഇവിടെ ചൈല്‍ഡ് കെയറിനായി മാറ്റേണ്ടി വരുന്നു.
ചെക്കിയയില്‍ ഇത് 29%വും അയര്‍ലണ്ടില്‍ 20 ശതമാനവുമാണ്. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് എത്തുന്തോറും ചെലവ് കുത്തനെ കുറയുന്നതും റിപ്പോര്‍ട്ടില്‍ കാണാം. ഫിന്‍ലന്റില്‍ 15%വും നെതര്‍ലാന്‍ഡ്സ് 12%വുമാണ്.
ചെലവിന്റെ കാര്യത്തില്‍ ഏറ്റവും താഴേ തലത്തില്‍ ഗ്രീസും ജര്‍മ്മനിയും ഇറ്റലിയുമാണ്. ഗ്രീസില്‍ കുടുംബത്തിന്റെ ചൈല്‍ഡ് കെയര്‍ ചെലവ് വെറും ആറു ശതമാനമാണ്. ജര്‍മ്മനിയില്‍ ഇത് അഞ്ച് ശതമാനവും ഇറ്റലിയില്‍ സീറോയുമാണ്.
അയര്‍ലണ്ടില്‍ ഡബ്ലിന്‍ മുന്നില്‍
അയര്‍ലണ്ടില്‍ ചൈല്‍ഡ് കെയര്‍ ചെലവ് ഏറ്റവും കൂടിയ സ്ഥലമാണ് ഡബ്ലിന്‍. പ്രത്യേകിച്ചും, ഡബ്ലിനിലെ ഡണ്‍ലേരി കൗണ്‍സില്‍ ഏരിയയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. ദേശീയ ശരാശരിയേക്കാള്‍ 57 യൂറോ കൂടുതലാണിവിടെ. ഡബ്ലിനില്‍ ആളുകളുടെ വരുമാനവും വളരെ കൂടുതലാണ്.
ഏറ്റവും ചെലവു കുറഞ്ഞ ഇടം കാര്‍ലോയാണ്. ആഴ്ചയില്‍ ശരാശരി 152 യൂറോയാണ് ഇവിടെ ചൈല്‍ഡ് കെയര്‍ ചെലവ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളുടെ സംരക്ഷണമാണ് ഏറ്റവും ചെലവേറിയത്. ഇതിന് ആഴ്ചയില്‍ 200 യൂറോയില്‍ കൂടുതല്‍ ചെലവു വരും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.