ശ്രീനാഥ് ഭാസിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ ‘ചട്ടമ്പി’യിലെ ഗാനം പുറത്തിറങ്ങി. ‘ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത്’ എന്ന ഗാനം പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസി തന്നെയാണ്. ഭീഷ്മപര്‍വ്വത്തിലെ ‘പറുദീസാ’ എന്ന ഹിറ്റ് ഗാനത്തിന് ശേഷം ഭാസി പാടുന്ന പാട്ടാണ് ഇത്. നാടന്‍ പാട്ടിന്റെ ശീലുകള്‍ നിറഞ്ഞ ഗാനം എഴുതിയത് കൃപേഷും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ശേഖര്‍ മേനോനുമാണ്.
1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു നാടന്‍ ചട്ടമ്പിയുടെ കഥപറയുന്ന സിനിമയാണിത്. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിച്ച ‘ചട്ടമ്പി’ അഭിലാഷ് എസ് കുമാറാണ് സംവിധാനം ചെയ്തത്. ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഡോണ്‍ പാലത്തറയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അലക്സ് ജോസഫാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും അലക്സാണ് നിര്‍വഹിച്ചത്. സിറാജ്, സന്ദീപ്, ഷനില്‍, ജെസ്ന അഷിം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സിറാജ്, എഡിറ്റര്‍: ജോയല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ. മേക്കപ്പ്: റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍: സെബിന്‍ തോമസ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn


Comments are closed.