റോഷന്‍ മാത്യൂ, അലന്‍സിയര്‍, സ്വാസിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുരം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സും യെല്ലോ ബേര്‍ഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംവിധായകനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനൊയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
കോട്ടയം മുണ്ടക്കയം, കൂട്ടിക്കല്‍ പ്രദേശങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. പ്രദീഷ് വര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ളയുടെതാണ് സംഗീതം. ഡ്രാമ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് തുല്യ അഭിനയപ്രാധാന്യമുള്ള ചിത്രത്തില്‍ ഒട്ടേറെ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളുണ്ടെന്ന് ടീസര്‍ സൂചന നല്‍കുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.