head3
head1

അയര്‍ലണ്ട് മാറാന്‍ വെറും 5 വര്‍ഷം മതി, യൂറോപ്പിന് മേല്‍ ജിഹാദികള്‍ പിടിമുറുക്കുന്നു, 

യൂറോപ്പിന്റെ സാംസ്‌കാരിക വൈവിധ്യം തകര്‍ക്കാന്‍ കച്ചകെട്ടി ജിഹാദികള്‍... കുടപിടിച്ച് നിയമങ്ങളും രാഷ്ട്രീയ നേതൃത്വവും

ഡബ്ലിൻ  : യൂറോപ്പിന്റെ സാംസ്‌കാരിക വൈവിധ്യം തകര്‍ത്ത് തരിപ്പണമാക്കാന്‍ ജിഹാദികള്‍ വിവിധ രാജ്യങ്ങളില്‍ പിടിമുറുക്കുകയാണെന്ന് ശക്തമായ സൂചനകള്‍. ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വന്‍ പിരിമുറുക്കങ്ങളെ നേരിടുകയാണ് യൂറോപ്പെന്ന് യൂറോപോള്‍ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ ഈ ആശങ്കകള്‍ സത്യമാണെന്ന് വന്നിരിക്കുന്നു.

യൂറോപ്പ് പതിനായിരക്കണക്കിന് ജിഹാദി തീവ്രവാദികളുടെ വാസസ്ഥലമാണെന്നാണ് യൂറോ പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ജിഹാദിസ്റ്റ് പ്രചാരണം, രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാ ഏകോപനത്തിലെ വിടവുകള്‍ എന്നിവ മുതലെടുത്ത് യൂറോപ്പിനെ മുടിക്കാനാണ് ജിഹാദികളുടെ നീക്കമെന്ന് നിരീക്ഷിക്കുന്നവരേറെയാണ്.ഓരോ ദിവസവും ഇസ്‌ളാമിസ്റ്റുകള്‍ യൂറോപ്പിലേക്ക് നുഴഞ്ഞുകയറുകയാണ്.

ബ്രസ്സല്‍സ്, പാരീസ്, ബെര്‍ലിന്‍ തുടങ്ങിയ പ്രധാന യൂറോപ്യന്‍ നഗരങ്ങളിലൊക്കെ ഒരു കൂട്ടം മതഭ്രാന്തന്മാര്‍ തുനിഞ്ഞിറങ്ങിയാല്‍ എന്തും സാധിക്കുന്ന നിലയാണെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.മൂര്‍ച്ഛയമുള്ള ആയുധങ്ങള്‍ മുതല്‍ പിസ്റ്റലുകളും അസോള്‍ട്ട് റൈഫിളുകളും വരെ ക്രിമിനല്‍-അധോലോക വിപണിയില്‍ സിഗററ്റ് പോലെ സുലഭമാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് ഭവനങ്ങളില്‍ നിര്‍മ്മിച്ച സ്ഫോടകവസ്തുക്കളും യഥേഷ്ടം. ഇടിച്ചുനിരത്താനായി വാടകയ്ക്ക് വാഹനങ്ങളും ഇഷ്ടം പോലെ… ഇതാണ് പല ഇ യു നഗരങ്ങളിലും സ്ഥിതിയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ആക്രമണത്തിന്റെ ആഴവും സുരക്ഷാ പ്രതികരണത്തിന്റെ വേഗതയും അനുസരിച്ചാകും ഇവിടെയൊക്കെ മരണസംഖ്യയെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.പാരീസിലും (2015) ബ്രസ്സല്‍സിലും (2016) നടന്ന ജിഹാദി ആക്രമണങ്ങള്‍ സങ്കീര്‍ണ്ണതകള്‍ പ്രകടമാക്കിയിരുന്നു.ഇന്റലിജന്‍സ് സര്‍വ്വീസിലെ അപര്യാപ്തമായ ഏകോപനവും കരിഞ്ചന്തയിലെ ആയുധങ്ങളുടെ ലഭ്യതയും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളുടെ അപകടം വര്‍ദ്ധിപ്പിച്ചെന്നതിന്റെ അടയാളമായിരുന്നു ഇവ.

ജൂതവിരുദ്ധതയും ഇസ്‌ളാമിക് പ്രീണനവും

യൂറോപ്പില്‍ ജൂതന്മാരോടുള്ള വെറുപ്പ് സാധാരണമായി മാറിയിരിക്കുന്നതായി നിരീക്ഷകര്‍ പറയുന്നു. ജൂതവിരുദ്ധ പീഡനം വളരെ വ്യാപകമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ ഫണ്ടമെന്റല്‍ റൈറ്റ്സ്, 2018ല്‍ യൂറോപ്യന്‍ യൂണിയനിലെ ജൂതവിരുദ്ധതയെക്കുറിച്ചുള്ള അവരുടെ രണ്ടാമത്തെ സര്‍വേയില്‍ വ്യക്തമാക്കുന്നു. അതേസമയം ഇസ്ലാമിക വിരുദ്ധത നിയമവിരുദ്ധമായി മാറുന്ന പൊതു സ്ഥിതിയും ഉയര്‍ന്നുവരുന്നു.

ഫ്രാന്‍സ്, ബെല്‍ജിയം, യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍, ജൂതന്മാരോടുള്ള വെറുപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ ശിക്ഷാ ഇളവ് ലഭിക്കുന്നതും എടുത്തുപറയേണ്ടതാണ്.’ഞാന്‍ കണ്ടുമുട്ടുന്ന ഓരോ ജൂതന്റെയും കഴുത്തില്‍ മൂര്‍ച്ചയുള്ള കത്തിയിറക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന് പ്രഖ്യാപിച്ച ബെല്‍ജിയത്തിലെ എഴുത്തുകാരനായ ഹെര്‍മന്‍ ബ്രസ്സല്‍മാന്‍സിനെതിരെ യാതൊരു നടപടിയുമുണ്ടായില്ല.അതേ സമയം ഓസ്ട്രിയയില്‍ മുഹമ്മദ് നബിയെ അടിസ്ഥാനപരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടി പരാമര്‍ശിച്ചതിന് പ്രഭാഷക ശിക്ഷിക്കപ്പെട്ടു.

സെമിനാറില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എലിസബത്ത് സബാഡിറ്റ്ഷ് വുള്‍ഫ് എന്ന ലക്ചറാണ് ശിക്ഷിക്കപ്പെട്ടത്. മുഹമ്മദ് നബി ആറാം വയസ്സില്‍ വിവാഹം കഴിച്ചു, ഒമ്പതാം വയസ്സില്‍ വിവാഹം പൂര്‍ത്തിയാക്കിയതുമൊക്കെയാണ് ഇവര്‍ എടുത്തു പറഞ്ഞത്.ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്ലാമിക നിയമത്തിന്റെ രണ്ടാമത്തെ ആധികാരിക ഉറവിടമായ ഹദീസുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതയാണിത്. എന്നിട്ടും ലക്ചറര്‍ ശിക്ഷിക്കപ്പെട്ടു.

മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും വ്യക്തമായ ദൈവദൂഷണ നിയമങ്ങളില്ലെന്നത് ഈയവസരത്തില്‍ ഏറെ പ്രസക്തമാണ്. 2008ല്‍ യു കെ അവരുടെ നിയമങ്ങള്‍ റദ്ദാക്കി. 2020ല്‍ അയര്‍ലണ്ടും ആ വഴി തുടര്‍ന്നു. എന്നാല്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നതിന് ഇപ്പോഴും നിയമങ്ങള്‍ ബാധകമാണ്. വിദ്വേഷ പ്രസംഗം, പൊതുക്രമം, വിവേചന വിരുദ്ധ നിയമങ്ങള്‍ എന്നിവയാണ് ഇതിനായുള്ളത്. വംശീയതയെയും വിദേശീയ വിദ്വേഷത്തെയും ചെറുക്കുന്നതിനുള്ള 2008 ലെ ഇ യു ഫ്രയിം വര്‍ക്ക് തീരുമാനം, അംഗരാജ്യങ്ങളില്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷം പ്രകോപിപ്പിക്കുന്നത് കുറ്റകരമാക്കണമെന്ന് ആവശ്യപ്പെടുന്നതാണ്.എന്നിട്ടും ജൂദന്മാരെ എന്തും പറയാം, ഒരു കുഴപ്പവുമില്ല. എന്നാല്‍ ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ കൊലക്കത്തിയോ നിയമ നടപടിയോ. ഇത് ഇ യു രാജ്യങ്ങളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

പാലസ്തീന്‍ പതാകയ്ക്ക് ഐറിഷ് പതാകയേക്കാള്‍ പ്രാമുഖ്യം,

പാലസ്തീനിലെ വംശഹത്യയെന്നത് ഹമാസിന്റെ കണക്കുകളെ മാത്രം അടിസ്ഥാനമാക്കിയുള്ള പ്രചാരണമാണെന്ന അഭിപ്രായം വളരെ ശക്തമാണ്. ഇതിന്റെ പിന്നിലെ വസ്തുതകള്‍ പരിശോധിക്കാന്‍ ആരും തയ്യാറാകുന്നില്ല. വംശഹത്യാ പ്രചാരണത്തെ ഇലക്ഷനുകളില്‍ തുറുപ്പുചീട്ടാക്കുകയാണ് യൂറോപ്യന്‍ ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവുമെന്നതും ഇവിടെ ചോദ്യമുയര്‍ത്തുന്നു.പാലസ്തീന്‍ പതാകയും,പാലസ്തീന്‍ പ്രേമവും കൊണ്ട് ജിഹാദികള്‍ , അയര്‍ലണ്ടിനെയും പിടിച്ചെടുക്കുകയാണ്.ആരോ പിന്നില്‍ നിന്നും നിയന്ത്രിക്കുന്നുവെന്ന പോലെ പക്ഷപാതപരമായ വാര്‍ത്തകളാണ് ദേശിയ മാധ്യമമായ ആര്‍ ടി ഇ യില്‍ പോലും പ്രത്യക്ഷപ്പെടുന്നത്.

പ്രമുഖ ഫ്രഞ്ച് എഴുത്തുകാരനായ റേനോ കമ്മ്യൂസ് തന്റെ വിവാദമായ ‘ലെ ഗ്രാന്‍ഡ് റാംപ്ലാസ്‌മെന്റ്’ (ദി ഗ്രേറ്റ് റിപ്ലേസ്‌മെന്റ്) എന്ന ആശയം പ്രചരിപ്പിച്ചതുകൊണ്ട് യൂറോപ്പിലെ ജനസംഖ്യ , മിഡില്‍ ഈസ്റ്റില്‍ ആഫ്രിക്ക തുടങ്ങിയ യൂറോപ്യന്‍ അല്ലാത്ത കുടിയേറ്റക്കാര്‍ വഴി ക്രമാതീതമായി മാറ്റിസ്ഥാപിക്കപ്പെടുമെന്ന് സമര്‍ത്ഥിക്കുന്നു. . ഇത് സംസ്‌കാരപരമായും ജാതിപരമായും വലിയ ഭീഷണിയായി മാറുകയും പഴയ യൂറോപ്പിന്റെ ശീലവും സ്വഭാവവും അവസാനിപ്പിച്ച് മറ്റൊരു ജനവിഭാഗം അധികം വന്നുകഴിഞ്ഞുവെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. അദ്ദേഹത്തിന്റെ ആശയം ചില വര്‍ഗീയ-ജാതീയ ഗ്രൂപ്പുകളിലും ജനപ്രിയമായെങ്കിലും, പൊതുസമൂഹം അംഗീകരിച്ചിട്ടൊന്നുമില്ല.

എന്നാല്‍ അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ . കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ അതേപടി സംഭവിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. 2024-ഓടെ അയര്‍ലണ്ടിന്റെ ജനസംഖ്യ ഏകദേശം 5.38 മില്ല്യണായി, 2008-നുശേഷം ഏറ്റവും ഉയര്‍ന്ന നെറ്റ് കുടിയേറ്റം മൂലം, 15.5% വരെ വിദേശികള്‍ ആയി ഉയര്‍ന്നു.

എങ്കിലും, ഈ ജനസംഖ്യാ മാറ്റം പ്രധാനമായും സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായുണ്ടായ തൊഴില്‍ നിര്‍മ്മിതിയില്‍ നിന്നും ഉണ്ടായതാണ്. ഐ ടി , ഫിനാന്‍സ് ,ആരോഗ്യമേഖല എന്നിവിടങ്ങളില്‍ അടക്കമുണ്ടായ തൊഴില്‍ വര്‍ദ്ധനവിന്റെ ഭാഗമായി അയര്‍ലണ്ടില്‍ എത്തിയ ഇക്കണോമിക്ക് കുടിയേറ്റക്കാര്‍ വളരെ അച്ചടക്കത്തോടെ രാജ്യവുമായി ഇന്റഗ്രേറ്റ് ചെയ്തതോടെ , അവരുടെ മെറിറ്റുകള്‍ മുതലെടുത്താണ് 2018 ന് ശേഷം അഭയാര്‍ത്ഥികള്‍ ക്രമാതീതമായി അയര്‍ലണ്ടിലേക്ക് ഒഴുകാന്‍ തുടങ്ങിയത്.കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് സര്‍ക്കാരിന്റെ ചിലവില്‍ അഭയാര്‍ത്ഥി വേഷത്തില്‍ താമസിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇക്കണോമിക്ക് മൈഗ്രന്റ്സ് അടക്കമുള്ള ഈ രാജ്യത്തെ നികുതിദായകരുടെ ചിലവില്‍ സുഖജീവിതം നയിക്കുന്നു. കടിക്കുന്ന പാമ്പിനെ പാല്‍ കൊടുത്ത് വളര്‍ത്തുകയാണ് മിഹോള്‍ മാര്‍ട്ടിന്റെയും, സൈമണ്‍ ഹാരീസിന്റെയും, നേതൃത്വത്തിലുള്ള സര്‍ക്കാരും ,സംയുക്ത പ്രതിപക്ഷവും ചേര്‍ന്നുള്ള സഖ്യം.

ഇപ്പോഴും അയര്‍ലണ്ടിന്റെ 85 ശതമാനം ജനസംഖ്യയും ഐറിഷുകാര്‍ തന്നെയാണ്. അതിന്റെ അര്‍ഥം റേനോ കമ്മ്യൂസ് ,കരുതുന്നത്ര ഭീതിതദൃശ്യമൊന്നും അയര്‍ലണ്ടില്‍ ഇല്ലായെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കിലും ഒരേ മതാനുയായികള്‍ മാത്രമാണ് അയര്‍ലണ്ടില്‍ എത്തുന്ന 90 ശതമാനം അഭയാര്‍ത്ഥികള്‍ എന്നതാണ് ഭീതിപ്പെടുത്തുന്ന വസ്തുത. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും , ജിഹാദികളുടെയും അധിനിവേശത്തിന്റെ നേര്‍ക്കാഴ്ചയാണ് അയര്‍ലണ്ടിന്റെ നഗരഹൃദയങ്ങളില്‍ മുഖംമൂടിയണിഞ്ഞ് നടക്കുന്നതായി കാണുന്നത്.

ഇത്തരം പശ്ചാത്തലത്തിലാണ് റേനോ കമ്മ്യൂസിന്റെ നിഗമനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

‘അയര്‍ലണ്ടില്‍ ഇപ്പോള്‍ നടക്കുന്നത് വളരെ ഭീകരകരമാണ്, അത് അതിവേഗത്തിലുള്ള ഒരു വലിയ റിപ്ലേസ്‌മെന്റ് ആണ്. ‘ഇംഗ്ലണ്ടിലോ ഫ്രാന്‍സിലോ അതിന് ഏകദേശം 40 വര്‍ഷം എടുത്തു; എന്നാല്‍ അയര്‍ലണ്ടില്‍ ഇത് നടപ്പാക്കാന്‍ വെറും 5 വര്‍ഷം മതി. എന്നതാണ് റേനോ കമ്മ്യൂവിന്റെ നിഗമനം.

പ്രൊട്ടക്ഷന്‍ സെന്ററുകളിലെ തിരക്ക് മാത്രം നോക്കിയാല്‍ മതി ,അയര്‍ലണ്ടിലെ അഭയാര്‍ത്ഥി മതാതിഷ്ടിത റിക്രൂട്ട്‌മെന്റുകളുടെ തോതറിയാന്‍. പ്രൊട്ടക്ഷന്‍ സെന്ററിലെത്തി ഇവിടെ അഭയം തേടാനുള്ള ഒരു ബ്ലൂ കാര്‍ഡ് വാങ്ങിയവര്‍ പിന്നീട് ആനുകൂല്യങ്ങള്‍ക്കായി തിരിച്ചുവന്നില്ലെങ്കിലും അവരെ രാജ്യത്തിനുള്ളില്‍ പോറ്റി വളര്‍ത്താന്‍ , കൃത്യമായ ആസൂത്രണത്തോടെ നിഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. ഔദ്യോഗികമായി അഭയം തേടാത്തവരുടെ എണ്ണം ഇതിന്റെയും എത്രയോ ഇരട്ടിയാണ്. ഇവരുടെ നേതൃത്വത്തില്‍ മയക്കുമരുന്നടക്കമുള്ള ലഹരി മേഖലയിലെ വ്യാപാരങ്ങളും ,മോഷണവും കൊള്ളയും ഇത്രയധികം വ്യാപിക്കുമ്പോഴും പഴയ Hutch-Kinahan കഥകളില്‍ അഭിരമിച്ചിരിക്കുകയാണ് ആര്‍ ടി യുടെ പ്രേക്ഷകര്‍ ഇപ്പോഴും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.