അയര്‍ലണ്ടിന്റെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ വരുന്നു…മുന്നോടിയായി വിശാലമായ സര്‍വ്വേയ്ക്ക് തുടക്കമായി
ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ പ്രൈമറി സ്‌കൂളുകളില്‍ വിശാലമായ സര്‍വേയ്ക്ക് തുടക്കമായി.ഇത്തരത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ സര്‍വേയാണിത്.ഇതില്‍ പങ്കെടുത്ത് എല്ലാ മാതാപിതാക്കളോടും രക്ഷിതാക്കളോടും വിദ്യാഭ്യാസ വകുപ്പ് എഡ്യുക്കേഷന്‍ ആന്റ് ട്രയിനിംഗ് ബോര്‍ഡ് അയര്‍ലണ്ട് അഭ്യര്‍ത്ഥിച്ചു.ഡിസംബര്‍ 16 വരെയാണ് സര്‍വേ നടത്തുന്നത്.
മതവിശ്വാസത്തിന് മറ്റുള്ളവയെക്കാള്‍ മുന്‍ഗണന നല്‍കുന്നുണ്ടോ,ഇതില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോയെന്നും കണ്ടെത്തുകയാണ് സര്‍വ്വേയുടെ പ്രധാന ലക്ഷ്യം.മള്‍ട്ടി-ഡിനോമിനേഷന്‍,കോ-എഡ്യൂക്കേഷന്‍, ഐറിഷ്-മീഡിയം വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച് രക്ഷിതാക്കളുടെ മനസ്സറിയാനും സര്‍വ്വേ ഉന്നമിടുന്നു.
മതവിശ്വാസത്തിന് മറ്റുള്ളവയെക്കാള്‍ മുന്‍ഗണന നല്‍കുന്നുണ്ടോയെന്നും പ്രൈമറി ലെവലില്‍ത്തന്നെ ഇതിന് മാറ്റം വരുത്തേണ്ടതുണ്ടോയെന്നുമുള്ള ചോദ്യത്തിനുമാണ് വിദ്യാഭ്യാസ വകുപ്പ് സര്‍വ്വേയിലൂടെ ഉത്തരം തേടുന്നത്.ഇതിന്റെ ആദ്യപടിയായാണ് മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും അഭിപ്രായമാരായുന്നത്. അടുത്ത ഘട്ടത്തില്‍ സ്‌കൂളുകളുമായി ചര്‍ച്ച നടത്തും.എന്നിരുന്നാലും 2027 സെപ്തംബര്‍ വരെ മാറ്റങ്ങള്‍ നടപ്പാക്കില്ലെന്നാണ് കരുതുന്നത്.
അഭിപ്രായം തുറന്ന് പറയണം
അയര്‍ലണ്ടിലെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച് തുറന്ന അഭിപ്രായം പറയാന്‍ മാതാപിതാക്കളോടും സ്‌കൂള്‍ ജീവനക്കാര്‍, മാനേജ്മെന്റുകള്‍ എന്നിവരോട് പ്രൈമറി സ്‌കൂള്‍ സര്‍വേ 2030ല്‍ പങ്കെടുക്കണമെന്ന് ബോര്‍ഡ് ആഹ്വാനം ചെയ്യുന്നു.സര്‍വ്വേയില്‍ രക്ഷിതാക്കളോട് ഏര്‍കോഡുകള്‍ ആവശ്യപ്പെടുന്നുണ്ട്. കുട്ടി പഠിക്കുന്ന സ്‌കൂളുകളെ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹെലന്‍ മക് എന്റി പറഞ്ഞു.ഓരോ പ്രദേശത്തിന്റെയും ആവശ്യമനുസരിച്ച് സ്‌കൂളുകള്‍ക്ക് മാറാനാകും.
സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതാകണം അയര്‍ലണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായമെന്ന് മന്ത്രി ഹെലന്‍ മക് എന്റി പറഞ്ഞു, പക്ഷേ അതിലും പ്രധാനമായി, മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ക്കായി എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അതിനാണ് സര്‍വ്വേ നടത്തുന്നത്-മന്ത്രി പറഞ്ഞു.
ചോദ്യങ്ങള്‍ ഇങ്ങനെ :
പ്രൈമറി സ്‌കൂള്‍ കോ-എഡ്യുക്കേഷണല്‍ സ്‌കൂളോ സിംഗിള്‍ സെക്സ് സ്‌കൂളോ ആകാന്‍ ആഗ്രഹിക്കുന്നുണ്ടോ? (അയര്‍ലണ്ടിലെ ഭൂരിപക്ഷം സ്‌കൂളുകളും ,ബോയ്സിനോ ,ഗേള്‍സിനോ മാത്രമായി പ്രവര്‍ത്തിക്കുന്നവയാണ്.ഈ രീതിയ്ക്ക് മാറ്റം വരൂതണമോ എന്ന ചോദ്യത്തിനാണ് രക്ഷിതാക്കള്‍ മറുപടി നല്‍കേണ്ടത് )
പ്രൈമറി സ്‌കൂള്‍ ഡിനോമിനേഷണല്‍ (റിലീജിയസ്) രക്ഷകര്‍തൃത്വം ആഗ്രഹിക്കുന്നുണ്ടോ (ഇപ്പോള്‍ 95%വും കത്തോലിക്കാ സഭയുടെ രക്ഷാകര്‍തൃത്വത്തിലാണ്.അവയെ മാറ്റണമോ എന്ന ചോദ്യത്തിനാണ് സര്‍ക്കാര്‍ ഉത്തരം തേടുന്നത്)
മള്‍ട്ടി ഡിനോമിനേഷണല്‍ (നോണ്‍ റിലീജിയസ്) രക്ഷകര്‍തൃത്വമാണോ ആഗ്രഹിക്കുന്നത് ? (ഇടിബിഐയുടെ കണക്കനുസരിച്ച് നിലവില്‍ ദേശീയതലത്തില്‍ 3,089 പ്രൈമറി സ്‌കൂളുകളുണ്ട്. അവയില്‍ 156 എണ്ണം (5%)മാത്രമേ മള്‍ട്ടി ഡിനോമിനേഷണല്‍ സ്‌കൂളുകളുള്ളു.)
പ്രൈമറി സ്‌കൂളില്‍ ഇംഗ്ലീഷ്,ഐറിഷ് ഭാഷാക്രമത്തിലുള്ള വിദ്യാഭ്യാസമാണോ ആഗ്രഹിക്കുന്നത് എന്നതാണ് മറ്റൊരു ചോദ്യം.
പാഠ്യപദ്ധതിയില്‍ മാറ്റമുണ്ടാകില്ല
സ്‌കൂളിന്റെ പാട്രണ്‍ഷിപ്പ് മാറുകയാണെങ്കിലും പാഠ്യപദ്ധതി, സ്റ്റാഫ്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പഴയതുപോലെ തന്നെ തുടരുമെന്ന് ഇ ടി ബി ഐ ജനറല്‍ സെക്രട്ടറി പാഡി ലാവെല്‍ പറഞ്ഞു.സ്‌കൂളുകള്‍ രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള അവസരമാണ് സര്‍വേയെന്ന് അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ മത ക്ലാസുകള്‍ മാത്രം നല്‍കുന്നതിനുപകരം വ്യത്യസ്ത മതപരവും അല്ലാത്തതുമായ ലോകവീക്ഷണത്തെക്കുറിച്ചും സഹപാഠികളുടെ മതങ്ങളെയും വിശ്വാസങ്ങളെയും കുറിച്ചും പഠിപ്പിക്കാനുള്ള ശ്രമമാണിത്.-ലാവെല്‍ പറഞ്ഞു.
കത്തോലിക്കരായ കുടുംബങ്ങള്‍ക്ക് കുട്ടികള്‍ക്ക് ആദ്യ കുര്‍ബാനയോ കണ്‍ഫര്‍മേഷനും നടത്താനുള്ള ഓപ്ഷനുണ്ടാകും. എന്നാല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ സ്‌കൂള്‍ ദിവസത്തിന് പുറത്താകും പക്ഷെ നടക്കുക.
രാജ്യത്തുടനീളം കമ്മ്യൂണിറ്റി നാഷണല്‍ സ്‌കൂളുകളും കമ്മ്യൂണിറ്റി കോളേജുകളും ഇ ടി ബി ഐ നടത്തുന്നുണ്ട് .പ്രൈമറി, പോസ്റ്റ്-പ്രൈമറി സ്‌കൂളുകള്‍ സര്‍ക്കാര്‍ ധനസഹായത്തോടെയുള്ളതും കോ.എഡ്യുക്കേഷണലും മള്‍ട്ടി ഡിനോമിനേഷനുകളുമാണ്.
രാജ്യത്തെ 69% ആളുകളും കത്തോലിക്കരാണെന്ന് 2022ലെ സെന്‍സസില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.കത്തോലിക്കരല്ലാത്ത 31% ആളുകളില്‍ 14%ത്തിലധികം പേര്‍ നോണ്‍ റിലീജിയസാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

