ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലെത്തുമെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബാങ്ക്. അടുത്ത മാസങ്ങളില്‍ പണപ്പെരുപ്പം രാജ്യത്ത് 10% കടക്കുമെന്നും തുടര്‍ന്ന് കുറയുമെന്നും ത്രൈമാസ ബുള്ളറ്റിനില്‍ സെന്‍ട്രല്‍ ബാങ്ക് നിരീക്ഷിക്കുന്നു. അടുത്ത വര്‍ഷം ശരാശരി പണപ്പെരുപ്പം 4.2 ശതമാനമായി കുറയുമെന്ന് ബാങ്ക് കരുതുന്നു. എന്നിരുന്നാലും അതിന് മുമ്പ് പണപ്പെരുപ്പം ഈ വര്‍ഷം ശരാശരി 7.8% ആകുമെന്നും സെന്‍ട്രല്‍ ബാങ്ക് പ്രവചിക്കുന്നു.
ഈ ആഴ്ചയാദ്യം സര്‍ക്കാര്‍ പുറത്തിറക്കിയ സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റിലെ ആശങ്കകള്‍ ആവര്‍ത്തിക്കുന്നതാണ് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. ഗവണ്‍മെന്റിന്റെ സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റിനും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടിനും ഒരേ സ്വരമാണെന്ന് ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.
കുടുംബങ്ങളുടെ വരുമാനം കുറയും
ഈ വര്‍ഷം കുടുംബങ്ങളുടെ വരുമാനം കുറയുമെന്നും അടുത്ത വര്‍ഷം വേതന വര്‍ധന വരുന്നതോടെ അതിനെ മറികടക്കുമെന്നും പ്രതീക്ഷിക്കുന്നു. ഗാര്‍ഹിക ഡിസ്പോസിബിള്‍ വരുമാനം ശരാശരി 3%മായി കുറയുമെന്നും ബാങ്ക് പറയുന്നു. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഊര്‍ജ നികുതിയിലെ സര്‍ക്കാര്‍ നടപടികളാണ് വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയെന്നും ബാങ്ക് പറയുന്നു. അടുത്ത വര്‍ഷം രാജ്യത്ത് 6.6% വേതന വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാങ്കേതികവിദ്യ മേഖലകളില്‍ ഉണ്ടാകുന്ന വന്‍ വേതന വര്‍ധനവ് സമ്പദ്വ്യവസ്ഥയിലുടനീളം അസന്തുലിതാവസ്ഥയുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കോര്‍പ്പറേഷന്‍ നികുതിയുടെ പകുതിയിലധികവും വരുന്നത് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐടി എന്നീ രണ്ട് മേഖലകളിലെ പത്ത് ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ ഉയര്‍ന്ന കോര്‍പ്പറേഷന്‍ നികുതി രാജ്യത്തിന്റെ പൊതു സമ്പത്തിനെ അപകടത്തിലാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.