ഡബ്ലിന്‍ : ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പാക്കേജിന്റെ ഭാഗമായി പൊതുഗതാഗത നിരക്കുകള്‍ 20% വരെ കുറയും. ഡബ്ലിന്‍ ബസ്, ലുവാസ്, ഡാര്‍ട് , ട്രെയിന്‍ സര്‍വീസുകള്‍ എന്നിവയിലെ ടിക്കറ്റു നിരക്കുകളാണ് വരും ആഴ്ചകളില്‍ കുറയുക.
തിങ്കളാഴ്ച മുതല്‍, ഐറിഷ് റെയില്‍ ഇന്റര്‍സിറ്റി സര്‍വീസുകള്‍ക്കും ബസ് ഏറാന്‍, ടിഎഫ്ഐ ലോക്കല്‍ ലിങ്ക് സേവനങ്ങള്‍ക്കുമുള്ള ഓണ്‍ലൈന്‍ നിരക്കുകളും 20% കുറയും.ഡബ്ലിന്‍ ബസ്, ഗോ-എഹെഡ് അയര്‍ലണ്ട്, ലുവാസ്, ഡാര്‍ട് & കമ്മ്യൂട്ടര്‍ റെയില്‍, മറ്റെല്ലാ ലാന്‍ റോഡ് ഏറാന്‍ സര്‍വീസുകള്‍ക്കും മേയ് മുതല്‍ 20% വരെ നിരക്ക് കുറയും.
ബജറ്റിന്റെ ഭാഗമായി യുവാക്കള്‍ക്കായി പ്രഖ്യാപിച്ച 50% കിഴിവും ഇതോടൊപ്പം ലഭിച്ചു തുടങ്ങും.
ഡബ്ലിന്‍ സിറ്റി ബസ് സര്‍വീസുകളില്‍ 1.60 യൂറോ എന്ന നിലവിലുള്ള ഏറ്റവും കുറഞ്ഞ നിരക്ക് ലീപ്പ് നിരക്ക് 1.30 യൂറോ ആയി കുറയും. ഈ നിരക്കില്‍ 2-3 കിലോമീറ്ററുകള്‍ വരെ യാത്ര സാധിക്കും.
പുതുതായി അവതരിപ്പിച്ച 90 മിനിറ്റ് അഡള്‍ട്ട് ലീപ്പ് നിരക്ക് ഉപയോഗിച്ച് ഡബ്ലിന്‍ സിറ്റി ബസ് നെറ്റ്വര്‍ക്കിലുടനീളം യാത്ര ചെയ്യാം.90 മിനിറ്റിനുള്ളില്‍ എത്ര വാഹനങ്ങള്‍ മാറി കയറിയാലും 2.30 യൂറോയെ ഒരേ ലിപ്പ് കാര്‍ഡില്‍ നിന്നും ഈടാക്കുകയുള്ളു.
എല്ലാ ഡബ്ലിന്‍ സിറ്റി ബസ് സര്‍വീസുകളിലും ലീപില്‍ പുതിയ യംഗ് അഡള്‍ട്ട് നിരക്കുകള്‍ അവതരിപ്പിക്കും. ചെറിയ ദൂരത്തിനുള്ള സിംഗിള്‍ നിരക്ക്, 90 മിനിറ്റ്, എക്സ്പ്രസ്സോ, നൈറ്റെലിങ്ക് സേവനങ്ങള്‍ എന്നിവയും ഇതിലുള്‍പ്പെടുന്നു. മുതിര്‍ന്നവര്‍ക്കുള്ള ചാര്‍ജ്ജിന്റെ 50% ആയിരിക്കും ഇതിന്റെ നിരക്ക്.
ഒരു യൂറോ ആയിരിക്കും യംഗ് അഡള്‍ട്ട് ലീപ് 90 മിനിറ്റ് ഫെയര്‍ . ഇത് ഉപഭോക്താക്കള്‍ക്ക് വളരെ ഗുണകരമാകും.എക്സ്പ്രസ്സോ, നൈറ്റ് ലിങ്ക് തുടങ്ങി എല്ലാ ക്യാഷ് സിംഗിള്‍ ഫെയറുകളിലും റാംബ്ലേഴ്സ് ,സന്ദര്‍ശക ടിക്കറ്റുകള്‍ എന്നീ പ്രീപെയ്ഡ് ഉല്‍പ്പന്നങ്ങള്‍ക്കും 20% ഇളവ് ലഭിക്കും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.