മിനിമം കൂലി കൂട്ടി, റെന്റ് ടാക്‌സ് ക്രഡിറ്റ് ആയിരം യൂറോ തുടരും, അയര്‍ലണ്ടില്‍ 3,370 പുതിയ ഹെല്‍ത്ത് കെയര്‍ സ്റ്റാഫിനെ റിക്രൂട്ട്
ഡബ്ലിന്‍ : രാജ്യത്തിന്റെ ഭാവിയ്ക്കായി നിക്ഷേപിക്കുകയും നിലവിലെ തൊഴിലും സമ്പദ്സ്ഥിരതയും തുടരുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് അവകാശപ്പെട്ട് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐറിഷ് ബജറ്റ് ധനമന്ത്രി പാസ്‌കല്‍ ഡോണഹു പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥ 2025-ല്‍ 3.3% വളര്‍ച്ചയും 2026-ല്‍ 2.3% വളര്‍ച്ചയും കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. 3,370 പുതിയ ഹെല്‍ത്ത് കെയര്‍ സ്റ്റാഫിനെ റിക്രൂട്ട് ചെയ്യാനുള്ളതടക്കമുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.
പ്രധാന പ്രഖ്യാപനങ്ങള്‍
2026 ജനുവരി 1 മുതല്‍ ദേശീയ കുറഞ്ഞ വേതനം മണിക്കൂറിന് €14.15 ആക്കി വര്‍ധിപ്പിക്കും. 65 സെന്റിന്റെ വര്‍ദ്ധനവ് .
പൂര്‍ണ്ണമായും നിര്‍മ്മിച്ച അപ്പാര്‍ട്ട്മെന്റുകളുടെ വില്‍പ്പനയ്ക്ക് വാറ്റ് 13.5%ല്‍ നിന്ന് 9% ആയി കുറയ്ക്കും. ഈ കുറവ് 2030 ഡിസംബര്‍ വരെ പ്രാബല്യത്തില്‍ തുടരും.വീട് വില കുറയും
വാടകക്കാര്‍ക്ക് ലഭിക്കുന്ന Renters’ Tax Credit 2028 വരെ തുടരുമെന്ന് പ്രഖ്യാപിച്ചു.ആയിരം യൂറോ വീതം ഓരോ വാടകക്കാരനും ലഭിക്കും.
മോര്‍ട്ട്ഗേജ് പലിശ നികുതി ഇളവ് (Mortgage Interest Tax Relief) അടുത്ത രണ്ട് വര്‍ഷത്തേക്ക് തുടരുകയും അവസാന വര്‍ഷത്തില്‍ മൂല്യം കുറയ്ക്കുകയും ചെയ്യും.
ഭക്ഷണശാലകള്‍, കാറ്ററിംഗ്, ഹെയര്‍ഡ്രസിംഗ് മേഖലകളില്‍ വാറ്റ് നിരക്ക് 2026 ജൂലൈ 1 മുതല്‍ 13.5%ല്‍ നിന്ന് 9% ആക്കി കുറക്കും. ഭക്ഷ്യവില കുറയും.
ഗ്യാസ്, വൈദ്യുതി തുടങ്ങിയ ഊര്‍ജ്ജ മേഖലകളിലെ 9% വാറ്റ് നിരക്ക് 2030 ഡിസംബര്‍ വരെ തുടരും.ഊര്‍ജ്ജവിലയില്‍ മാറ്റമില്ല.
ഗവേഷണ-വികസന (R&D) നികുതി ക്രെഡിറ്റ് 30%ല്‍ നിന്ന് 35% ആക്കി ഉയര്‍ത്തും.
സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ക്ക് €10 വര്‍ധന.
ഇന്ധന അലവന്‍സിന് €5 വര്‍ധന.
പെന്‍ഷന്‍ നിരക്കുകള്‍ക്കും മറ്റ് സാമൂഹ്യ സുരക്ഷാ സഹായങ്ങള്‍ക്കും വര്‍ധന.
വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ഫീസില്‍ സ്ഥിരമായ €500 കുറവ്.
സ്റ്റുഡന്റ് ഗ്രാന്റ് ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി ഉയര്‍ത്തും.
കുട്ടികളുടെ സഹായധനം വര്‍ധിപ്പിക്കും – 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് €8, താഴെയുള്ളവര്‍ക്ക് €16.
വര്‍കിംഗ് ഫാമിലി പേയ്‌മെന്റിന്റെ വരുമാന പരിധി €60 വര്‍ധിപ്പിക്കും.ഫാമിലി റീയൂണിഫിക്കേഷന്‍ നടപടികള്‍ക്ക് കൂടുതല്‍ ത്രഷ്‌ഹോള്‍ഡ് വേണ്ടിവരും.
ഏകദേശം 1.5 മില്യണ്‍ ആളുകള്‍ക്ക് 100% ക്രിസ്മസ് ബോണസ് ലഭിക്കും.
ആരോഗ്യ വകുപ്പിന് കൂടുതല്‍ ഫണ്ടിംഗ് നല്‍കും, ആശുപത്രി സേവനങ്ങളും ചികിത്സകളും മെച്ചപ്പെടുത്തും.
പ്രത്യേക വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ നിയമനം വര്‍ധിപ്പിക്കും, സ്‌കൂള്‍ നിര്‍മ്മാണ-വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കും.
സൗജന്യ ചൈല്‍ഡ്‌കെയര്‍ പദ്ധതികള്‍ വികസിപ്പിക്കും, കൂടുതല്‍ കുട്ടി പരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
വ്യക്തിഗത വരുമാന നികുതി നിരക്കുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി.
3,370 പുതിയ ഹെല്‍ത്ത് കെയര്‍ സ്റ്റാഫിനെ റിക്രൂട്ട് ചെയ്യാനുള്ള വിഹിതം ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.