head3
head1

ബജറ്റ് 2024 : പുതിയതൊന്നും പ്രതീക്ഷിക്കേണ്ടതില്ല , ആശ്വാസ നടപടികളും പരിമിതമാവും

ഡബ്ലിന്‍: ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അയര്‍ലണ്ടിന്റെ അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി മൈക്കല്‍ മഗ്രാത്ത് ടി.ഡി.പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് (USC), ആദായനികുതി എന്നിവയില്‍ സാധ്യമായ മാറ്റങ്ങളിലൂടെ നികുതിഭാരം കുറയ്ക്കാനുള്ള ധനമന്ത്രിയുടെ പ്രതിബദ്ധത ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇടത്തരം വരുമാനക്കാരെ ഉയര്‍ന്ന ആദായനികുതി നിരക്കില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് സ്റ്റാന്‍ഡേര്‍ഡ് നിരക്ക് ആദായനികുതി ബാന്‍ഡ് വിപുലീകരിക്കുവാനും സാധ്യതയുണ്ട്.

യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ചിലും മാറ്റങ്ങള്‍ ഉണ്ടാവും.സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള 3% USC സര്‍ചാര്‍ജ് നിര്‍ത്തലാക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം ഹാജറ്റിലുണ്ടാവും.

സ്‌പെഷ്യല്‍ അസൈനി റിലീഫ് പ്രോഗ്രാം (SARP) നീട്ടാനും മെച്ചപ്പെടുത്താനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ബിസിനസുകള്‍ക്ക് വളരെ അനുകൂലമായിരിക്കും.

PRSI നിരക്കുകളില്‍ വര്‍ദ്ധനവ് പരിഗണനയിലുണ്ട്.എങ്കിലും ഉയരുന്ന കോസ്റ്റ് ഓഫ് ലീവിംഗ് സാഹചര്യത്തില്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്.

വീട്ടുടമകള്‍ , വാടകക്കാര്‍, ആദ്യമായി ഒരു വീട് വാങ്ങുന്നവര്‍, മോര്‍ട്ട്‌ഗേജ് ഉടമകള്‍ എന്നിവര്‍ക്കായി സാധ്യമായ നടപടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഭവന നിര്‍മ്മാണമേഖലയില്‍ തുടര്‍ച്ചയായ ശ്രദ്ധ കേന്ദ്രീകരിക്കാന്‍സര്‍ക്കാര്‍ ബജറ്റിലൂടെ പദ്ധതികള്‍ പ്രഖ്യാപിക്കും.

എന്നാല്‍ നികുതിയിളവുകള്‍ക്കായി 1.1 ബില്യണ്‍ യൂറോ മാത്രം നീക്കിവച്ചിരിക്കുന്നതിനാല്‍, വലിയ പ്രതീക്ഷകളൊന്നും വേണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ആദായനികുതി നിരക്കുകളും ബാന്‍ഡുകളും

ആദായ നികുതി നിരക്കുകളില്‍ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദായനികുതിയുടെ മൂന്നാം നിരക്ക് അവതരിപ്പിക്കുന്നതിനെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടന്നിരുന്നു. വ്യക്തിഗത നികുതി വ്യവസ്ഥയുടെ അവലോകനത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ കണ്‍സള്‍ട്ടേഷന്‍ പേപ്പറിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നികുതി ക്രെഡിറ്റുകളിലെ വര്‍ദ്ധനവും സര്‍ക്കാര്‍ പരിഗണിക്കുന്നു. ബജറ്റ് വ്യക്തിഗത നികുതി ക്രെഡിറ്റ്, എംപ്ലോയീസ് ടാക്‌സ് ക്രെഡിറ്റ്, ആദായ നികുതി ക്രെഡിറ്റ് എന്നിവ 75 യൂറോ വീതവും ഹോം കെയര്‍ ടാക്‌സ് ക്രെഡിറ്റ് 100 യൂറോയും കഴിഞ്ഞ വര്‍ഷം കൂട്ടിയിരുന്നു.. ഈ വര്‍ഷം ഓരോ ക്രെഡിറ്റിലും 50 യൂറോയുടെ വര്‍ദ്ധനവിന് 242 മില്യണ്‍ യൂറോ ചിലവാകും എന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.

2024-ല്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന മിനിമം വേതനം, ഊര്‍ജ ബില്ലുകള്‍ക്ക് ക്രഡിറ്റ് , എന്നിവ ഉറപ്പാക്കാം.

വീട്ടുടമകളെ ഐറിഷ് വിപണിയില്‍ നിലനിര്‍ത്തുന്നതിനുമുള്ള ‘കാര്യക്ഷമവും ഫലപ്രദവുമായ’ നടപടികള്‍ പരിഗണിക്കുമെന്ന് ഭവന മന്ത്രി പറയുന്നുണ്ട്.വാടകക്കാര്‍ക്കായി, കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച € 500 വാടക ക്രെഡിറ്റ് ചുരുങ്ങിയ തോതില്‍ വര്‍ധിപ്പിച്ചു നിലനിര്‍ത്തും

പ്രതീക്ഷിച്ചതിലും കുറവാണെങ്കിലും. സമീപകാല നിരക്ക് വര്‍ദ്ധനവിന്റെ വെളിച്ചത്തില്‍ മോര്‍ട്ട്‌ഗേജ് ഹോള്‍ഡര്‍മാര്‍ക്ക് പലിശ ഇനത്തില്‍ കുറച്ച് ആശ്വാസം നല്‍കാനുള്ള പദ്ധതികളൂം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചേക്കും .

മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി രഹസ്യ സ്വഭാവമൊന്നും ഐറിഷ് ബജറ്റിന് ഉണ്ടാവില്ല എന്നതും ഒരു പ്രത്യേകതയാണ്.കഴിഞ്ഞ ഒരു മാസം സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.അവയുടെയൊക്കെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അധികമൊന്നും ഇന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.