head1
head3

പാന്‍ഡെമിക് തളര്‍ച്ചയ്ക്കിടയിലും അയര്‍ലണ്ട് കുതിക്കുകയാണ്… ലോകത്തിന്റെ നെറുകയിലേയ്ക്ക്…

മുംബൈ : പാന്‍ഡെമിക് തളര്‍ച്ചയ്ക്കിടയിലും അയര്‍ലണ്ട് കുതിക്കുകയാണ് ലോകത്തിന്റെ നെറുകയിലേയ്ക്ക്. പ്രബലന്മാരായ 19 ലോകരാജ്യങ്ങളെ പിന്നിലാക്കി അയര്‍ലണ്ടെന്ന കൊച്ചു രാജ്യം അതിന്റെ ബ്രാന്റ് മൂല്യം ഉയര്‍ത്തിയിരിക്കുകയാണ്. ബ്രാന്‍ഡ് മൂല്യ വളര്‍ച്ച രേഖപ്പെടുത്തിയ ആദ്യ 20 രാജ്യങ്ങളിലാണ് അയര്‍ലണ്ട് ഒന്നാം സ്ഥാനം നേടിയത്. അയര്‍ലണ്ടിന്റെ ബ്രാന്‍ഡ് മൂല്യം 11 ശതമാനം ഉയര്‍ന്ന് 670 ബില്യണ്‍ ഡോളറിലെത്തി. ശക്തമായ കയറ്റുമതിയും ഉപഭോക്തൃ വ്യത്തിലും കരുത്താര്‍ജ്ജിച്ച സമ്പദ്വ്യവസ്ഥയുടെ തെളിവാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

നഷ്ടമുണ്ടായെങ്കിലും ബ്രാന്റ് മൂല്യം നിലനിര്‍ത്താനായെന്ന ആശ്വാസത്തിലാണ് അമേരിക്കയും ജപ്പാനും. എങ്കിലും 14.5 ശതമാനം നഷ്ടം നേരിട്ട യുഎസ് 23.73 ട്രില്യണ്‍ ഡോളറുമായി അയര്‍ലന്‍ഡിന്റെ പിന്നിലായി.ചൈനയുടെ മൂല്യം 3.7 ശതമാനം കുറഞ്ഞ് 18.76 ട്രില്യണ്‍ ഡോളറിലെത്തിയെന്നും ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ, സ്ട്രാറ്റജി കണ്‍സള്‍ട്ടന്‍സി ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജപ്പാന്റെ മൂല്യത്തിന്റെ 6% നഷ്ടപ്പെട്ട് 4.26 ട്രില്യണ്‍ ഡോളര്‍ മൂല്യത്തോടെ മൂന്നാം സ്ഥാനത്തെത്തി. 21.5% കുറഞ്ഞ ജര്‍മ്മനി നാലാം സ്ഥാനത്താണ് (3.81 ട്രില്യണ്‍ ഡോളര്‍).

വിനാശകരമായ പകര്‍ച്ചവ്യാധി ബാധയില്‍ ടോപ്പ് -100 രാജ്യ ബ്രാന്‍ഡുകള്‍ക്ക് 2020 ല്‍ അവരുടെ ബ്രാന്‍ഡ് മൂല്യത്തിന്റെ 13.1 ട്രില്യണ്‍ ഡോളര്‍ നഷ്ടമായി.ഏറ്റവും മൂല്യവത്തായ ടോപ്പ് -10 ബ്രാന്‍ഡുകള്‍ ശരാശരി 14%ലേയ്ക്ക് ചുരുങ്ങിയെന്നംും റിപ്പോര്‍ട്ട പറയുന്നു.

പാന്‍ഡെമിക്ക് ദുരിതങ്ങള്‍ താരതമ്യേന ജപ്പാനെ ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഉല്‍പാദനത്തിനുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ ഹബായി ഉയര്‍ന്നുവരുന്ന വിയറ്റ്നാം ആഗോള പ്രവണതയെ നിരാകരിച്ച് അതിന്റെ മൂല്യത്തില്‍ 29% വര്‍ദ്ധനവുണ്ടാക്കിയതും ശ്രദ്ധേയമായി. അതേ സമയം അര്‍ജന്റീനയുടെ ബ്രാന്റ് മൂല്യം വന്‍ തോതില്‍ ഇടിഞ്ഞു. മൂല്യത്തിന്റെ 57%മാണ് അര്‍ജന്റീനയ്ക്ക് നഷ്ടപ്പെട്ടത്. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മഹാമാരിയുള്ള രണ്ടാമത്തെ രാജ്യമാണ് അര്‍ജന്റീന.

ദേശീയ ബ്രാന്‍ഡ് പവറിന്റെ കാര്യത്തില്‍, 100ല്‍ 84.9 എന്ന സ്‌കോറുമായി ജര്‍മ്മനി ലോകത്തെ ഏറ്റവും മികച്ച രാജ്യ ബ്രാന്‍ഡാണ്. ബ്രിട്ടന്‍ 83 ഉം.ലോകത്തെ ഏറ്റവും മൂല്യവത്തായ ഏഴാമത്തെ രാജ്യ ബ്രാന്‍ഡായി ഇന്ത്യ സ്ഥാനം പിടിച്ചു. ബ്രാന്‍ഡ് മൂല്യം 20.8 ശതമാനം ഇടിഞ്ഞ് 2.02 ട്രില്യണ്‍ ഡോളറിലെത്തി.

ടോപ്പ് -100 രാജ്യ ബ്രാന്‍ഡുകളുടെ മൊത്തം ബ്രാന്‍ഡ് മൂല്യം 2019 ല്‍ 98 ട്രില്യണ്‍ ഡോളറായിരുന്നു. 2020 ല്‍ അത് 84.9 ട്രില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.