head3
head1

ബാക്ക് യാര്‍ഡ് എക്സ്റ്റന്‍ഷന്‍,ഗ്രാനി ഫ്‌ളാറ്റുകള്‍,ആറ്റിക്ക് കണ്‍വെര്‍സഷന്‍ : ഒരു ബില്‍ഡറെ ഇപ്പോഴേ ബുക്ക് ചെയ്യാം..!

ഡബ്ലിന്‍: അയര്‍ലണ്ടിലെത്തുന്ന കുടിയേറ്റക്കാര്‍ വീടുകള്‍ സ്വന്തമായി നിര്‍മ്മിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി സ്ഥിരം പറയുന്ന ഒരു ബില്‍ഡര്‍ , കൗണ്ടി വിക്ലോയിലുണ്ട്. ചേര്‍ത്തലയില്‍ നിന്നുള്ള ജോസ് ജോസഫ് കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ആ ആശയത്തെ പ്രചരിപ്പിക്കുണ്ട്.അയര്‍ലണ്ടിലെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പത്ത് വര്‍ഷത്തിലധികം ജോലി ചെയ്തിരുന്ന ജോസ് ജോസഫ് ഇതിനകം വീട് വാങ്ങിയവര്‍ ബാക്ക് ഗാര്‍ഡന്‍ എക്സ്റ്റന്‍ഷന്‍ അടക്കമുള്ള നിലവിലുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രം മതി അധിക മോര്‍ട്ട്‌ഗേജ് ബാധ്യതകള്‍ ഒഴിവാക്കാന്‍ എന്ന് ദൃഢമായി വിശ്വസിക്കുന്നയാളാണ്.

ബാക്ക് യാര്‍ഡ് എക്സ്റ്റന്‍ഷന്‍

” ഒരു ബാക്ക് യാര്‍ഡ് എക്സ്റ്റന്‍ഷന്‍ ഹൗസ് എന്നത് വീട് പോലെ മനോഹരമാക്കാവുന്ന ചെറിയ വീടാണ്. ഒരു ചെറിയ കുടുംബത്തിന് അനുയോജ്യമായ സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത് വഴി രാജ്യത്തെ ഭവന പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാക്കുന്നതോടൊപ്പം, ചെറുതല്ലാത്ത ഒരു വരുമാനവും അധികമായി നേടാം’ ഇദ്ദേഹം പറയുന്നു.നിയമപരമായി അനുവദിക്കപ്പെട്ടിരിക്കുന്ന നാനൂറ് സ്‌ക്വയര്‍ ഫീറ്റിന്റെ ഏറ്റവും ചെറിയ സ്ഥലപരിമിതികള്‍ക്കുള്ളിലും,മറ്റൊരു ‘എക്റ്റന്‍ഷന്‍ ; മനോഹരമായി ഡിസൈന്‍ ചെയ്ത് തരുമെന്നതാണ് ജോസ് ജോസഫിന്റെ വാഗ്ദാനം.

ഗ്രാനി ഫ്ളാറ്റുകള്‍

ഏറ്റവും ഉയര്‍ന്ന സ്റ്റാന്‍ഡേര്‍ഡുകളോടെ ചെറിയ വിസ്തൃതിയില്‍ വീടിനോട് ചേര്‍ന്നുള്ള നിര്‍മ്മിതികളാണ് ഗ്രാനി ഫ്ളാറ്റ് എന്ന പേരില്‍ അയര്‍ലണ്ടില്‍ അറിയപ്പെടുന്നത്.

ആറ്റിക്ക് കണ്‍വെര്‍സഷന്‍

ആറ്റിക്ക് കണ്‍വെര്‍സഷന്‍ വഴിയും വീടിന് കൂടുതല്‍ സൗകര്യമുണ്ടാകാനുള്ള ആശയങ്ങള്‍ ശാസ്ത്രീയമായി ഇദ്ദേഹം നല്‍കുന്നുണ്ട്.

പ്ലാനിംഗ് പെര്‍മിഷനുകളും, കൗണ്‍സില്‍ അനുമതിയും
അയര്‍ലണ്ടിലെന്നല്ല ലോകത്തെവിടെയായാലും വീടോ എക്‌സറ്റന്‍ഷനുകളോ നിര്‍മ്മിക്കാന്‍ തീരുമാനിച്ചാല്‍ വേണ്ടത് കൃത്യമായ പ്ലാനിംഗാണ്. അതിന് മുമ്പ് നമ്മുടെ ആവശ്യകത തിരിച്ചറിഞ്ഞ് ഉറപ്പിക്കേണ്ടതുണ്ട്.വീടിന്റെ സ്ഥാനം,വലിപ്പം,കൗണ്‍സിലുകളുടെ സൈറ്റ് വ്യവസ്ഥകള്‍, മുറികളുടെയും എടുപ്പുകളുടെയും എണ്ണം,അടുക്കള, ബാത്ത്റൂം ഫിറ്റിംഗ് ഡിസൈനുകള്‍, എന്നിവയെല്ലാം തീരുമാനിക്കണം.നിബന്ധനകള്‍ പാലിച്ച് കൗണ്‍സിലുകള്‍ക്ക് സമര്‍പ്പിച്ചാലേ അനുമതി ലഭിക്കുകയുള്ളു.സമയ ബന്ധിതമായും ,ഏറ്റവും എളുപ്പത്തിലും ഇവ ലഭ്യമാക്കാനും,പണികള്‍ പൂര്‍ത്തിയാക്കുവാനുമുള്ള ഒരു വിദഗ്ദ സംഘം ജോസിന് തുണയായുണ്ട്.

നിലവിലെ കെട്ടിട ചട്ടങ്ങള്‍ക്ക് അനുസൃതമായി വീടു നിര്‍മ്മിക്കണമെങ്കില്‍ അയര്‍ലണ്ടില്‍ ചെലവ് വളരെ കൂടിയിട്ടുണ്ട്. അടുത്തിടെ വീട് നിര്‍മ്മിച്ച സുഹൃത്തുക്കളോട് വിവരം തിരക്കിയാല്‍ പോലും യഥാര്‍ഥമായ കണക്കുകള്‍ ലഭിക്കണമെന്നില്ല.അത്ര വേഗമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്.അടുത്ത അഞ്ചോ പത്തോ വര്‍ഷങ്ങളില്‍ അയര്‍ലണ്ടിലെ കണ്‍സ്ട്രക്ഷന്‍ മേഖല കാര്യമായ തോതില്‍ വികസിക്കുമെന്നും എല്ലാര്‍ക്കും വീടുകള്‍ അഫോര്‍ഡബിള്‍ ചിലവില്‍ ലഭ്യമാക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ പ്രയത്‌നശാലി.

നിങ്ങള്‍ക്ക് ഒരു എക്സ്റ്റന്‍ഷന്‍ ഹൗസോ , ഗ്രാനി ഫ്ളാറ്റോ നിര്‍മ്മിക്കാനോ ,ഭവന സംബന്ധമായ മറ്റു അറ്റകൂറ്റ പണികള്‍ക്കോ വിദഗ്ദ്ധരായ ഒരു ടീമിനെ ആവശ്യമുണ്ടെങ്കില്‍,അഥവാ ഒരു കണ്‍സള്‍ട്ടേഷന് ജോസ് ജോസഫിനെ വിളിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ നമ്പര്‍ : +353 89 611 0172 

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni</

Comments are closed.