ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പായ ബോണ്‍ സെക്കോഴ്സ് ഡോക്ടര്‍മാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യുന്നു. 450 പേരെയാണ് ഗ്രൂപ്പ് നിയമിക്കുന്നത്. 300 മില്യണ്‍ യൂറോയാണ് ഇതിനായി സ്ഥാപനം നീക്കിവെച്ചിട്ടുള്ളത്. 450 പുതിയ തസ്തികകളില്‍ 80 എണ്ണം ഡബ്ലിനിലും 80 എണ്ണം കോര്‍ക്കിലും 250 എണ്ണം ലിമെറിക്കിലുമാണ്.
ഓങ്കോളജി യൂണിറ്റും ഡേ സര്‍ജറി സൗകര്യവും ഉള്‍പ്പെടെയുള്ള കൂടുതല്‍ വികസന പദ്ധതികളും വരും വര്‍ഷത്തില്‍ ഡബ്ലിനില്‍ ഗ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. പബ്ലിക് എക്‌സ്‌പെന്റിച്ചര്‍ ആന്‍ഡ് റിഫോം മന്ത്രി മീഹോള്‍ മഗ്രാത്താണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗ്രൂപ്പിന്റെ സേവനങ്ങള്‍ ഗണ്യമായി വളര്‍ന്നിട്ടുണ്ടെന്ന് ബോണ്‍ സെക്കോഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ബില്‍ മഹര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്മെന്റെന്നും ബില്‍ മഹര്‍ വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
തൊഴില്‍ അവസരങ്ങള്‍ അറിയിക്കാന്‍ മാത്രമായി ‘ഐറിഷ് മലയാളി ന്യൂസി’ന്റെ പുതിയ വാട്‌സാപ്പ് ഗ്രൂപ്പ്
അയര്‍ലണ്ടിലെയും യൂറോപ്പിലെയും ഐ ടി, ആരോഗ്യ മേഖലകളില്‍ അടക്കമുള്ള തൊഴില്‍ അവസരങ്ങള്‍ വായനക്കാരെ അറിയിക്കാനായി മാത്രം ഒരു പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയാണ്. യൂറോപ്പില്‍ രൂപപ്പെട്ടു വരുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ മലയാളി സമൂഹത്തിന് പ്രയോജനപ്പെടുത്താനാവുമെന്ന ഉത്തമ ബോധ്യമാണ് ‘ഐറിഷ് മലയാളി’ ന്യൂസിനുള്ളത്. പരമാവധി ദിവസങ്ങളില്‍ ‘JOBS IRELAND IM GROUP’ എന്ന ഗ്രൂപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്.
JOBS IRELAND IM വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/D50R2rLcu3JEHhibfzUtMt


Comments are closed.