head3
head1

സി. എസ്. ഐ സഭ ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

ഡബ്ലിന്‍: സി. എസ്. ഐ സഭയുടെ മദ്ധ്യകേരള മഹായിടവക അധ്യക്ഷന്‍ റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാനും അദ്ദേഹത്തിന്റെ പത്‌നി ഡോ. ജെസ്സി സാറാ കോശിയും ഏപ്രില്‍ 16 മുതല്‍ 22 വരെ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തും.

ഡബ്ലിന്‍ ഡോനോര്‍ അവന്യൂവില്‍ ഹോളി ട്രിനിറ്റി സി. എസ്. ഐ ഇടവകയുടെ ഈസ്റ്റര്‍ ആരാധനയിലും, ഡബ്ലിന്‍ ഇടവകയിലെ കുട്ടികളുടെ സ്ഥിരീകരണ ശുശ്രൂഷയിലും (Confirmation Service) ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിക്കും. 2011 -ല്‍ ആരംഭിച്ച ഡബ്ലിന്‍ സി. എസ്. ഐ ഇടവകയുടെ പ്രഥമ സ്ഥിരീകരണ ശുശ്രൂഷയാണ് ഏപ്രില്‍ മാസം 18നു നടത്തപ്പെടുന്നത്.

അതെ തുടര്‍ന്ന് ബിഷപ്പിന് ഒരുക്കുന്ന സ്വീകരണ ചടങ്ങില്‍, സഹോദരീ സഭയിലെ വൈദീകരും കേരളാ ക്രിസ്ത്യന്‍ യൂണിയന്റെ ഭാരവാഹികളും സംബന്ധിക്കും.

ഇടവകയുടെ ഭാഗമായി കൗണ്ടി കോര്‍ക്കില്‍ ആരംഭിക്കുന്ന ആരാധനാസമൂഹത്തിന്റെ ഉത്ഘാടന കര്‍മ്മവും ഏപ്രില്‍ 20ന് അഭിവന്ദ്യ ബിഷപ്പ് നിര്‍വ്വഹിക്കുന്നതാണെന്ന് ഇടവകാ വികാരി റവ. വിജി വര്‍ഗീസ് ഈപ്പന്‍, ചര്‍ച്ച് വാര്‍ഡന്‍ മാത്യു പി തോമസ്, സെക്രട്ടറി ജാന്‍ എഡ്വിന്‍ എന്നിവര്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.