head1
head3

കുഞ്ചാക്കോ ബോബന്റെ ‘ഭീമന്റെ വഴി’, ട്രെയിലര്‍ പുറത്തിറങ്ങി

ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ഭീമന്റെ വഴി’ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകശ്രദ്ധ നേടിയ ‘തമാശ’ എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂട്, ഭ​ഗത് മാനുവല്‍,നിര്‍മ്മല്‍ പാലാഴി, പ്രമോദ് വെളിയനാട്,എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിന് ശേഷം നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

‘ജെല്ലിക്കെട്ടി’ന്റെ ഛായാ​ഗ്രാഹകനായ ഗിരീഷ് ഗംഗാദരനാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സ്‌ക്രീനിന് പുറമെ പ്രതിഭാധനരായ ഒരുപിടി ആളുകള്‍ ചിത്രത്തിന്റെ അണിയറയിലും ഉണ്ടെന്നതിനാല്‍ ഏറെ കൗതുകത്തോടെയും പ്രതീക്ഷയുടെയും മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ഭീമന്റെ വഴി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.