ജിതിന്‍ ജോസ് ജോണ്‍സിന് അവാര്‍ഡിന്റെ രണ്ടാമൂഴം , ഏറ്റവും മികച്ച റസ്റ്റോറന്റ് മാനേജര്‍ക്കുള്ള ബഹുമതി വീണ്ടും പിങ്ക് സാള്‍ട്ടിലേയ്ക്ക്
ഡബ്ലിന്‍: ലെയിന്‍സ്റ്റര്‍ റീജിയനിലെ ഏറ്റവും മികച്ച റസ്റ്റോറന്റ് മാനേജര്‍ക്കുള്ള അവാര്‍ഡിന് ബ്രേയിലെ പിങ്ക് സാള്‍ട്ട് ഹോട്ടല്‍ പാട്ണറും മാനേജരുമായ ജിതിന്‍ ജോസ് ജോണ്‍സ് അര്‍ഹനായി. ഐറിഷ് റെസ്റ്റോറന്റ് അസോസിയേഷന്‍ നല്‍കുന്ന ഈ അവാര്‍ഡിന് 2020 ലും പിങ്ക് സാള്‍ട്ട് ജിതിനും പിങ്ക് സാള്‍ട്ട് ടീമും അര്‍ഹരായിരുന്നു.
കില്‍ഡെയറിലെ കില്ലഷീ ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് ലെയിന്‍സ്റ്റര്‍ റീജിയണല്‍ ഫൈനല്‍ ഓഫ് ഐറിഷ് റെസ്റ്റോറന്റ് അവാര്‍ഡ് വിജയികളെ പ്രഖ്യാപിച്ചത്.
അയര്‍ലണ്ടിലെ ഏറ്റവും മികച്ച ഹോട്ടല്‍ റസ്റ്റോറന്റ് അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ജിതിന്‍ ജോസ് ജോണ്‍സ് പറഞ്ഞു. ഏറെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി കര്‍ശന ഗുണനിലവാര സ്‌ക്രൂട്ടണിയോടെയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.ഏറ്റവും നല്ല സേവനം ഇടപാടുകാര്‍ക്ക് നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ട്.അതിനുള്ള അംഗീകാരമായി ഈ അവാര്‍ഡിനെ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗുണത്തിലും,രുചിയിലും,പരിചരണത്തിലും നിറങ്ങളില്‍ പോലും വ്യത്യസ്ത പുലര്‍ത്തുന്ന പിങ്ക് സാള്‍ട്ട് അതിന്റെ മാനേജ്മെന്റ് മികവിലും ഒന്നാം സ്ഥാനത്താണെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.