ദ്രോഗഡയിലെ പ്രധാന ഇന്ത്യന്‍ പയ്യന്‍സ്! ; ഡൊമിനോയുടെ മാനേജര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടി വികാസ് ഗുലാത്തി
ദ്രോഗഡ: അയര്‍ലണ്ടിലെ ഇന്ത്യന്‍ യുവാവിന് ഡോമിനോസ് പിസ കമ്പനിയുടെ മാനേജര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്. വികാസ് ഗുലാത്തി എന്ന 26കാരന്‍ പഞ്ചാബി പയ്യനാണ് ഡെലിവറി മേഖലയില്‍ ഏറെ വിലമതിക്കപ്പടുന്ന ഡൊമിനോയുടെ മാനേജര്‍ ഓഫ് ദി ഇയര്‍ ആയി വികാസിനെ തിരഞ്ഞെടുക്കപ്പെട്ടത്.
പാര്‍ട്ട് ടൈം ഡെലിവറി തൊഴിലാളിയായി തുടങ്ങി ഡോമിനോസിന്റെ മാനേജര്‍ പദവിയില്‍ വരെയെത്തിയ വിജയ ജീവിതമാണ് വികാസ് ഗുലാത്തിയുടേത്..യു കെയിലും അയര്‍ലണ്ടിലുമായി പ്രവര്‍ത്തിക്കുന്ന കമ്പനി മാനേജര്‍മാരില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന അംഗീകാരമാണിത് എന്നത് ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.
2008ല്‍ ഇന്ത്യയില്‍ നിന്ന് എം.ബി.എ വിദ്യാര്‍ഥിയായാണ് വികാസ് അയര്‍ലണ്ടിലെത്തിയത്. അതിനിടെ ലോക്കല്‍ ഫുഡ് സര്‍വീസ് കമ്പനിയില്‍ ജോലിയ്ക്ക് ചേര്‍ന്നു.പിന്നീടാണ് ഡോമിനോസിന്റെ ഭാഗമായത്.ലോക്കല്‍ ഡോമിനോസ് സ്റ്റോറില്‍ 2015ല്‍ പാര്‍ട്ട് ടൈം ഡ്രൈവറായാണ് വികാസ് ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 2016ല്‍ അസിസ്റ്റന്റ് മാനേജരായി സ്ഥിരപ്പെട്ടു. ഏഴ് വര്‍ഷം നീണ്ട വികാസിന്റെ സേവന ദൗത്യം വെറുതെയായില്ല. ദ്രോഗഡ, ഡണ്ടല്‍ക് ഉള്‍പ്പെടെയുള്ള വിവിധ ഡോമിനോ സ്റ്റോറുകളുടെ ചുമതലയുള്ള ഏരിയ മാനേജരായി ഉയരുകയായിരുന്നു വികാസ്.
സ്വന്തം എന്നതുപോലെയാണ് വികാസ് സ്റ്റോറിനെ കണ്ടത്.രാവും പകലുമെന്ന ഭേദമില്ലാതെ കമ്പനിയ്ക്ക് വേണ്ടി പ്രയത്നിച്ചു. കസ്റ്റമേഴ്സിന് യാതോരു അനിഷ്ടവുമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ഇടപെടലുകള്‍ നടത്തി. അതിനിടെ ഒട്ടേറെ പരിശീലന പരിപാടികളുടെ ഭാഗമായി. എട്ട് വര്‍ഷത്തെ കമ്പനി ജീവിതത്തില്‍ ഒട്ടേറെ സമ്മര്‍ദ്ദങ്ങളും പ്രതികൂലതകളുമുണ്ടായി.അവയെയെല്ലാം വെല്ലുവിളിയായി ഏറ്റെടുത്തു. ഒരിക്കലും നിരാശപ്പെട്ടില്ല. പ്രതിബദ്ധത, അര്‍പ്പണബോധം, സത്യസന്ധത എന്നിവയാണ് വികാസിന്റെ ജീവിത സമ്പാദ്യം. കുടുംബം നല്‍കിയ പിന്തുണയാണ് മികച്ച പ്രവര്‍ത്തനത്തിന് ഏറെ സഹായിച്ചതെന്ന് വികാസ് പറയുന്നു.തന്റെ ഈ നേട്ടത്തില്‍ ഏറെ അഭിമാനിക്കുന്നതായി വികാസ് പറഞ്ഞു.
കോവിഡ് പ്രതിസന്ധിലായിരുന്നു ഏറെ വെല്ലുവിളി നേരിട്ടത്. വര്‍ഷങ്ങളാണ്. ജോലിയ്ക്കെത്താന്‍ ആളുകള്‍ തയ്യാറാകാതെ വന്നത് വലിയ പ്രതിബന്ധമായി.എങ്കിലും വിജയകരമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞു.ഈ നേട്ടങ്ങളൊന്നും വ്യക്തിഗതമല്ലെന്ന് വികാസ് വിശ്വസിക്കുന്നു. ടീം എന്ന നിലയിലുള്ള പ്രവര്‍ത്തനവും കുടുംബം നല്‍കിയ പിന്തുണയും മാനേജ്മെന്റില്‍ നിന്നും ലഭിച്ച ശക്തമായ പ്രോല്‍സാഹനവുമാണ് മികവുകാട്ടാന്‍ തുണച്ചത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.