head3
head1

യൂറോപ്പിലെ ഏറ്റവും മികച്ച പട്ടണത്തിനുള്ള പുരസ്‌കാരം അയര്‍ലണ്ടിലെ ഡണ്‍ലേരിയ്ക്ക്

ഡണ്‍ലേരി : യൂറോപ്പിലെ ഏറ്റവും മികച്ച പട്ടണത്തിനുള്ള അക്കാദമി ഓഫ് അര്‍ബനിസം പുരസ്‌കാരം ഡണ്‍ലേരിയ്ക്ക്(Dun laoghaire).യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ചതും നിലനില്‍ക്കുന്നതും മെച്ചപ്പെട്ടതുമായ പരിതസ്ഥിതിയെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ അവാര്‍ഡ്.ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റ് ടൗണ്‍ 2022 പുരസ്‌കാരം ഡണ്‍ലേരി-റാത്ത്ഡൗണ്‍ കൗണ്ടി കൗണ്‍സിന്റെ മേയര്‍ മേരി ഹാനഫിന്‍ ഏറ്റുവാങ്ങി.

ടൗണിന്റെ നഗര ഗ്രാമങ്ങളെ ബന്ധിപ്പെടുത്തിയുള്ള പ്രോജക്ടുകള്‍, കുളിക്കാനുള്ള ഇടങ്ങള്‍, നടപ്പാതകള്‍, പാര്‍ക്കുകള്‍ എന്നിങ്ങനെ തീരത്തുടനീളമുള്ള പദ്ധതികളാണ് ഡണ്‍ലേരിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. വിജയകരവും ചെലവ് കുറഞ്ഞതുമായ നഗരവല്‍ക്കരണത്തെക്കുറിച്ചും അവാര്‍ഡില്‍ പരാമര്‍ശമുണ്ട്. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ നഗരത്തിലെ പ്രധാന തെരുവില്‍ ഏര്‍പ്പെടുത്തിയ നടപ്പാതവല്‍ക്കരണവും പരിഗണിക്കപ്പെട്ടു.

അവാര്‍ഡ് നിര്‍ണ്ണയത്തിനായി അക്കാദമിയുടെ ടീം ഈ മാസമാദ്യം ഡണ്‍ലേരി സന്ദര്‍ശിച്ചിരുന്നു. കൗണ്‍സിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഫ്രാങ്ക് കുറാനും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും ലോക്കല്‍ ബിസിനസ്സുകളും ടൈഡി ടൗണ്‍സ് പ്രതിനിധികളുമൊക്കെ ചേര്‍ന്ന് അവര്‍ക്കായി വാക്കിംഗ് ടൂറും സംഘടിപ്പിച്ചിരുന്നു. കോസ്റ്റല്‍ മൊബിലിറ്റി സൈക്കിള്‍ റൂട്ട്, ഡണ്‍ലേരി ഹാര്‍ബര്‍, ഡി എല്‍ ആര്‍ ലെക്സിക്കണ്‍ ലൈബ്രറി, ജോര്‍ജ്ജ് പ്ലേസ് സോഷ്യല്‍ ഹൗസിംഗ് എന്നിവയും ബ്ലൂംഫീല്‍ഡ് ഷോപ്പിംഗ് സെന്ററിന് സമീപമുള്ള മര്‍ട്ടില്‍ സ്‌ക്വയര്‍, കോണ്‍വെന്റ് ലെയ്ന്‍ പബ്ലിക് പ്ലാസ എന്നീ പുതിയ പദ്ധതികളും ടൂറില്‍ ഉള്‍പ്പെട്ടിരുന്നു.

2022ലെ അക്കാദമിയുടെ ഗ്രേറ്റ് നൈബര്‍ഹുഡ് അവാര്‍ഡ് ഗ്ലാസ്‌ഗോയിലെ ഗോവന്‍ഹില്ലിനാണ്. സ്‌കോട്ട്ലന്റിലെ പെര്‍ത്തിലെ മില്‍ സ്ട്രീറ്റിനാണ് ഗ്രേറ്റ് സ്ട്രീറ്റ് പുരസ്‌കാരം .ഗ്രേറ്റ് പ്ലേസ് അവാര്‍ഡ് യോര്‍ക്ക്ഷെയറിലെ ഹാലിഫാക്സിലെ പീസ് ഹാളിനാണ് ലഭിച്ചത്.2015ല്‍ കോര്‍ക്കിലെ ഒലിവര്‍ പ്ലങ്കറ്റ് സ്ട്രീറ്റിന് അക്കാദമിയുടെ ഗ്രേറ്റ് സ്ട്രീറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു.ഇറ്റലിയിലെ ട്രൈസ്റ്റെയ്ക്കാണ് ഗ്രേറ്റ് സിറ്റി 2022 അവാര്‍ഡ് ലഭിച്ചത്.

ഒരു ഇന്റിപ്പെന്‍ഡന്റ് നോണ്‍ പ്രോഫിറ്റബിള്‍ സംഘടനയാണ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമി.സിറ്റി മാനേജ്‌മെന്റ്, പോളിസി മേക്കിംഗ്, അക്കാദമിക് ഗവേഷണം-അധ്യാപനം, ടൗണ്‍ പ്ലാനിംഗ്, അര്‍ബന്‍ ഡിസൈന്‍, കമ്മ്യൂണിറ്റി നേതൃത്വം, അര്‍ബന്‍ ചേയ്ഞ്ച് മേക്കിംഗ്, കല, സാംസ്‌കാരിക വികസനം, ഇന്‍ഫ്രാസ്ട്രക്ചര്‍ -എന്‍ജിനീയറിംഗ്, പ്രോപ്പര്‍ട്ടി നിയമം- മാനേജ്മെന്റ്, രാഷ്ട്രീയം, മീഡിയ എന്നിവയില്‍ നിന്നുള്ള വ്യക്തികളും സംഘടനകളുമടങ്ങുന്നതാണ് അക്കാദമി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.