ബെല്‍ഫാസ്റ്റ് : കൊറോണ വൈറസ് ലോക്ക് ഡൗണിനിടയിലും വെര്‍ച്വല്‍ ഈവന്റുകളിലൂടെ ഹോളിയാഘോഷം വര്‍ണ്ണാഭമാക്കുകയാണ് ബെല്‍ഫാസ്റ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍.കള്‍ച്ചര്‍ കഫെ ഇവന്റ്.
ബെല്‍ഫാസ്റ്റിലെ സംസ്കാരിക വൈവിധ്യത്തെ അടയാളപ്പെടുത്തുന്നതാകും ഇന്നത്തെ സൗജന്യ വെര്‍ച്വല്‍ ഇവന്റ് .തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചക്ക് 1 വരെയാണ് നടക്കുന്നത്.ദക്ഷിണേഷ്യന്‍ ഡാന്‍സ് അക്കാദമിയുടെ ഇന്ത്യന്‍ നൃത്തത്തിന്റെ പ്രത്യേക അവതരണവും സാംസ്കാരിക ആഘോഷങ്ങളില്‍ ഉപയോഗിക്കുന്ന പ്രശസ്തമായ ഇന്ത്യന്‍ നാടോടി കലയായ രംഗോളിയും ഉണ്ടാകും.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് ജീവിതം ലോക്ക് ഡൗണിലാണ്.അതിന് തൊട്ടുമുമ്പ്,കഴിഞ്ഞ വര്‍ഷത്തെ ഹോളി ആഘോഷിച്ചിരുന്നു.ഇതായിരുന്നു എല്ലാവരും ഒത്തുചേര്ന്നാഘോഷിച്ച അവസാന ഇവന്റും. പിന്നീട് സൂം പ്രാര്‍ത്ഥനാ മീറ്റിംഗുകള്‍, വെര്‍ച്വല്‍ ബോളിവുഡ് ആലാപന സെഷനുകള്‍ എന്നിവയിലൂടെ എല്ലാം ഓണ്‍ലൈനില്‍ നീങ്ങി.
ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍, ഇന്ന് ബെല്‍ഫാസ്റ്റ് സിറ്റി കൗണ്‍സിലിന്റെ ആദ്യത്തെ PEACE IV കള്‍ച്ചര്‍ കഫെ പരിപാടിയുടെ ഭാഗമാവുകയാണ്. ഇത് നഗരത്തിലെ ഇന്ത്യന്‍ സമൂഹത്തെയും ചരിത്രത്തെയും സംഭാവനയെയും ഊര്ജ്ജസ്വലമാക്കുമെന്നാണ് കരുതുന്നത്.
ഓണ്‍ലൈന്‍ ഈവന്റിലൂടെയാണെങ്കിലും ബെല്‍ഫാസ്റ്റിലെ ഹോളിയെ വീണ്ടും അടയാളപ്പെടുത്താനാവുന്നതില് ഇന്ത്യന്‍ സമൂഹം ആഹ്ലാദത്തിലാണെന്ന്് ആഘോഷക്കമ്മിറ്റിയംഗം ഡോ. സത്യവീര്‍ സിംഗാള്‍ പറഞ്ഞു.
നേപ്പാളിലെയും ഇന്ത്യയിലെയും വസന്തകാല ഉത്സവമാണ് ഹോളി.സ്നേഹം പങ്കിടുന്ന, നിറങ്ങളുടെ ഉത്സവമെന്നും ഇത് അറിയപ്പെടുന്നു. ഹോളി രണ്ട് ദിവസം നീളുന്ന ആഘോഷമാണ്. തലേദിവസം രാത്രി ആളുകള്‍ ഒത്തുകൂടി പാടുകയും നൃത്തമാടുകയും പാര്‍ട്ടി നടത്തുകയും ചെയ്യുന്നു.
പിറ്റേന്ന് രാവിലെ മുതലാണ് രംഗോലി ഹോളി ആഘോഷം. പലതരം വര്ണ്ണപ്പൊടികള് ചാലിച്ച് എല്ലാവരിലും ‘എത്തിക്കലാണ്’ രംഗോളി. ഇതാണ് ശരിയ്ക്കും ഹോളിയുടെ ആഘോഷത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്സ്. പരസ്പരം എല്ലാവരും നിറങ്ങള്‍ നല്കാന് മല്‍സരിക്കുകയാണ് ചെയ്യുന്നത്. കളിയും ചിരിയും ഓട്ടവും പിടുത്തവുമായി എല്ലാവരും സ്നേഹത്തെ നിറങ്ങളിലൂടെ ആഘോഷിക്കുന്നു.
ഏവര്‍ക്കും ഹോളി ആശംസകള്‍
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz


 
			 
						
Comments are closed.