ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സുദര്‍ശനം കുടുംബാംഗങ്ങള്‍ ദീപാവലി വര്‍ണ്ണ ശമ്പളമായി ആഘോഷിച്ചു .ഷാങ്കില്‍ റോഡ് സ്‌പെക്ട്രം സെന്ററില്‍ കൊണ്ടാടിയ സുദര്‍ശനം ദീപാവലി ആഘോഷങ്ങള്‍. വൈവിദ്ധ്യമായ സംഗീത നൃത്ത പരിപാടികളുടെ സമ്മോഹനത്താല്‍ വര്‍ണ്ണ ശബളമായിരുന്നു.
സുദര്‍ശനത്തിന്റെ ആപ്തവാക്യമായ ‘വസുദൈവ കുടുംബകം’ എല്ലാവരെയും ഒന്നിച്ചു കാണാന്‍ നമുക്ക് സഹായകമായിട്ടുണ്ടെന്നും , തിന്മയില്‍ നിന്ന് നന്മയിലേക്കുള്ള വെളിച്ചം ദീപാവലി ആഘോഷങ്ങളിലൂടെ പൊതു ജനങ്ങളില്‍ എത്തിക്കാന്‍ ഏവരും പ്രതിജ്ഞ ബദ്ധരാണെന്നുo സുദര്‍ശനം ട്രസ്റ്റീ , ഡോക്ടര്‍ ഉമേഷ് വിജയം സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
North Belfast MLA Brian Kingston , Olympian Dame Mary Peters , ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ അഭ്യുദയ കാംക്ഷി Merwyn Elder ,Shankill Alternatives Director Billy Drummond എന്നിവര്‍ വിശിഷ്ട അതിഥികളായി ചടങ്ങില്‍ അനുമോദനം അര്‍പ്പിച്ച് സംസാരിച്ചു.
വടക്കന്‍ അയര്‍ലണ്ട് കലാകേളി കലാകാരന്മാരുടെ ചെണ്ട മേളത്തോടെ വിശിഷ്ട അതിഥികളെ വേദിയിലേക്ക് ആനയിച്ചു .തുടര്‍ന്ന് നടന്ന ചെമ്പട മേളം എല്ലാവര്‍ക്കും ശ്രവണ മധുരമായ അനുഭവമായിരുന്നു .സുദര്‍ശനം കുടുംബാംഗങ്ങളുടെ ഈശ്വര പ്രാര്‍ത്ഥന നയോടെ വിശിഷ്ടാതിഥികള്‍ നില വിളക്ക് കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായ നൃത്ത സംഗീത വിരുന്നു അവതരണ മികവ് നിറഞ്ഞതായിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

